Month: March 2024
-
Kerala
ബീഡി വാങ്ങാന്‍ കടയില്‍ പോയ വയോധികനെ അഞ്ചു ദിവസമായി കാൺമാനില്ല
പാലക്കാട്: ബീഡി വാങ്ങാന്‍ കടയില്‍ പോയ വയോധികനെ അഞ്ചു ദിവസമായി കാണാതായതായി പരാതി. കിണാശ്ശേരി സ്വദേശിയായ വേലായുധനെ(70) യാണ് കണാതായത്. ശനിയാഴ്ച വീട്ടില്‍ നിന്നും ബീഡി വാങ്ങാനായി അടുത്തുള്ള കടയില്‍ പോയ വേലായുധനെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. വേലായുധന്റെ ഭാര്യ ലീലയും മകള്‍ ലൈജുവുമാണ് പോലീസില്‍ പരാതി നല്‍കിയത്. ബീഡി വാങ്ങാന്‍ പോകാന്‍ പണം ചോദിച്ചതുമായി ബന്ധപ്പെട്ട് ഭാര്യ ലീലയും വേലായുധനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ബീഡി വാങ്ങാന്‍ പുറപ്പെട്ട വയോധികന്‍ വീടിന്റെ പടിക്കലെത്തിയപ്പോള്‍ ഏറെ നേരെ തിരിഞ്ഞുനോക്കി നിന്നിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ പാലക്കാട് സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാണാതായ വേലായുധന്‍ കൊച്ചിയില്‍ ബോട്ട് മെക്കാനിക്കാണ്.
Read More » -
Kerala
മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍
കണ്ണൂർ: അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍. അസിസ്‌റ്റന്റ് കലക്‌ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്ബയിനിലാണ് ഈ നേട്ടം കൈവരിച്ചത്. ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ ഓരോ മണ്ഡലങ്ങളിലും പ്രത്യേക നോഡല്‍ ഓഫീസര്‍മാര്‍ ടീമായാണ് ക്യാമ്ബയിന്‍ ഏകോപിപ്പിച്ചത്.ഇതോടെ 11 നിയമസഭ മണ്ഡലങ്ങളിലെ 115 കോളജുകളില്‍ നിന്നായി 27,450 വിദ്യാര്‍ഥികളെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കോളജുകളില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥികളെ ചേര്‍ത്തത്. 8207 യുവതകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു. പയ്യന്നൂര്‍ 2967, തളിപ്പറമ്ബ് 2623, ഇരിക്കൂര്‍ 1767, പേരാവൂര്‍ 2708, മട്ടന്നൂര്‍ 1517, കൂത്തുപറമ്ബ് 2266, ധര്‍മ്മടം 1071, തലശ്ശേരി 1847, കണ്ണൂര്‍ 2010, അഴീക്കോട് 467 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളില്‍ ചേര്‍ത്ത വിദ്യാര്‍ഥികളുടെ കണക്ക്. 20 നീണ്ട ക്യാമ്ബയിന്റെ ഭാഗമായി 50 പ്രത്യേക ക്യാമ്ബുകളും വിവിധ കോളജുകളില്‍ നടത്തിയാണ് ഈ നേട്ടം കൈവരിക്കാനായത്.
Read More » -
India
ഹോളി സ്പെഷല്‍ ട്രെയിനില്‍ തീപിടിത്തം; ആളപായമില്ല
പാട്ന: മുംബൈ എല്‍.എല്‍.ടി സ്പെഷല്‍ ഫെയർ ഹോളി ട്രെയിനിന്റെ എ.സി കോച്ചില്‍ അഗ്നിബാധ. ചൊവ്വാഴ്ച രാത്രി ബീഹാറിലെ കാസിരാത്ത് സ്റ്റേഷന് സമീപത്ത് വച്ചാണ് തീപിടിത്തമുണ്ടായത്. ദനാപൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് അഗ്നിബാധയുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. തീപിടിത്തത്തെ തുടർന്ന് ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടു. വെള്ളിയാഴ്ച നാസിക് റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗോദൻ എക്സ്പ്രസിന്റെ രണ്ട് ബോഗികളില്‍ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് ഈ സംഭവം.
Read More » -
Kerala
കോഴിക്കോട് വനിതാ ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍ മരിച്ചനിലയിൽ
കോഴിക്കോട്: ചെക്യാട് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടറായി ജോലിചെയ്യുന്ന യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വൈക്കിലശ്ശേരിയിലെ പുതിയോട്ടില്‍ പ്രിയങ്ക (26) യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്. പഞ്ചായത്തില്‍ അവധിക്ക് അപേക്ഷിച്ചിട്ട് അവധി നല്‍കിയില്ലെന്ന് പറയുന്ന കുറിപ്പ് കിടപ്പുമുറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ജനുവരിയില്‍ രാജിവെക്കാനിരുന്ന തന്നോട് മാർച്ചില്‍ അവധിതരാമെന്ന് ഭീഷണിപ്പെടുത്തുംപോലെ പറഞ്ഞെന്ന് കത്തിലുണ്ട്. മാർച്ചില്‍ അവധിചോദിച്ചപ്പോള്‍ 23 മുതല്‍ എടുത്തോയെന്നും ഇപ്പോള്‍ ചോദിച്ചപ്പോള്‍ അവധിതരില്ലെന്നും പറയുന്നതെന്നാണ് കുറിപ്പ്. അമ്മ: പുതിയോട്ടില്‍ രാധ. സഹോദരൻ: പ്രണവ്
Read More » -
Kerala
കെ.സുരേന്ദ്രന് വയനാട്ടില്‍ വൻവരവേല്‍പ്പ്
വയനാട്: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വയനാട്ടിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് വൻവരവേല്‍പ്പ്. വയനാടിന്റെ കവാടമായ ലക്കിടിയില്‍ എത്തിച്ചേർന്ന സുരേന്ദ്രനെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന- ജില്ലാ നേതാക്കള്‍ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടർന്ന് വയനാടൻ ചുരത്തിന്റെ ശില്പി കരിന്തണ്ടന്റെ സ്മാരകത്തില്‍ അദ്ദേഹം പുഷ്പാർച്ചന നടത്തി. നിരവധി വാഹനങ്ങളുടെ അകമ്ബടിയോടുകൂടി കല്‍പ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് എത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ വൻ പൗരാവലിയായിരുന്നു കാത്തുനിന്നത്. കല്‍പ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച റോഡ്ഷോ ‘കണ്ണേ കരളേ കെഎസേ, ഞങ്ങളെ ഓമന നേതാവെ’ തുടങ്ങിയ ആവേശകരമായ മുദ്രാവാക്യം മുഴക്കി എൻഡിഎ പ്രവർത്തകർ ഗംഭീരവുമാക്കി. വയനാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എൻഡിഎ സ്ഥാനാർത്ഥിക്ക് ഇത്രയും വലിയ സ്വീകരണം ലഭിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കണ്‍വീനർ പ്രശാന്ത് മലവയല്‍ പറഞ്ഞു. നരേന്ദ്രമോദിയോടുള്ള വയനാട്ടിലെ ജനങ്ങളുടെ സ്നേഹവും കെ.സുരേന്ദ്രനിലുള്ള വിശ്വാസവുമാണ് പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ദീർഘകാലം പൊതുപ്രവർത്തനം നടത്തിയ പാരമ്ബര്യമുള്ള നേതാവാണ് കെ.സുരേന്ദ്രനെന്നും അദ്ദേഹത്തിന് വയനാട്ടുകാരുടെ പ്രശ്നങ്ങള്‍…
Read More » -
India
ഹാള്‍ ടിക്കറ്റ് ആട് തിന്നു; ഒമ്ബതാംക്ലാസ് വിദ്യാര്‍ഥിനി കിണറ്റിൽ ചാടി
പരീക്ഷാഹാള്‍ ടിക്കറ്റ് വീട്ടില്‍ വളർത്തുന്ന ആട് തിന്നതിനെ തുടർന്ന് ഒമ്ബതാംക്ലാസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രി വടക്കൻ കർണാടത്തിലെ ബീദർ ജില്ലയിലെ ബസവകല്യാണിലാണ് സംഭവം. ഹാള്‍ ടിക്കറ്റ് ആട് തിന്നതായി മനസ്സിലായതോടെ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന് വിദ്യാർഥിനി ഭയന്നു. തുടർന്ന് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിയിച്ച് സ്കൂള്‍ ഹെഡ്മാസ്റ്റർക്ക് കത്തെഴുതി. ഈ കത്ത് സഹോദരനെ ഏല്‍പ്പിച്ചശേഷം വീടുവിട്ടിറങ്ങുകയായിരുന്നു. വീട്ടുകാരും അയല്‍വാസികളും മൂന്നു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ സമീപത്തെ കൃഷിയിടത്തിലുള്ള കിണറ്റില്‍ വിദ്യാർഥിനിയെ കണ്ടെത്തുകയായിരുന്നു. അവശനിലയിലായ വിദ്യാർഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ, സ്കൂള്‍ അധികൃതർ വിദ്യാർഥിനിയെ പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുണ്ട്.
Read More » -
Kerala
കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് പേവിഷബാധ
കൊച്ചി: കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളെജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. നായയുടെ ജഢമാണ് പരിശോധനക്ക് വിധേയമാക്കിയത്.ഇതോടെ സംഭവത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചികിത്സ തേടിയവരേകൂടാതെ മറ്റാരെങ്കിലും നായയുമായി സമ്ബര്‍ക്കമുണ്ടായവരുണ്ടെങ്കില്‍ അടിയന്തിരമായി അവര്‍ ചികിത്സ തേടണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ.ടോമി അഭ്യര്‍ഥിച്ചു. അതുപോലെ വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിരിക്കാനുള്ള സാധ്യതയുണ്ട്.വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ സംശയം തോന്നുന്നവരുണ്ടെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ നല്‍കണം. ആവശ്യമായ ചികിത്സാ സൗകര്യം നഗരസഭ ലഭ്യമാക്കും. കുത്തുകുഴി മുതല്‍ കോതമംഗലത്ത് കെ.എസ്.ആര്‍ടിസി ജംഗ്ഷന്‍ വരെയുള്ള ഭാഗത്തുവച്ച് പന്ത്രണ്ടുപേർക്ക് നായയുടെ കടിയേറ്റതായാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഇവരെല്ലാം ചികിത്സ തേടിയിരുന്നു. നായക്ക് പേവിഷ ബാധ സംശയിച്ചിരുന്നതിനാല്‍ ഇവര്‍ക്കെല്ലാം വിദഗ്ദ ചികിത്സയും ഉറപ്പാക്കിയിരുന്നു. കഴിഞ്ഞദിവസം രാമല്ലൂര്‍ തടത്തികവല ഭാഗത്ത് ഒരു പശു പേ വിഷബാധയുടെ ലക്ഷണം കാണിച്ചിരുന്നു. ഇതേതുടര്‍ന്ന് പശുവിനെ കൊല്ലുകയും ചെയ്തു.തൊഴുത്തില്‍കെട്ടിയിരുന്ന പശുവാണ് പേ വിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്.പശുവിന്‍റെ…
Read More » -
Kerala
സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്ബർ നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്ബർ നറുക്കെടുപ്പ് ഇന്ന്.ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 10 കോടിയാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്ബരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com ല്‍ ഫലം ലഭ്യമാകും. കഴിഞ്ഞ വര്‍ഷം S E 222282 എന്ന നമ്ബറിനായിരുന്നു സമ്മര്‍ ബമ്ബറിന്‍റെ ഒന്നാം സമ്മാനം. ആസാം സ്വദേശിയായ ആല്‍ബർട്ട് ടിഗ ആയിരുന്നു ആ ഭാഗ്യശാലി.സിനിമ സീരിയല്‍ താരം രജനി ചാണ്ടിയുടെ സഹായി ആയിരുന്നു ആല്‍ബർട്ട്. ആലുവയില്‍ വച്ചെടുത്ത ടിക്കറ്റിന് ആയിരുന്നു സമ്മാനം.പത്ത് കോടിയായിരുന്നു അന്നും ഒന്നാം സമ്മാനം.
Read More » -
Kerala
കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മധ്യവയസ്കന്‍ ശ്വാസംമുട്ടി മരിച്ചു
എടക്കര: അയല്‍വാസിയുടെ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മധ്യവയസ്കന്‍ ശ്വാസംമുട്ടി മരിച്ചു. കൗക്കാട് തെക്കോകാലായില്‍ സതീഷ്കുമാര്‍ എന്ന പൊടിയന്‍ (58) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയാണ് സംഭവം. സതീഷ്കുമാറിന്‍റെ വീടിനോട് ചേര്‍ന്ന വ്യക്തിയുടെ കിണറ്റില്‍ വീണ പൂച്ചയെ കരക്കെത്തിക്കാനാണ് ഇദ്ദേഹം 22 കോല്‍ ആഴമുള്ള കിണറ്റില്‍ ഇറങ്ങിയത്. അടിയിലെത്തിയ സതീഷ്കുമാര്‍ ശ്വാസം കിട്ടാതെ വലഞ്ഞ് വെള്ളത്തില്‍ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ സുഹൃത്ത് പുത്തന്‍പുരയ്ക്കല്‍ അശോകന്‍ ശ്വാസതടസമുണ്ടായതോടെ മുകളിലേക്ക് കയറി. തുടര്‍ന്ന് നിലമ്ബൂരില്‍ നിന്നു അഗ്നിശമന സേനയെത്തിയാണ് സതീഷ്കുമാറിന്‍റെ മൃതദേഹം പുറത്തെത്തിച്ചത്. ഇരുപത്തിയൊന്ന് വര്‍ഷം പ്രവാസിയായിരുന്ന സതീഷ്കുമാര്‍ രണ്ടു വര്‍ഷം മുമ്ബാണ് നാട്ടിലെത്തിയത്. ശോഭയാണ് ഭാര്യ: മക്കള്‍: അശ്വതി, അനന്തു.
Read More » -
Crime
ഇടുക്കിയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ മര്‍ദനം
ഇടുക്കി: ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ മര്‍ദനം. മൂന്നാര്‍ എം.ആര്‍.എസ് ഹോസ്റ്റലിലാണ് വിദ്യാര്‍ഥികളെ ഹോസ്റ്റല്‍ ജീവനക്കാരന്‍ മര്‍ദിച്ചത്. ഹോസ്റ്റല്‍ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. നേരത്തെയും ഹോസ്റ്റല്‍ ജീവനക്കാരനെതിരെ ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന ഹോസ്റ്റലാണിത്. സത്താര്‍ മര്‍ദിച്ചുവെന്ന് കാട്ടി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം അധ്യാപകര്‍ക്ക് പരാതി നല്‍കിയിരുന്നു. അധ്യാപകരാണ് മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
Read More »