Month: March 2024
-
Kerala
എന്താണ് കെ-ഫോണ്‍ പദ്ധതി?
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.എല്ലാവർക്കും ഇന്റർനെറ്റ് എന്നത് മാത്രമല്ല, പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക എന്നതുകൂടിയാണ് കെ -ഫോണ്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ബാക്കി ഉള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. എങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്? …………………………………………………….. സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല് ഫൈബര്‍ ശൃംഖല സ്ഥാപിച്ചു, അത് വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി. കെ എസ് ഇ ബി യും കേരളാ സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ടെന്‍ഡര്‍. 2024 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസെന്‍സ് ഉള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍…
Read More » -
India
മുന്‍ പ്രീമിയര്‍ ലീഗ് താരം ജോസ് ഇഗ്‌നാസിയോ ഇസ്ലാം സ്വീകരിച്ചു
മാഡ്രിഡ്: സ്പാനിഷുകാരനായ മുന്‍ പ്രീമിയര്‍ ലീഗ് താരം ജോസ് ഇഗ്‌നാസിയോ പെലെറ്റീറോ റമല്ലോ എന്ന ജോട്ട ഇസ്ലാം സ്വീകരിച്ചു. 32 കാരനായ ജോട്ട തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 11 വര്‍ഷമായി ഇസ്ലാമിനെ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും കുവൈത്തി ബാസ്‌ക്കറ്റ് ബോള്‍ താരവും സുഹൃത്തുമായ ഫൈസല്‍ ബുറെസ്ലിയില്‍നിന്നാണ് ഇസ്ലാമിനെ കുറിച്ച് കൂുടതല്‍ പഠിച്ചതെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇസ്ലാം സ്വീകരിക്കാനുള്ള കലിമ (സത്യസാക്ഷ്യം) അദ്ദേഹം വിഡിയോയില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കുകയും ചെയ്തു. ഫൈസലിന്റെ വസതിയില്‍ നടന്ന ഇസ്ലാം ആശ്ലേശ ചടങ്ങില്‍ ജോട്ട കേക്ക് മുറിക്കുന്നതും സുഹൃത്തുക്കള്‍ ‘ഇസ്ലാമിലേക്ക് സ്വാഗതം’ എന്ന് പറഞ്ഞ് താരത്തിന് കൊടുക്കുന്നതും കാണാം. 2021ല്‍ വിരമിക്കുന്നത് വരെ താരം ഫുട്‌ബോളില്‍ സജീവമായുണ്ടായിരുന്നു. 2010ല്‍ സെല്‍ത്തയിലൂടെയാണ് അരങ്ങേറ്റം. തുടര്‍ന്ന് റിയല്‍ മഡ്രിഡ് റിസര്‍വ് ടീമിലും കളിച്ച അദ്ദേഹം ബ്രെന്‍ഫോഡ്, ബ്രിമിങ്ഹാം സിറ്റി, ആസ്റ്റന്‍ വില്ല എന്നിവയ്ക്ക് വേണ്ടിയും പന്ത് തട്ടി. പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബ്രെന്‍ഫോഡിന് വേണ്ടിയാണ് കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത്.…
Read More » -
Kerala
ശിവരാത്രി ആഘോഷങ്ങള്‍ പരിഗണിച്ച് ആലുവയിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍
ആലുവ: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആലുവയിൽ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഈ ട്രെയിനുകൾ പ്രയോജനപ്പെടുത്താം. ശിവരാത്രി ദിനമായ മാർച്ച് ഏഴിന് രാത്രി ഷൊര്‍ണൂര്‍-തൃശ്ശൂര്‍ എക്‌സ്പ്രസ് ആലുവ വരെ പ്രത്യേക സര്‍വീസ് നടത്തും. വ്യാഴാഴ്ച രാത്രി 11.15-നാണ് ട്രെയിന്‍ തൃശ്ശൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നത്. മാർച്ച് എട്ടിന് പുലർച്ചെ 12.45-ന് ആലുവയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തൃശ്ശൂരിനും ആലുവയ്ക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടാങ്കും. മാർച്ച് ഏഴിന് വൈകിട്ട് സര്‍വീസ് നടത്തുന്ന നിലമ്ബൂര്‍-കോട്ടയം എക്‌സ്പ്രസ് നിലവില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിലും നിർത്തും. മാർച്ച് ഒമ്ബതിന് ശിവരാത്രി കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ക്കായി പുലർച്ചെ 5.15-ന് ആലുവയില്‍ നിന്നും പുറപ്പെടുന്ന തൃശ്ശൂര്‍-കണ്ണൂര്‍ എക്‌സ്പ്രസും പ്രയോജനപ്പെടുത്താം. ഈ ട്രെയിനിനും ആലുവ മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
Read More » -
Kerala
വനിതാ ദിനത്തിൽ വനിതകൾക്കായി കിടിലൻ ഓഫറുമായി കെ ടി ഡി സിയും കെഎസ്ആർടിസിയും
മാർച്ച് എട്ടിനാണ് ഇത്തവണത്തെ വനിതാ ദിനം. ഈ ദിനത്തില്‍ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കില്‍ തീർച്ചയായും നിങ്ങള്‍ക്കൊരു കിടലിനൊരു ഓഫർ നല്‍കുകയാണ് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ. കെ ടി ഡി സിയുടെ വിവിധ റിസോർട്ടുകളില്‍ നിരവധി ഓഫറുകളാണ് അന്നേദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 3 മുതല്‍ 10 വരെ വനിതകള്‍ക്കായി മാത്രമാണ് ഓഫറുകള്‍ നല്‍കുന്നത്. താമസവും ഭക്ഷണവുമെല്ലാം അതിഗംഭീരമാക്കി തീർക്കാനുള്ള മികച്ച ഓഫറുകളാണ് കെ ടി ഡി സി അവതരിപ്പിച്ചിരിക്കുന്നത്. കെ ടി ഡി സിയുടെ കോവളത്തെ സമുദ്ര റിസോർട്ട്, കുമരകം വാട്ടർസ്കേപ്പ്സ്, ആരണ്യ നിവാസ് തേക്കടി, തിരുവനനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടല്‍ എന്നീ തിരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിലാണ് വനിതകള്‍ക്ക് മാത്രമായി പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘സെലിബ്രേറ്റ് ഹേർ’ എന്ന് പേരില്‍ പ്രത്യേക കാമ്ബെയ്നാണ് നടത്തുന്നത്. ഇത് പ്രകാരം ബുക്ക് ചെയ്യുന്നവർക്ക് മുറി വാടകയ്ക്ക് 50 ശതമാനവും ഭക്ഷണത്തിന് 20 ശതമാനവും ഇളവ് ലഭിക്കും. ആഡംബര റിസോർട്ടുകളില്‍ മാത്രമേ ഇത്തരം ഓഫറുകള്‍ ലഭിക്കൂ എന്ന് തെറ്റിധരിക്കേണ്ട,…
Read More » -
Sports
ഛേത്രിയുടെ ചതി മറന്നിട്ടില്ല; ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്‌സി മത്സരം
ബംഗളൂരു : ചതിയൻ ഛേത്രിയുടെ ബംഗളൂരു എഫ്‌സിയുമായി ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.ബംഗളൂരുവിൽ വച്ചാണ് മത്സരം. ഈ സീസണിൽ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്‌സിയും തമ്മിലായിരുന്നു.കൊച്ചിയിൽ വച്ചായിരുന്നു മത്സരം.2023 സെപ്തംബർ 21 ന് നടന്ന ആ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 2-1 ന് വിജയിച്ചിരുന്നു. എന്നാൽ 2022-23 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവങ്ങൾക്കായിരുന്നു ഫുട്ബോൾ പ്രേമികൾ സാക്ഷ്യം വഹിച്ചത്. അത്യന്തം നാടകീയമായ മത്സരത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സ് സെമി ഫൈനൽ കാണാതെ പുറത്താകുകയായിരുന്നു. സുനിൽ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളിലാണ് അന്ന് ബെംഗളൂരു അവസാന നാലിലെത്തിയത്. ഫ്രീ കിക്കിനായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറെടുക്കുന്നതിനിടയിൽ ഗോളിപോലുമില്ലാത്ത പോസ്റ്റിലേക്ക് സുനിൽ ഛേത്രി പന്തടിച്ചു കയറ്റുകയായിരുന്നു.റഫറി ഗോൾ അനുവദിച്ചതോടെ ഈ ഗോൾ അനുവദിക്കാനാകില്ലെന്ന് വാദിച്ച് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാകുന്നതിന് മുമ്പ് കളം വിടുകയും ചെയ്തു. ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ മാത്രമല്ല, ഒരുപക്ഷെ ഫുട്‍ബോൾ ചരിത്രത്തിന്റെ തന്നെ നാണക്കേടിന്റെ താളിൽ ഇടം പിടിക്കാൻ…
Read More » -
Sports
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്കും പിഴയും പ്രഖ്യാപിച്ച് സൗദി ഫുട്ബോള്‍ ഫെഡറേഷൻ
റിയാദ്:അല്‍ നസർ സ്ട്രൈക്കറും പോർച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വൻ തിരിച്ചടി.റൊണാള്‍ഡോയ്ക്ക് വിലക്കും പിഴയും പ്രഖ്യാപിച്ച് സൗദി ഫുട്ബോള്‍ ഫെഡറേഷൻ രംഗത്തെത്തി. അല്‍ ഷബാബ് എഫ്.സിക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെ ആരാധകർ ‘മെസി, മെസി’ ചാന്റിങ് നടത്തി ക്രിസ്റ്റ്യാനോയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു.മത്സര ശേഷം ഗ്യാലറിയിലേക്ക് തിരിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതിനെതിരെ അശ്ലീല ആംഗ്യം കാണിച്ചിരുന്നു. ഇതാണ് സൂപ്പർ താരത്തിന് തിരിച്ചടിയായത്. സൗദി ഫുട്ബോള്‍ ഫെഡറേഷന് 10,000 സൗദി റിയാലും, അല്‍ ഷബാബിന് 20,000 റിയാലും (ആകെ ആറര ലക്ഷം രൂപ) പിഴ നല്‍കേണ്ടിവരുമെന്ന് സൗദി ഫുട്ബോള്‍ ഫെഡറേഷൻ്റെ ഡിസിപ്ലിനറി ആൻഡ് എത്തിക്സ് കമ്മിറ്റി അറിയിച്ചു. 2022-2023 സീസണില്‍ 16 മത്സരങ്ങളില്‍ അല്‍ നസർ ജഴ്സിയില്‍ ഇറങ്ങിയെങ്കിലും സൗദി പ്രോ ലീഗില്‍ 14 ഗോളും രണ്ട് അസിസ്റ്റും മാത്രമായിരുന്നു താരത്തിന്റെ സമ്ബാദ്യം.അതേസമയം 2023-2024 സൗദി പ്രോ ലീഗില്‍ 20 മത്സരങ്ങളില്‍ 22 ഗോളും 9 അസിസ്റ്റുമായി ഗോള്‍വേട്ടയിലും അസിസ്റ്റിലും ഒന്നാം സ്ഥാനത്തുള്ള…
Read More » -
India
മലേഷ്യയിലേക്ക് വിസ രഹിത യാത്ര; പാക്കേജുമായി എയര്‍ഏഷ്യ
വിസാരഹിത ലക്ഷ്യസ്ഥാനങ്ങളാണ് സഞ്ചാരികളുടെയിടയില്‍ പുതിയ ഹിറ്റ്.അത്തരത്തില്‍ ഇന്ത്യക്കാർക്ക് വിസാ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യമാണ് മലേഷ്യ. 30 ദിവസം വരെ വിസയില്ലാതെ രാജ്യത്ത് തുടരുവാനും നിയമം അനുവദിക്കുന്നു. ഇപ്പോഴിതാ മലേഷ്യയിലേക്ക് എയർ ഏഷ്യ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മലേഷ്യയിലെ ക്വലാലംപൂരില്‍ നിന്നും ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് പറക്കാൻ ചെലവ് കുറഞ്ഞ പാക്കേജാണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് ഈ ഓഫർ ഉള്ളതിമാല്‍ മലയാളികള്‍ക്കും മലേഷ്യയില്‍ നിന്നുള്ള ചെലവ് കുറഞ്ഞ യാത്ര പ്രയോജനപ്പെടുത്താം. എയര്‍പോര്‍ട്ട് നികുതി, ഇന്ധന സര്‍ചാര്‍ജ്, മറ്റു ചെലവുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്കാണ് എയർ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.249 മലേഷ്യന്‍ കറൻസി റിങ്ഗിറ്റ് (4,325 രൂപ) മുതലാണ് കുറഞ്ഞ നിരക്ക് ആരംഭിക്കുന്നത്. എന്നാല്‍ നിശ്ചിത തിയതിക്ക് മുൻപായി ടിക്കറ്റ് ബുക്കിങ് നടത്തിയിരിക്കണം എന്നതാണ് നിബന്ധന. ക്വലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യുവാൻ മാര്‍ച്ച് 10 വരെ ബുക്കിംഗ് നടത്താം. മാത്രമല്ല, 2024 നവംബര്‍ 30 ന്…
Read More » -
India
ഗ്യാന്‍വാപി മസ്ജിദില്‍ പൂജ അനുവദിച്ച ജഡ്ജിക്ക് യു.പി സര്‍വകലാശാലാ ഓംബുഡ്‌സ്മാനായി നിയമനം
ലക്നൗ: വാരണാസി ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജ ചെയ്യാന്‍ അനുവാദം നല്‍കിയ ജഡ്ജിയെ ഓംബുഡ്‌സ്മാനായി നിയമിച്ച് യു.പി സര്‍വകലാശാല. വാരണാസി ജില്ലാ ജഡ്ജിയായി സര്‍വിസില്‍ നിന്ന് വിരമിച്ച അജയ കൃഷ്ണ വിശ്വേശക്ക് ആണ് നിയമനം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയര്‍മാനായ സര്‍ക്കാര്‍ സര്‍വകലാശാലയാണിത്. ജനുവരി 31നാണ് വിശ്വേശ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. ഗ്യാന്‍വാപി മസ്ജിദിന്റെ താഴത്തെ നില ആരാധനക്കായി ഹിന്ദുക്കള്‍ക്ക് കൈമാറി വിധി പറഞ്ഞതും അതേ ദിവസമായിരുന്നു. ഒരുമാസം തികയുന്നതിന് മുമ്ബ് ഫെബ്രുവരി 27നാണ് ലഖ്‌നോവിലെ സര്‍ക്കാര്‍ സര്‍വകലാശാലയായ ‘ഡോ. ശകുന്തള മിശ്ര നാഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിവേഴ്‌സിറ്റി’യില്‍ മൂന്ന് വര്‍ഷത്തേക്ക് വിശ്വേശയെ ലോക്പാലായി (ഓംബുഡ്‌സ്മാന്‍) നിയമിച്ചത്. വിദ്യാര്‍ഥികളുടെ പരാതികള്‍ തീര്‍പ്പാക്കലാണ് ചുമതല. ആദ്യമായാണ് ഈ തസ്തികയില്‍ നിയമനം നടക്കുന്നത്.ക്ഷേത്ര-മസ്ജിദ് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വിധിപറഞ്ഞവര്‍ക്ക് വിരമിച്ച ശേഷം സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം നല്‍കുന്നതും ഇത് ആദ്യ സംഭവമല്ല. 2021 ഏപ്രിലില്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32…
Read More » -
India
ചോദ്യപേപ്പറിന് 2 ലക്ഷം രൂപ വരെ; പ്ലസ് ടു ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; അന്വേഷണം
പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്. ചോദ്യപേപ്പർ വാട്സ്‌ആപ്പില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.അതേസമയം ചോദ്യപേപ്പർ ചോർന്നതിനെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഉത്തർപ്രദേശിലാണ് സംഭവം.ദിവസങ്ങള്‍ക്ക് മുൻപ് യു പി പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിരുന്നു. ഇതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസം. ഫെബ്രുവരി 17,18 തീയതികളില്‍ നടന്ന പി.എസ്.സി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ഇതിന് പിന്നാലെ പരീക്ഷ റദ്ദാക്കിയിരുന്നു. അരലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ വിലയ്ക്ക് ചോദ്യപേപ്പർ ലഭ്യമായിരുന്നുവെന്നും ഉദ്യോഗാർത്ഥികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്.
Read More » -
India
ബംഗ്ലാദേശിൽ തീപിടുത്തം ;43 പേർ കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ ഒരു റസ്റ്റോറന്റില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ 43 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.ഇവർ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. 75 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് അഗ്നിബധ നിയന്ത്രണവിധേയമാക്കിയത്.
Read More »