Month: March 2024
-
Kerala
കേരളത്തിന് നികുതി വിഹിതമായി 2,736 കോടി രൂപ അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിന് നികുതിവിഹിതമായി 2,736 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. 28 സംസ്ഥാനങ്ങള്‍ക്കായി 1,42,122 കോടി രൂപയാണ് അനുവദിച്ചത്. ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത്. 25495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്. ഫെബ്രുവരി 12 ന് 71,061 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് വീണ്ടും നികുതിവിഹിതമായി 1.42 ലക്ഷം കോടി രൂപ അനുവദിച്ചത്. അതേസമയം തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതമായി ലഭിക്കേണ്ട തുക ഭീമമായി കുറയുകയാണെന്നാണ് പരക്കെയുള്ള ആക്ഷേപം തമിഴ്നാട് ഒരു രൂപ കേന്ദ്രത്തിന് നികുതി പിരിച്ചുനൽകുമ്പോൾ കേന്ദ്രം അതിന്റെ വിഹിതമായി മടക്കിനൽകുന്നത് 29 പൈസയാണ്. കേരളത്തിന്റെകാര്യത്തിൽ ഇത് 57 പൈസയും കർണാടകത്തിന് 15 പൈസയും തെലങ്കാനയ്ക്ക് 43 പൈസയുമാണ്. ഇനി ഹിന്ദി ഭൂപ്രദേശത്തെ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കിട്ടുന്നത് അറിയുമ്പോഴാണ് ഇതിലെ അന്തരം മനസിലാവുക. ഒരു രൂപ നികുതി പിരിച്ചു നൽകിയാൽ മധ്യപ്രദേശിന് 2.42 രൂപയും ഉത്തർ പ്രദേശിന് 2.73…
Read More » -
Kerala
തീവണ്ടി തട്ടി മരിച്ചയാളുടെ മൃതദേഹം എൻജിനില്‍ കുടുങ്ങി;ട്രെയിൻ വൈകി
മയ്യഴി: തീവണ്ടി തട്ടി മരിച്ചയാളുടെ മൃതദേഹം എൻജിനില്‍ കുടുങ്ങിയതിനെ തുടർന്ന് ട്രെയിൻ വൈകി. കണ്ണൂർ-എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസാണ് മാഹി റെയില്‍വേ സ്റ്റേഷനില്‍ 40 മിനുറ്റോളം നിർത്തിയിടേണ്ടി വന്നത്. പോലീസെത്താൻ വൈകിയതിനാലാണ് തീവണ്ടി വൈകിയത് വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. തലശ്ശേരിക്കും മാഹിക്കും ഇടയില്‍ പുന്നോല്‍ കുറിച്ചിയില്‍ റെയില്‍വെ ഗെയിറ്റിന് സമീപത്താണ് അപകടമുണ്ടായത്. സംഭവം നടന്ന സ്ഥലത്ത് നിന്നും മാഹി റെയില്‍വേ സ്റ്റേഷൻ വരെയുള്ള മറ്റ് സ്ഥലങ്ങളില്‍ നിന്ന് മൃതദേഹത്തിന്റെ അവയവ ഭാഗങ്ങള്‍ കണ്ടെത്തി. പിന്നീടാണ് റെയില്‍വേ സ്റ്റേഷനിലെത്തിയ തീവണ്ടിയുടെ എൻജിനില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി സ്റ്റേഷൻ മാസ്റ്റർ കണ്ടത്. വിവരമറിയിക്കാൻ ചോമ്ബാല പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും കിട്ടാത്തതിനാല്‍ പോലീസ് എത്താൻ വൈകി. ഇതാണ് തീവണ്ടി കൂടുതല്‍ സമയം നിർത്തിയിടാൻ കാരണമായത്. മാഹി അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Read More » -
Kerala
കാറും ബൈക്കും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു
മലപ്പുറം: കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിൽ കാറും ബൈക്കും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കരുവാരക്കുണ്ട് ചുള്ളിയോട് സ്വദേശി പൊട്ടൻ തൊടിക സനൂഫ് (ചിഞ്ചു-34) ആണ് മരിച്ചത്. മാതാവ് ഫാത്തിമയോടൊപ്പം ബൈക്കിൽ ഇരിങ്ങാട്ടിരിയിലെ ബന്ധു വീട്ടിലേക്ക് പോകുമ്പോൾ ഇരിങ്ങാട്ടിരി പാലത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഫാത്തിമ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരുവാരക്കുണ്ട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ബൈക്കിലിടിച്ചത്. പ്രവാസിയായ സനൂഫ് ഒരു വയസ് പ്രായമുമുള്ള കുട്ടിയെ കാണാനായി ഒരു മാസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. പിതാവ് അലി. ഭാര്യനാസിറാ തസ്നി.
Read More » -
India
ഹജ്ജ് വിമാന നിരക്ക്: കോഴിക്കോട് നിന്നുള്ള യാത്രയ്ക്ക് 42,000 രൂപ കുറച്ചു
കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ്ജ് യാത്രാക്കൂലി ഗണ്യമായി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു. സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുർറഹ്മാൻ നൽകിയ കത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1,65,000 രൂപ ആയിരുന്നു കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്‍റിലേക്ക് എയര്‍ ഇന്ത്യ നിശ്ചയിച്ചിരുന്ന നിരക്ക്. ഇതിൽ 42,000 രൂപയാണ് കുറച്ചത്. ഇതോടെ കരിപ്പൂർ വഴിയുള്ള നിരക്ക് 1,23,000 രൂപ ആയി കുറയുമെന്ന് മന്ത്രി അബ്ദുർറഹ്മാന്റെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ഹജ്ജ് സംബന്ധമായ കാര്യങ്ങളില്‍ ഇടതടവില്ലാതെയും സമയബന്ധിതവുമായും നടപടി സ്വീകരിച്ചു വരുന്നതായും സംസ്ഥാനം 2023-ല്‍ ആവശ്യപ്പെട്ടതനുസരിച്ച് എംബാര്‍ക്കേഷന്‍ പോയിന്‍റുകള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യം 2024-ലും നിലനിര്‍ത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. യാത്രാക്കൂലി കുറയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാനം ആവശ്യപ്പെട്ട കാര്യം അനുഭാവപൂര്‍വ്വം പരിഗണിച്ചതായി കേന്ദ്ര മന്ത്രി പറഞ്ഞു. എംബാര്‍ക്കേഷന്‍ പോയിന്‍റുകളില്‍ വിളിച്ച ടെണ്ടറുകളില്‍ ക്വാട്ടുകള്‍ ലഭിക്കുന്നത് വിവിധ സാങ്കേതിക കാര്യങ്ങൾ മുന്‍നിര്‍ത്തി ആണെന്നും അതാണ് കോഴിക്കോട്ട് നിന്നുള്ള നിരക്ക്…
Read More » -
NEWS
ഉർവശി നായികയാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ‘ജെ ബേബി’ വനിതാ ദിനത്തിൽ എത്തും (വിഡിയോ)
പാ രഞ്ജിത്തിന്റെ നിർമ്മാണത്തിൽ നടി ഉർവശി, ദിനേശ്, മാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ജെ ബേബി’ മാർച്ച് 8ന് വനിതാ ദിനത്തിൽ തിയേറ്ററുകളിലേത്തും. ഉർവശിയുടെ ഗംഭീര അഭിനയ പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ടീസറും ഗാനങ്ങളും. പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ഇതുവരെ നിർമിച്ച സിനിമകൾ ഒക്കെയും സാമൂഹിക സങ്കൽപ്പങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളാണ്. കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ഹാസ്യ പ്രധാനമായി ഒരുക്കിയ ചിത്രമാണ് ‘ജെ ബേബി.’ ‘ജെ ബേബി’യുടെ പ്രത്യേക പ്രദർശനം ചെന്നൈയിൽ സിനിമാ പ്രവർത്തകർക്കായി നടത്തി. സിനിമ കണ്ടവരെല്ലാം, അഭിനേതാക്കളെയും അണിയറപ്രവർത്തകരേയും നിർമ്മാതാക്കളെയും അഭിനന്ദിച്ചിരുന്നു. ‘പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ‘ജെ ബേബി.’ സിനിമ കാണാൻ തിയേറ്ററിൽ വരുന്നവർ നിർബന്ധമായും അമ്മമാരെയും കൂടെ കൂട്ടണം. അതുപോലെ എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടി ഞങ്ങൾ ഒരുക്കിയ സിനിമയാണിത്.’ സംവിധായകൻ സുരേഷ് മാരി പറയുന്നു. ശക്തി ഫിലിം ഫാക്ടറിയാണ് ‘ജെ ബേബി’ റിലീസ് ചെയ്യുന്നത്. പി.ആർ.ഒ പ്രതീഷ് ശേഖർ.
Read More »