Month: March 2024

  • India

    ഇ.ഡി കസ്റ്റഡിയിലിരിക്കെ ആദ്യ ഉത്തരവിറക്കി; മുഖ്യമന്ത്രിയുടെ ചുമതലകള്‍ തുടര്‍ന്ന് കേജ്രിവാള്‍

    ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലിരിക്കെ ആദ്യ ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. അറസ്റ്റിനുശേഷം മുഖ്യമന്ത്രിയായി ഭരണം തുടരാന്‍ സാധിക്കുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് കേജ്രിവാള്‍ ഉത്തരവിറക്കിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി ഇറക്കിയിരിക്കുന്നത്. നിലവില്‍ എഎപിയെ മുന്നില്‍ നിന്ന് നയിക്കുന്ന ഡല്‍ഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് കേജ്രിവാള്‍ ഇറക്കിയിരിക്കുന്നത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ചൊവ്വാഴ്ച രാത്രിയാണ് കേജ്രിവാള്‍ അറസ്റ്റിലായത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച കേജ്രിവാള്‍ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും ആരോപിച്ചിരുന്നു. ആവശ്യമെങ്കില്‍ ജയിലില്‍ ഇരുന്ന് ഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    Read More »
  • Kerala

    പത്തനംതിട്ടയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    പത്തനംതിട്ട: പന്തളത്ത് യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പന്തളം തെക്കേക്കര ചെന്നായികുന്ന് കോളനിയില്‍ ഉണ്ണീസ് (25) ആണ് മരിച്ചത്. യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. സംഭവത്തിൽ  കൊടുമണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച്‌ മലയാളി നഴ്സ് മരിച്ചു

    സിഡ്‌നി: ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച്‌ മലയാളി നഴ്സ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിനി ഷെറിൻ ജാക്സനാണ് (34) മരിച്ചത്. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയും എഞ്ചിനീയറുമായ ജാക്ക്സന്റെ ഭാര്യയാണ് ഷെറിൻ. സിഡ്‌നിക്ക് സമീപം ഡുബ്ബോയില്‍ ആയിരുന്നു സംഭവം. ഡുബ്ബോ ഹോസ്പിറ്റലിലെ നഴ്സായിരുന്നു യുവതി. സംഭവം നടക്കുമ്ബോള്‍ ഷെറിന്റെ ഭർത്താവ് ജാക്ക്സണ്‍ ജോലി സംബന്ധമായി പുറത്ത് പോയിരുന്നു. ഈ സമയം രണ്ട് നിലകളുള്ള വീട്ടില്‍ ഷെറിൻ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച്‌ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • Kerala

    ലോറി തട്ടി പൊട്ടിവീണ കേബിള്‍ സ്‌കൂട്ടറില്‍ കുരുങ്ങി; യുവതിക്ക് ഗുരുതരപരിക്ക്

    കൊല്ലം: തഴവയില്‍ കേബിള്‍ സ്‌കൂട്ടറില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. തടി കയറ്റിവന്ന ലോറി തട്ടി റോഡരികിലെ കേബിള്‍ പൊട്ടി സ്‌കൂട്ടറിലേക്ക് വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ സന്ധ്യ എന്ന യുവതിക്കാണ് പരിക്കേറ്റത്. ലോറിയില്‍ കുരുങ്ങിയ കേബിള്‍ യുവതിയെ മുന്നോട്ട് വലിച്ചിഴക്കുകയും മുകളിലേക്ക് ഉയര്‍ന്നുപൊങ്ങിയ സ്‌കൂട്ടര്‍ യുവതിയുടെ മുകളിലേക്ക് പതിക്കുകയുമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. കൊച്ചുകുറ്റിപ്പാലത്ത് വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഭര്‍ത്താവ് തുളസീധരനൊപ്പം സന്ധ്യയും സഹായത്തിനെത്താറുണ്ട്. കടയില്‍നിന്ന് ഇറങ്ങി ആക്ടിവയില്‍ കയറിയപ്പോള്‍ കേബിള്‍ പൊട്ടി സ്‌കൂട്ടറില്‍ വീഴുകയും സന്ധ്യയെ വലിച്ചുമുന്നോട്ട് കൊണ്ടു പോകുകയുമായിരുന്നു. 20 മീറ്ററോളം യുവതി കേബിളില്‍ കുരുങ്ങി മുന്നോട്ട് നീങ്ങി. നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് ലോറി നിര്‍ത്തിയത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Kerala

    മദ്യലഹരിയില്‍ ബസ് ഓടിച്ചു; കുന്നംകുളത്ത് രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

    കുന്നംകുളം:  മദ്യ ലഹരിയില്‍ സർവ്വീസ്‌ നടത്തിയ രണ്ട്‌ ബസ് ഡ്രൈവർമാർ കുന്നംകുളത്ത്‌ പിടിയില്‍. രണ്ട്‌ ബസുകളും പൊലീസ്‌ പിടിച്ചെടുത്തു. പാലക്കാട്‌ ഗുരുവായൂർ റൂട്ടില്‍ സർവ്വീസ്‌ നടത്തുന്ന ലക്ഷ്മി, ശ്രീകൃഷ്ണ എന്നീ ബസുകളാണ് പോലീസ് പിടിച്ചെ‌ടുത്തത്. മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് ഇരുവർക്കുമെതിരെ കേസും രജിസ്റ്റർ ചെയ്തു. ബസിലെ ഡ്രൈവർമാരായ പാലക്കാട്‌ സ്വദേശി മുരളി കൃഷ്ണ, തൊഴിയൂർ സ്വദേശി വിഷ്ണു എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരുവരുടെയും ലൈസൻസ്‌ സസ്പെൻഡ്‌ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.

    Read More »
  • Crime

    മണ്ണുത്തിയില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം, അന്വേഷണം

    തൃശൂര്‍: മണ്ണുത്തിയില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തില്‍ ഇടുപ്പിന് സമീപം വയറിന്റെ ഭാഗത്ത് കുത്തേറ്റ് മാംസം വിട്ടുപോയ നിലയിലാണ്. തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് സംശയിക്കപ്പെടുന്നത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.  

    Read More »
  • Local

    യു.ഡി.എഫ് കടുത്തുരുത്തി നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം

    കടുത്തുരുത്തി: ഐക്യജനാധിപത്യ മുന്നണി കടുത്തുരുത്തി നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം. കോട്ടയം പാര്‍ലമെന്റ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചു. മാഞ്ഞൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ആദ്യ മണ്ഡലം കണ്‍വന്‍ഷന്‍ മുന്‍ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് മാഞ്ഞൂര്‍ മണ്ഡലം ചെയര്‍മാന്‍ ബിനോ സക്കറിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ , ജാന്‍സ് കുന്നപ്പള്ളി,തോമസ് കണ്ണന്തറ,ലൂക്കോസ് മാക്കില്‍,മാഞ്ഞൂര്‍ മോഹന്‍കുമാര്‍,സുനു ജോര്‍ജ്, എം എന്‍ ദിവാകരന്‍ നായര്‍, പ്രമോദ് കടന്തേരി , സി എം ജോര്‍ജ്, സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. കുറുപ്പന്തറ കവലയില്‍ പ്രവര്‍ത്തനം ആരംഭിച്ച യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കെപിസിസി അംഗം അഡ്വ. ടി. ജോസഫ് നിര്‍വഹിച്ചു.തുടര്‍ന്ന്…

    Read More »
  • India

    ഹോളിയുടെ മറവില്‍ മുസ്ലിം കുടുംബത്തിന് നേരെ അതിക്രമം; സംഭവം യു.പിയിലെ ബിജ്നൂരില്‍

    ലക്നൗ: ഉത്തർ പ്രദേശിലെ ബിജ്നൂരില്‍ ഹോളി ആഘോഷത്തിന്‍റെ മറവില്‍ മുസ്ലിം കുടുംബത്തിന് നേരെ അതിക്രമം. അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ വനിത മാധ്യമപ്രവർത്തകയായ സദഫ് അഫ്രീനാണ് എക്സിലൂടെ പുറത്തുവിട്ടത്. ബിജ്നൂരിലെ ദാംപൂരിലാണ് സംഭവം. ബൈക്കില്‍ വന്ന മുസ്ലിമായ യുവാവും രണ്ട് സ്ത്രീകളും അടങ്ങുന്ന കുടുംബത്തെ ഹോളി ആഘോഷിക്കുന്ന ഒരു സംഘം യുവാക്കള്‍ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് പൈപ്പും ബക്കറ്റും ഉപയോഗിച്ച്‌ മൂന്നു പേരുടെയും ദേഹത്ത് വെള്ളം ഒഴിച്ചു. ഇതിന് പിന്നാലെ യുവാവിന്‍റെയും സ്ത്രീയുടെയും മുഖത്ത് ബലമായി ഹോളി ചായം തേക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ കൈയില്‍ മുളവടിയും കരുതിയിരുന്നു. ഏറെ നേരത്തിന് ശേഷം നനഞ്ഞു കുതിർന്ന ബൈക്ക് യാത്രികരെ ജയ് ശ്രീറാം വിളിച്ച്‌ വിട്ടയക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

    Read More »
  • Kerala

    റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് കൃഷി; സംഭവം ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെ

    റാന്നി: പത്തനംതിട്ട – കോട്ടയം ജില്ലകളുടെ അതിർത്തിയായ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് കൃഷി. നാല്‍പതിലധികം കഞ്ചാവുചെടികളാണ് ഗ്രോ ബാഗില്‍ നട്ടുവളര്‍ത്തിയത്. കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചര്‍ അജേഷിന്റെ വിഡിയോ സന്ദേശവും പുറത്തെത്തിയിട്ടുണ്ട്. ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്തെ കഞ്ചാവുകൃഷി സംബന്ധിച്ച വിഡിയോ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിച്ചുതുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എരുമേലി റെയ്ഞ്ച് ഓഫിസര്‍ ജയന്റെ നേതൃത്വത്തില്‍ നടത്തിയ  അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തെത്തിയപ്പോഴാണ് അതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ ഗുരുതര കണ്ടത്തലുകളുണ്ടായത്. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അജയ്‌യുടെ അറിവോടെയാണ് കഞ്ചാവുകൃഷി നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബീറ്റ് ഓഫിസറായ സാം കെ സാമുവേല്‍, കൂടാതെ മൂന്ന് വനിതള്‍ എന്നിവര്‍ക്ക് കഞ്ചാവുകൃഷിയെക്കുറിച്ച്‌ അറിവുണ്ടായിരുന്നതായും കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

    Read More »
  • Local

    ഇടുക്കിയില്‍ വേവാത്ത പരിപ്പ് കോട്ടയത്തും വേവില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

    കടുത്തുരുത്തി: ഇടുക്കിയില്‍ വേവാത്ത പരിപ്പ് കോട്ടയത്തും വേവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേരളാ കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വന്തം പാര്‍ട്ടിക്കാരേപ്പോലും വഞ്ചിച്ച് വഴിയാധാരമാക്കിയ വ്യക്തിയാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. അഞ്ചു തവണ മത്സരത്തിന് അവസരം നല്‍കിയ നേതാവിനെ പോലും വഞ്ചിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഈ സ്ഥാനാര്‍ത്ഥി ഏത് പാര്‍ട്ടിയില്‍ ആയിരിക്കുമെന്ന് യുഡിഎഫിന് ഉറപ്പുണ്ടോ എന്നും മന്ത്രി ചോദിച്ചു. മുന്നണികളും പാര്‍ട്ടികളും മാറുന്നത് സാധാരണമാക്കിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജനമനസില്‍ സ്ഥാനമില്ല. കോട്ടയത്തിന്റെ വികസനം തുടരുന്നതിന് തോമസ് ചാഴികാടന്റെ വിജയം ആവശ്യമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി, സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, ജോസ് പുത്തന്‍കാലാ, സഖറിയാസ് കുതിരവേലി, തോമസ് ടി. കീപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.

    Read More »
Back to top button
error: