CrimeNEWS

കാമുകനുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ യുവതി വാട്ടര്‍ ടാങ്കിലെറിഞ്ഞു കൊന്ന്

ജയ്പുര്‍: സഹോദരനോടുള്ള ദേഷ്യത്തിന് അയാളുടെ രണ്ടര വയസ്സുള്ള മകളെ കുടിവെള്ള ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. മായ പരീക് എന്ന യുവതിയാണ് അറസ്റ്റിലായത്. പുരുഷ സുഹൃത്തുമായുള്ള ബന്ധം സഹോദരന്‍ വിലക്കിയതിലുള്ള അനിഷ്ടമാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലാണ് സംഭവം.

സഹോദരന്റെ കുഞ്ഞിനെ കുടിവെള്ള ടാങ്കില്‍ എറിഞ്ഞ ശേഷം മായ പരീക് അത് മൂടി വച്ച് അടച്ചതായി പൊലീസ് പറയുന്നു. കുഞ്ഞു മരിച്ച ശേഷം വെള്ളത്തില്‍നിന്ന് എടുത്ത് പ്ലാസ്റ്റിക് ബാഗിലാക്കി വൈക്കോല്‍ക്കൂനയില്‍ ഒളിപ്പിക്കുകായിരുന്നു.

Signature-ad

കുഞ്ഞിനെ കാണാനില്ലെന്നു പരാതി ലഭിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍, വീട്ടുവളപ്പിലെ വൈക്കോല്‍ക്കൂനയില്‍നിന്ന മൃതദേഹം ഉള്‍പ്പെടുന്ന ബാഗ് കണ്ടെത്തി. പൊലീസ് അറസ്റ്റ് ചെയ്ത മായ പരീകിനെ മൂന്നു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മായ കുഞ്ഞുമായി പോകുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സിസി ടിവിയില്‍നിന്ന് പൊലീസ് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Back to top button
error: