പാർട്ടിപോലും ഇത്രയും സാധ്യതകുറഞ്ഞ മണ്ഡലമായി കണ്ടെത്തിയ വയനാട്ടിലേക്ക് സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ ഒറ്റ ഘടകമേയുള്ളൂ – ഒതുക്കുക!
സുരേന്ദ്രനിട്ട് കേന്ദ്രംകൊടുത്ത ഒരു പണിയാണോ ഇതെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്
പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കണമെന്നാഗ്രഹിച്ച കെ. സുരേന്ദ്രൻ അതു കിട്ടാതായതോടെ താൻ മത്സരിക്കുന്നില്ലെന്നും സംസ്ഥാനം മുഴുവൻ പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ക്രൈസ്തവസഭയുമായി അടുത്തബന്ധം പുലർത്തുന്ന ഗോവ ഗവർണർ ശ്രീധരൻപിള്ള, ശബരിമല പ്രക്ഷോഭകാലത്ത് ഈ മണ്ഡലത്തില്‍ ക്യാമ്ബുചെയ്തു സമരം നയിച്ച ശോഭാ സുരേന്ദ്രൻ, പാർട്ടിയില്‍ അടുത്തിടെ ചേർന്ന പി.സി. ജോർജ് എന്നിവർ മത്സരിക്കാനാഗ്രഹിച്ച സീറ്റാണ് പത്തനംതിട്ട.അവിടെ കേന്ദ്രനേതൃത്വം നേരിട്ടിടപെട്ട് അനില്‍ ആന്റണിയെ സ്ഥാനാർഥിയാക്കിയതിനുപിന്നില്‍ കെ. സുരേന്ദ്രന്റെ സമ്മർദമുണ്ടായിട്ടുണ്ടെന്നാണ് ഇവിടെ സീറ്റുലഭിക്കാഞ്ഞ മുതിർന്ന നേതാക്കളെ അനുകൂലിക്കുന്നവർ പറയുന്നത്.
സുരേഷ് ഗോപി കേന്ദ്രത്തിന്റെ സ്ഥാനാർഥിയായതുകൊണ്ട് സംസ്ഥാനത്തെ നേതാക്കള്‍ അദ്ദേഹത്തിനു വേണ്ടത്ര പിന്തുണകൊടുക്കാതിരിക്കാമെന്നു മുൻകൂട്ടിക്കണ്ടാണ് പ്രധാനമന്ത്രി തന്റെ കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് റാലിതന്നെ ആ മണ്ഡലത്തിലാക്കിയത്. ഇതോടെ എതിർപ്പുള്ളവർക്കുപോലും പാർട്ടിയന്ത്രത്തിനൊപ്പം ചലിക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയായി. ശ്രീധരൻപിള്ളയ്ക്കായി പ്രകാശ് ജാവഡേക്കർ കേന്ദ്രത്തില്‍ വാദിച്ചെങ്കിലും സംസ്ഥാനപ്രസിഡന്റിനെ പിണക്കരുതെന്നായിരുന്നത്രേ സംഘടനാസെക്രട്ടറിയുടെ പ്രതികരണം.
ഇതോടെ കേരളത്തിലെ ബിജെപി നേതാക്കൾ ഒന്നടങ്കം പരാതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുകയായിരുന്നു.നേരത്തെ സുരേന്ദ്രൻ നടത്തിയ പദയാത്രയിൽ ഇപ്പോഴത്തെ കേന്ദ്ര നേതൃത്വം അഴിമതിക്കാരാണെന്ന പാട്ട് വച്ചതും അറിഞ്ഞു നൽകിയ പണി തന്നെയാണെന്നാണ് വിവരം.
ജയിക്കാൻ സാധ്യതയുള്ള സീറ്റുകളില്‍ പോലും തമ്മില്‍ തമ്മില്‍ കാലുവാരലാണ് നടക്കുന്നതെന്നും ഇത് വച്ചുപൊറുപ്പിക്കയില്ലെന്നും അടുത്തിടെ ബിജെപി കേന്ദ്ര നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു