ന്യൂഡല്‍ഹി: കേരളത്തിന് നികുതിവിഹിതമായി 2,736 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. 28 സംസ്ഥാനങ്ങള്‍ക്കായി 1,42,122 കോടി രൂപയാണ് അനുവദിച്ചത്.
ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത്. 25495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്.
ഫെബ്രുവരി 12 ന് 71,061 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് വീണ്ടും നികുതിവിഹിതമായി 1.42 ലക്ഷം കോടി രൂപ അനുവദിച്ചത്.
അതേസമയം തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതമായി ലഭിക്കേണ്ട തുക ഭീമമായി കുറയുകയാണെന്നാണ് പരക്കെയുള്ള ആക്ഷേപം
തമിഴ്നാട് ഒരു രൂപ കേന്ദ്രത്തിന് നികുതി പിരിച്ചുനൽകുമ്പോൾ കേന്ദ്രം അതിന്റെ വിഹിതമായി മടക്കിനൽകുന്നത് 29 പൈസയാണ്. കേരളത്തിന്റെകാര്യത്തി ൽ ഇത് 57 പൈസയും കർണാടകത്തിന് 15 പൈസയും തെലങ്കാനയ്ക്ക് 43 പൈസയുമാണ്.
ഇനി ഹിന്ദി ഭൂപ്രദേശത്തെ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കിട്ടുന്നത് അറിയുമ്പോഴാണ് ഇതിലെ അന്തരം മനസിലാവുക. ഒരു രൂപ നികുതി പിരിച്ചു നൽകിയാൽ മധ്യപ്രദേശിന് 2.42 രൂപയും ഉത്തർ പ്രദേശിന് 2.73 രൂപയും രാജസ്ഥാന് 1.33 രൂപയും ബിഹാറിന് 7.06 രൂപയുമാണ് കേന്ദ്രം തിരികെ നൽകുന്നത്.