ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ ഒരു റസ്റ്റോറന്റില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ 43 പേർ കൊല്ലപ്പെട്ടു.
12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.ഇവർ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്.
75 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് അഗ്നിബധ നിയന്ത്രണവിധേയമാക്കിയത്.