ബംഗളൂരു : ചതിയൻ ഛേത്രിയുടെ ബംഗളൂരു എഫ്‌സിയുമായി ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.ബംഗളൂരുവിൽ വച്ചാണ് മത്സരം.
ഈ സീസണിൽ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്‌സിയും തമ്മിലായിരുന്നു.കൊച്ചിയിൽ വച്ചായിരുന്നു മത്സരം.2023 സെപ്തംബർ 21 ന് നടന്ന ആ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 2-1 ന് വിജയിച്ചിരുന്നു.
എന്നാൽ 2022-23 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവങ്ങൾക്കായിരുന്നു ഫുട്ബോൾ പ്രേമികൾ സാക്ഷ്യം വഹിച്ചത്. അത്യന്തം നാടകീയമായ മത്സരത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സ് സെമി ഫൈനൽ കാണാതെ പുറത്താകുകയായിരുന്നു. സുനിൽ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളിലാണ് അന്ന് ബെംഗളൂരു അവസാന നാലിലെത്തിയത്.
ഫ്രീ കിക്കിനായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറെടുക്കുന്നതിനിടയിൽ ഗോളിപോലുമില്ലാത്ത പോസ്റ്റിലേക്ക് സുനിൽ ഛേത്രി പന്തടിച്ചു കയറ്റുകയായിരുന്നു.റഫറി ഗോൾ അനുവദിച്ചതോടെ ഈ ഗോൾ അനുവദിക്കാനാകില്ലെന്ന് വാദിച്ച് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാകുന്നതിന് മുമ്പ് കളം വിടുകയും ചെയ്തു.
ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ മാത്രമല്ല, ഒരുപക്ഷെ ഫുട്‍ബോൾ ചരിത്രത്തിന്റെ തന്നെ നാണക്കേടിന്റെ താളിൽ ഇടം പിടിക്കാൻ സാധ്യതയുള്ള ഒരു സംഭവമായിരുന്നു അത്. അധിക സമയത്തേക്ക് നീണ്ട സമരത്തില്‍ സുനില്‍ ഛേത്രിയെ ഫൗള്‍ ചെയ്തതിന് ബെംഗളൂരുവിന് ഫ്രീകിക്ക് കിട്ടി. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അണിനിരക്കും മുമ്പ് ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കി. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോള്‍ കീപ്പറും റെഡിയാകാതെ സ്ഥാനം തെറ്റി നില്‍ക്കുമ്പോഴായിരുന്നു ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കിയത്.
ഇതോടെ ബെംഗളൂരു സ്‌കോര്‍ബോര്‍ഡില്‍ മുന്നിലെത്തി. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇത് ഗോളല്ല എന്ന് വാദിച്ചു.എന്നാൽ റഫറി സമ്മതിച്ചില്ല.ഉടനടി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്റെ താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് തിരിച്ചുവിളിച്ചു.ബ്ലാസ്റ്റേഴ് സ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതോടെ മത്സരവും തടസ്സപ്പെട്ടു.
ഛേത്രി അടിച്ച ഗോൾ പോലെ അനേകം ഗോളുകൾ പിറന്നിട്ടുണ്ട്, എന്നാൽ ഇതിനെ ക്വിക്ക് ഫ്രീകിക്ക് എന്ന പേരിൽ വിളിക്കാൻ പാടില്ലെന്നും ചതിയാണ് ഇവിടെ നടന്നതെന്നും കാട്ടി ലോകോത്തര ഫുട്ബോൾ താരങ്ങൾ തന്നെ അന്ന് രംഗത്തെത്തിയിരുന്നു.
അതേസമയം 2023-24 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ഘട്ടത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് മോശം ഫോമിലേക്ക് വീണ സാഹചര്യമായിരുന്നു 2024 ജനുവരിയിൽ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ കണ്ടത്.തുടർച്ചയായ മൂന്നു പരാജയങ്ങൾ. എന്നാൽ അവസാന കളിയിൽ എഫ്സി ഗോവയെ തകർത്ത് വിജയവഴിയിലേക്ക് തിരിച്ചെത്താൻ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചിട്ടുണ്ട്.
എഫ് സി ഗോവയ്ക്കെതിരെ രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷമായിരുന്നു രണ്ടാം പകുതിയിൽ നാല് ഗോളടിച്ച് മഞ്ഞപ്പടയുടെ ഉജ്ജ്വല ജയം. വരും മത്സരങ്ങൾക്ക് മുൻപ് ടീമിന്റെ ആത്മവിശ്വാസം വാനോളം ഉയർത്താൻ ഈ വിജയം അവരെ സഹായിക്കുമെന്ന കാര്യം ഉറപ്പ്.
ഐഎസ്‌എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവിശ്വസിനീയ തിരിച്ചു വരവിനാണ് കഴിഞ്ഞ ഞായറാഴ്ച കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.എഴുതിതള്ളിയയിടത്തുനി
തുടർച്ചയായ മൂന്ന് തോല്‍വിക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ വിജയത്തിലേക്ക് പറന്നിറങ്ങിയത്. ജയത്തോടെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയരാനും ബ്ലാസ്റ്റേഴ്‌സിനായി.