ശിവരാത്രി ദിനമായ മാർച്ച് ഏഴിന് രാത്രി ഷൊര്‍ണൂര്‍-തൃശ്ശൂര്‍ എക്സ്പ്രസ് ആലുവ വരെ പ്രത്യേക സര്‍വീസ് നടത്തും. വ്യാഴാഴ്ച രാത്രി 11.15-നാണ് ട്രെയിന്‍ തൃശ്ശൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നത്. മാർച്ച് എട്ടിന് പുലർച്ചെ 12.45-ന് ആലുവയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തൃശ്ശൂരിനും ആലുവയ്ക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടാങ്കും.
മാർച്ച് ഏഴിന് വൈകിട്ട് സര്‍വീസ് നടത്തുന്ന നിലമ്ബൂര്‍-കോട്ടയം എക്സ്പ്രസ് നിലവില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിലും നിർത്തും.
മാർച്ച് ഒമ്ബതിന് ശിവരാത്രി കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ക്കായി പുലർച്ചെ 5.15-ന് ആലുവയില്‍ നിന്നും പുറപ്പെടുന്ന തൃശ്ശൂര്‍-കണ്ണൂര്‍ എക്സ്പ്രസും പ്രയോജനപ്പെടുത്താം. ഈ ട്രെയിനിനും ആലുവ മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.