ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ സൂചനകള്‍ നല്‍കി പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍. ബ്രസല്‍സില്‍ നടന്ന ആണവോര്‍ജ ഉച്ചകോടിയില്‍ പങ്കെടുത്തതിനു ശേഷം ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വച്ചാണ് ഇന്ത്യയുമായുള്ള വ്യാപാര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി ഇഷാഖ് ദാര്‍ വെളിപ്പെടുത്തിയത്.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്ന് പാക്കിസ്ഥാന്‍ വ്യാപാര സമൂഹത്തിനിടയിലും മുറവിളി ഉയരുന്നുണ്ട്. 2019 ഓ?ഗസ്റ്റ് മുതല്‍ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാക്കിസ്ഥാന്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇത് പുനസ്ഥാപിക്കാനാണ് പാക്കിസ്ഥാന്റെ നീക്കം.
കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നലെ പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പാക്കിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ചയെ ഇത് കാര്യമായി ബാധിച്ചു. പുതിയ നിക്ഷേപങ്ങള്‍ കുറഞ്ഞതിനു പിന്നാലെ വിദേശ കടങ്ങള്‍ തിരിച്ചടയ്ക്കാനും പാക്കിസ്ഥാന് സാധിക്കുന്നില്ല. ഇതിനു പിന്നലെയാണ് ഇന്ത്യയുമായി വ്യാപാര ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം പാക്കിസ്ഥാന്‍ നടത്തുന്നത്.
പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പിനു പിന്നലെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചിരുന്നു. ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള വ്യാപാരബന്ധത്തില്‍ പുരോഗതിയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. വ്യവസായിക തലത്തില്‍ പാക്കിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ശനിയാഴ്ച ആരോപിച്ചിരുന്നു.