Month: March 2024
-
India
പാചകവാതക വില വീണ്ടും കൂട്ടി; വര്‍ധന തുടര്‍ച്ചയായ രണ്ടാം മാസം
ന്യൂഡൽഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ 1795 രൂപയായി. കൊല്‍ക്കത്തയില്‍ സിലിണ്ടര്‍ വില 1911 രൂപയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 1749 രൂപയായപ്പോള്‍ ചെന്നൈയില്‍ 1960.50 രൂപയായും വര്‍ധിച്ചു. ഫെബ്രുവരിയില്‍ 14 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
Read More » -
India
മദ്യം നല്‍കിയ ശേഷം കൂട്ടബലാത്സംഗം; പതിനാറും പതിനാലും വയസുള്ള പെണ്‍കുട്ടികളെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ
ലക്നൗ: പതിനാറും പതിനാലും വയസുള്ള പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ കാണ്‍പൂർ ജില്ലയില്‍ കോട്വാലിയിലാണ് സംഭവം. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായിരുന്നു. പ്രദേശത്തെ ഒരു കരാറുകാരന്റെ മകനും അനന്തിരവനും ചേർന്ന് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്ക് ക്രൂരമർദ്ദനമേറ്റിരുന്നു. ലൈംഗികാതിക്രമത്തിന് ഇരകളായതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് പാടത്തേക്ക് പോയതാണ് പെണ്‍കുട്ടികളെന്ന് കുടുംബങ്ങള്‍ പറയുന്നു. ഏറെ വൈകിയിട്ടും തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച പ്രതികള്‍ ശേഷം വീഡിയോ പകർത്തുകയും മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നെന്നും വീട്ടുകാർ ആരോപിച്ചു
Read More » -
Kerala
പാളയം സെന്റ് ജോസഫ് പള്ളിയില്‍ ആറ്റുകാലമ്മയെ കുറിച്ചുള്ള ഗാനം; സംഭാരവും വിതരണം നടത്തി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പാളയം സെന്റ് ജോസഫ് പള്ളിയില്‍ ആറ്റുകാലമ്മയെ കുറിച്ചുള്ള ഗാനം പ്രശസ്ത പിന്നണി ഗായകനായ പട്ടം സനിത്ത് ആലപിച്ചു. മതസൗഹാർദ്ദത്തിന് ഉത്തമമാതൃകയായി മാറിയ പാളയം പള്ളിയില്‍ പൊങ്കാലയോടനുബദ്ധിച്ച് അന്നേദിവസം നടത്താനിരുന്ന കുർബാനയും വൈകിട്ടത്തേക്ക് മാറ്റിവെച്ചിരുന്നു. വർഷങ്ങളായി പൊങ്കാലയർപ്പിക്കാനെത്തുന്ന ഭക്തർക്കായി സംഭാരവും, ശുദ്ധജലവും, വിശ്രമിക്കാനായി പള്ളിയും തുറന്ന് കൊടുത്തിരുന്നു.ഇത്തവണയും സംഭാര വിതരണം ഉൾപ്പടെ നടത്തി. ചടങ്ങുകൾക്ക് ഇടവകവികാരി റവ. ഫാദർ വില്‍ഫ്രണ്ട് മുഖ്യകാർമികത്വം വഹിച്ചു. ഫാദർ മനീഷ് പീറ്റർ, സെക്രട്ടറി ഇക്നേഷ്യസ്, കൗണ്‍സിലർ മേരി പുഷ്പം തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തൂ.
Read More » -
Kerala
എറണാകുളം – ഗുവാഹത്തി അമൃത് ഭാരത് എക്സ്പ്രസ് ജൂലൈ മുതൽ
സാധാരണക്കാരായ ആളുകളുടെ ദീർഘദൂര യാത്രകള്‍ സുഗമമാക്കുവാനായാണ് റെയില്‍വേ അമൃത് ഭാരത് എക്സ്പ്രസ് പുറത്തിറക്കിയിരിക്കുന്നത്. വന്ദേ ഭാരത് ട്രെയിനുകളിലെ യാത്ര അല്പം പണച്ചെലവേറിയതാണെങ്കില്‍ അമൃത് ഭാരത് സർവീസുകള്‍ സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. അതും ഏറ്റവും മികച്ച സൗകര്യങ്ങളോടെ. വന്ദേ ഭാരതില്‍ നിന്നുള്ള പ്രധാന വ്യത്യാസം അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ നോണ്‍ എസി ആണെന്നതാണ്.800 കിലോമീറ്ററിലധികം ദൂരത്തിലുള്ള നഗരങ്ങളെ പരസ്സപരം ബന്ധിപ്പിക്കുന്നതാണ് അമൃത് ഭാരത് സർവീസുകള്‍. മണിക്കൂറില്‍ പരമാവധി 130 കിലോമീറ്റർ വേഗതയില്‍ ഈ ട്രെയിൻ സഞ്ചരിക്കും. പുഷ് പുള്‍ ട്രെയിൻ ആയ ഇതില്‍ 22 കോച്ചുകളില്‍ 8 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകള്‍, 12 സെക്കൻഡ് ക്ലാസ് ത്രീ ടയർ സ്ലീപ്പർ കോച്ചുകള്‍ രണ്ട് ഗാർഡ് കമ്ബാർട്മെന്‍റ് എന്നിവയാണുള്ളത്. മുൻകൂട്ടി ബുക്കിങ് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകളും ട്രെയിനിലുണ്ട്. അമൃത് ഭാരത് ട്രെയിനിന്‍റെ ഏറ്റവും വലിയ പ്രത്യേക കുലുക്കമില്ലാതെ യാത്ര പോകാം എന്നതാണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന…
Read More » -
Kerala
കേരളത്തെ ‘സൊമാലിയ: ആക്കുക ലക്ഷ്യം; അരിയുടെ വിതരണച്ചുമതലയില്‍ നിന്ന് സംസ്ഥാന ഏജൻസികളെ മാറ്റി
കൊച്ചി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ സംഭരിച്ച് വിതരണം ചെയ്തിരുന്ന അരിയുടെ വിതരണച്ചുമതലയില്‍ നിന്ന് സംസ്ഥാന ഏജൻസികളെ മാറ്റി. എഫ്സിഐയുടെ പക്കല്‍ സ്റ്റോക്കുള്ള മുഴുവൻ അരിയും കേന്ദ്ര ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ടാർ, ദേശീയ സഹകരണ കണ്‍സ്യൂമർ ഫെഡറേഷൻ എന്നീ കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറണമെന്നു കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നിർദേശം നല്‍കി.ഇതോടെ കേരളത്തിലെ റേഷനിംഗ് സംവിധാനം തന്നെ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നിലവിലെ രീതി അനുസരിച്ച് സംഭരിക്കപ്പെടുന്ന അരിക്ക് കേന്ദ്രം ടെൻഡർ ക്ഷണിക്കുമ്ബോള്‍ സപ്ലൈകോ അടക്കം പങ്കെടുത്ത് അരി വാങ്ങിയിരുന്നു.സപ്ലൈകോ 24 രൂപയ്ക്ക് എഫ്സിഐയില്‍ നിന്നു വാങ്ങുന്ന വെള്ള അരി ഒരു രൂപ കുറച്ച് 23 രൂപയ്ക്കും ചുവന്ന അരി 24 രൂപയ്ക്കും ഇങ്ങനെ വിതരണം ചെയ്തിരുന്നു.കൂടാതെ സർക്കാർ കുറഞ്ഞ നിരക്കിൽ റേഷൻ കടകൾ വഴിയും മറ്റും വിതരണം ചെയ്തുകൊണ്ടിരുന്നതും ഇത്തരത്തിൽ വാങ്ങിയായിരുന്നു. പുതിയ നിർദേശപ്രകാരം സപ്ലൈകോയ്ക്ക് ഇങ്ങനെ അരി വാങ്ങാൻ കഴിയില്ല. അതേസമയം എഫ്സിഐ സബ്സിഡിയോടെ…
Read More » -
Kerala
800 കോടി രൂപ ചെലവിട്ട് 8 ജില്ലകളിൽ ഫുട്ബോൾ സ്റ്റേഡിയം നിർമിക്കാനൊരുങ്ങി കേരള സർക്കാർ
തിരുവനന്തപുരം: 800 കോടി രൂപ ചെലവിട്ട് പത്തനംതിട്ടയിൽ ഉൾപ്പെടെ 8 ജില്ലകളിൽ ഫുട്ബോൾ സ്റ്റേഡിയം നിർമിക്കാനൊരുങ്ങി കേരള സർക്കാർ.മുഖ്യമന്ത്രിയും കായികമന്ത്രിയും ചേർന്നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. 8 സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നത് പ്രശസ്ത ഗ്രൂപ്പ് ആയ മീരാൻസ് ഗ്രൂപ്പ് ആണ്. 8 ജില്ലകളിലായാണ് 8 സ്റ്റേഡിയങ്ങൾ വരിക.ആദ്യഘട്ടത്തിൽ കൊച്ചിയിലാണ് സ്റ്റേഡിയം നിർമ്മിക്കുക.കൊച്ചി ഇൻഫോപാർക്കിന്റെ തൊട്ടടുത്തായിട്ടാണ് ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം വരിക. രണ്ടാംഘട്ടത്തിൽ കോഴിക്കോട്,മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കും. അതിനുശേഷം തൃശൂർ,കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളിലും സ്റ്റേഡിയങ്ങൾ വരും. ഇതിന് പുറമെ നാല് അക്കാദമികൾ കൂടി നിർമ്മിക്കുന്നുണ്ട്. 5 വർഷത്തിനുള്ളിൽ പൂർത്തീകരിക്കത്തക്കവിധമാണ് കരാർ.മൂന്നുവർഷത്തിനുള്ളിൽ നാല് അക്കാദമികളും നിർമ്മിക്കപ്പെടും.ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ച് വളരെ മികച്ച രൂപത്തിലുള്ള സ്റ്റേഡിയം തന്നെയായിരിക്കും നിർമ്മിക്കുന്നത്. 40000 – 50000 വരെയാണ് സ്റ്റേഡിയങ്ങളുടെ കപ്പാസിറ്റി.
Read More » -
Kerala
ഉടമയായ യുവതി സ്വന്തം കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചു
ആലപ്പുഴ: ചേര്‍ത്തലയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമയായ യുവതിയെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. കുടുംബവഴക്കിനെതുടര്‍ന്ന് രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണ് സൂചന. തണ്ണീർമുക്കം സ്വദേശി റാം മഹേഷിന്‍റെ ഭാര്യയാണ് മരിച്ച രാജി. ബാംഗ്ലൂരില്‍ വിദ്യാർത്ഥിയായ മീര ഏക മകളാണ്.
Read More » -
India
ദേശീയ പാര്‍ട്ടികള്‍ക്കെല്ലാം ചേർന്ന് 3,077 കോടി; ബിജെപിക്കു മാത്രം 2,361 കോടി രൂപ
ഡല്‍ഹി: രാജ്യത്തെ ആറ് ദേശീയ പാർട്ടികളുടെ 2022-23 സാമ്പത്തിക വർഷത്തെ വരുമാനം 3,077 കോടിരൂപയാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ). ഇതില്‍ 2,361 കോടി രൂപയും ഭരണകക്ഷിയായ ബിജെപിക്കു ലഭിച്ചതാണ്. മൊത്തം തുകയുടെ 76.73 ശതമാനമാണിത്. കോണ്‍ഗ്രസിന് 452.375 കോടി രൂപ കിട്ടി, മൊത്തം തുകയുടെ 14.70 ശതമാനം. ബിജെപിക്കു തെരഞ്ഞെടുപ്പുബോണ്ടില്‍നിന്ന് 1294.15 കോടി ലഭിച്ചു.കോണ്‍ഗ്രസ് 171.02 കോടിയും ആം ആദ്മി പാർട്ടിക്കു 45.45 കോടിയും തെരഞ്ഞെടുപ്പ് ബോണ്ടുവഴി ലഭിച്ചുവെന്നും വിവരാവകാശ പ്രകാരം ലഭിച്ച രേഖയെ അടിസ്ഥാനമാക്കി എഡിആർ വ്യക്തമാക്കി.
Read More » -
Kerala
കൊല്ലം കെ എസ് ആര്‍ ടി സി ബജറ്റ് യാത്രകൾ
കൊല്ലം: മാർച്ച് മാസത്തിൽ കൊല്ലം കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന യാത്രകൾ പരിചയപ്പെടാം. കൊല്ലത്ത് നിന്ന് ഗുരുവായൂര്‍ യാത്ര 15ന് വൈകിട്ട് എട്ടിന്. മമ്മിയൂര്‍, ആനക്കോട്ട, കൊടുങ്ങല്ലൂര്‍, പറവൂര്‍ മൂകാംബിക ക്ഷേത്രം വഴി കൊല്ലത്തു തിരികെഎത്തുന്ന യാത്രക്ക് 1240 രൂപയാണ് നിരക്ക്. മൂന്നിന് ഇലവീഴാപൂഞ്ചിറ-ഇല്ലിക്കല്‍കല്ല് യാത്ര, മൂന്ന്, 12, 21 തീയതികളില്‍ ഗവിയാത്ര. എട്ടിന് വനിതകള്‍ക്ക് മാത്രമായി വീഗാലാന്‍ഡ്. ഒന്‍പതിന് രണ്ടുദിവസത്തെ മൂന്നാര്‍-കാന്തല്ലൂര്‍; വാഗമണ്‍, അയ്യപ്പ ക്ഷേത്രദര്‍ശനത്തിന് രണ്ട്ട്രിപുകളും.10ന് പൊന്മുടി, 17 ന് വാഗമണ്‍, റോസ്മല യാത്രകളും ഉണ്ടാകും. ഫോണ്‍-9747969768.
Read More »
