IndiaNEWS

മദ്യനയക്കേസിലെ പണം എവിടെ? കെജ്രിവാള്‍ നാളെ ‘ബോംബ് പൊട്ടിക്കു’മെന്ന് ഭാര്യ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാഴാഴ്ച കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത. കോഴയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. അന്വേഷണത്തില്‍ പണമൊന്നും ഇ.ഡി. കണ്ടെത്തിയിട്ടില്ലെന്നും സുനിത വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

രണ്ട് ദിവസം മുമ്പ് ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് മന്ത്രി അതിഷിയ്ക്ക് കെജ്രിവാള്‍ കൈമാറിയിരുന്നു. ഇക്കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. ഡല്‍ഹിയെ നശിപ്പിക്കാനാണോ അവരുടെ ഉദ്ദേശ്യം. ജനങ്ങള്‍ ദുരിതമനുഭവിക്കണമെന്ന് അവര്‍ ആ?ഗ്രഹിക്കുന്നുണ്ടോ. ഇക്കാര്യത്തില്‍ കെജ്രിവാള്‍ വളരെ വേദനിക്കുന്നു – സുനിത പറഞ്ഞു.

Signature-ad

മദ്യനയ അഴിമതിയെന്ന് വിളിക്കപ്പെടുന്ന കേസില്‍ ഇ.ഡി. 250-ലധികം റെയ്ഡുകള്‍ നടത്തി. ഈ പണം അധികൃതര്‍ കണ്ടെത്തിയിട്ടില്ല. മാര്‍ച്ച് 28-ന് കോടതിയില്‍ അദ്ദേഹം എല്ലാം വെളിപ്പെടുത്തും. മദ്യനയ അഴിമതിയുടെ പണം എവിടെയാണെന്നും അതിനാവശ്യമായ തെളിവുകള്‍ അദ്ദേഹം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാര്‍ച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂര്‍വം സമന്‍സ് അവഗണിച്ച കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്.

 

Back to top button
error: