KeralaNEWS

കോഴിക്കോട് ടിപ്പര്‍ ലോറി  ശരീരത്തില്‍ കയറിയിറങ്ങി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി (20) സനിഷേക് കുമാറാണ് മരിച്ചത്.

കോഴിക്കോട് പന്തീരാങ്കാവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം.

ദേശീയപാതാ നിര്‍മാണത്തിനായി മണ്ണിറക്കാനെത്തിയ ലോറിയാണ് സനിഷേകിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങിയത്.പണിസ്ഥലത്ത് പായവിരിച്ച്‌ ഉറങ്ങിക്കിടക്കുകയായിരുന്നു സനികേഷ് കുമാര്‍. ഈ സ്ഥലത്ത് മണ്ണിറക്കാന്‍ വന്ന ടിപ്പര്‍ ലോറിയാണ് യുവാവിന്റെ ശരീരത്തില്‍ കയറിയിറങ്ങിയത്. തലയിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചിരുന്നു.

Signature-ad

അതേസമയം, ഇയാള്‍ ഇവിടെ കിടക്കുന്നത് കണ്ടില്ലെന്നാണ് ലോറി ഡ്രൈവര്‍ പറയുന്നത്. സനിഷേക് കുമാറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Back to top button
error: