Month: March 2024

  • Sports

    പഴയ കണക്കു തീര്‍ക്കണം; കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിനെതിരെ

    ബെംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ സംഭവബഹുലമായ ദിനത്തിന്റെ ഒന്നാംവർഷത്തിന് ഒരുദിവസം ശേഷിക്കെ, കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സി.യും അതേ വേദിയിൽ വീണ്ടും മുഖാമുഖം. ബെംഗളൂരുവിന്റെ മുറ്റത്ത് കളിക്കാനിറങ്ങുമ്പോൾ മഞ്ഞപ്പടയ്ക്ക് ലക്ഷ്യം ഒന്നുമാത്രം, പഴയ ചതിയുടെ കണക്കുതീർക്കണം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ശനിയാഴ്ച രാത്രി 7.30-നാണ് കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്.സി. മത്സരം. കഴിഞ്ഞ മാർച്ച് മൂന്നിന് ഇതേ സ്റ്റേഡിയത്തിൽനടന്ന പ്ലേ ഓഫിലാണ് നാടകീയസംഭവങ്ങളുണ്ടായത്. എക്സ്ട്രാ ടൈമിലേക്കുനീണ്ട മത്സരത്തിന്റെ 96-ാം മിനിറ്റിൽ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോൾ വിവാദമായി. ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒരുങ്ങുന്നതിനുമുമ്പ് കിക്കെടുത്ത ഛേത്രി ഗോളടിച്ചു. റഫറി ക്രിസ്റ്റൽ ജോൺസ് ഗോൾ അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ചു. കളിക്കാരെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്ചിന് വിലക്കുകിട്ടി, ബ്ലാസ്റ്റേഴ്സിന് പിഴശിക്ഷയും. ബെംഗളൂരു സംഭവം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇന്നും ഉണങ്ങാത്ത മുറിവാണ്. അതേസമയം അവസാനമത്സരത്തിൽ, കരുത്തരായ ഗോവയെ 4-2 ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. 16 കളിയിൽ ഒമ്പത് ജയത്തോടെ 29 പോയിന്റുമായി…

    Read More »
  • India

    പരീക്ഷ എഴുതാന്‍ പോയ കൗമാരക്കാരൻ മരിച്ച നിലയിൽ;സുഹൃത്തായ പെണ്‍കുട്ടിയുടെ നില ഗുരുതരം

    ലക്നൗ: പരീക്ഷ എഴുതാന്‍ പോയ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം സുഹൃത്തായ പെണ്‍കുട്ടിയുടെ വീടിന് പുറത്ത് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയിലെ സിറ്റി കോട്വാലിയിലെ മോര്‍ഗഞ്ച് പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബത്തിന് മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബം രംഗത്തെത്തി. സിറ്റി കോട്വാലിയിലെ രാധാവിഹാര്‍ നിവാസിയായ കൗമാരക്കാരന്‍ മോര്‍ഗഞ്ചിലെ ഒരു വീടിന് പുറത്താണ് മരിച്ച നിലയിൽ  കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലെ പെണ്‍കുട്ടിയും വിഷം കഴിച്ച്‌ ആശുപത്രിയിലാണ്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സിറ്റി കോട്വാലി പോലീസ് ഉദ്യോഗസ്ഥര്‍ കൗമാരക്കാരന്റെ  മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചയാളും പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

    Read More »
  • Kerala

    പാലോട് രവി ദേശീയഗാനം തെറ്റിച്ച്‌ പാടിയതില്‍ പരിഹാസ പ്രതികരണവുമായി കെ.മുരളീധരന്‍

    കോഴിക്കോട്:കെപിസിസിയുടെ സമരാഗ്നി സമാപന വേദിയില്‍ ഡിസിസി പ്രസി‍ഡണ്ട് പാലോട് രവി ദേശീയഗാനം തെറ്റിച്ച്‌ പാടിയതില്‍ പരിഹാസ പ്രതികരണവുമായി കെ.മുരളീധരന്‍ എംപി.  പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാർട്ടിയില്ലല്ലോ അതിനാല്‍ ഒഴിവാക്കി പാടിയതാവുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പാലോട് രവിക്കെതിരെ കോണ്‍ഗ്രസ് അണികളുള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു, വിവാദം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു മുരളിയുടെ പ്രതികരണം. സമരാഗ്നി ജാഥയുടെ സമാപനത്തില്‍ പാലോട് രവി ദേശീയ ഗാനം തെറ്റിപ്പാടിയത് വിവാദമായിരുന്നു. തെറ്റായി പാടിയും പാടുന്ന സമയത്ത് മൈക്ക് സ്റ്റാൻഡില്‍ താളം പിടിച്ചും ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് സോഷ്യൽ മീഡിയയിലടക്കം വിമർശനം.

    Read More »
  • India

    ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

    ബംഗളൂരു: കലബുറഗി ജില്ലയില്‍ ബി.ജെ.പി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. ബി.ജെ.പി എം.പി ഡോ. ഉമേഷ് ജാധവിന്റെ അടുത്ത അനുയായിയും അബ്സല്‍പുർ താലൂക്കിലെ സഗനൂരു സ്വദേശിയുമായ ഗിരീഷ് ചക്രയാണ് (43) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പിന്തുടർന്നെത്തിയ അക്രമി ഗിരീഷിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ ഗംഗപുര പൊലീസിനോട് പറഞ്ഞു. ഗിരീഷിന്റെ രാഷ്ട്രീയ വളർച്ചയില്‍ അസൂയപൂണ്ട തങ്ങളുടെ സമുദായത്തിലെ ചിലർ വാടകക്കൊലയാളിയെ ഉപയോഗിച്ച്‌ വകവരുത്തിയതാണെന്ന് സഹോദരൻ സദാശിവ ചക്ര പറഞ്ഞു. ഈയിടെയാണ് എം.പിയുടെ ശിപാർശയില്‍ ഗിരീഷ് ബി.എസ്.എൻ.എല്‍ ഉപദേശക സമിതി ഡയറക്ടറായത്. പിന്നില്‍ ആരെല്ലാമെന്ന് തനിക്കറിയാം, പിന്നീട് വെളിപ്പെടുത്തും എന്ന് സദാശിവ അറിയിച്ചു.

    Read More »
  • Movie

    ”പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതം! എന്നെയാരും മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചിട്ടില്ല”

    സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മലയാളം മാധ്യമത്തിന് മമിത ബൈജു നല്‍കിയ അഭിമുഖം തമിഴ് സിനിമാ ലോകത്തേക്ക് എത്തിയത് തീര്‍ത്തും മറ്റൊരു രൂപത്തിലാണ്. പ്രേമലുവിന്റെ പ്രമോഷനിടയില്‍ മമിത അഭിനയിച്ച വനാങ്കന്‍ എന്ന ചിത്രത്തെ കുറിച്ച് അവതാരകന്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. തമിഴില്‍ വന്‍ വിവാദമായ ഒരു സിനിമയെ കുറിച്ച് പ്രതികരിച്ചപ്പോള്‍ നമിത അല്പം ഒന്ന് അശ്രദ്ധ കാണിച്ചു എന്നതാണ് അതിലെ ഏറ്റവും വലിയ തെറ്റ്. പിന്മാറിയ ചിത്രത്തെ കുറിച്ച് പ്രതികരിക്കവെ സംവിധായകന്‍ തന്നെ അഭിനയം പഠിപ്പിച്ചതിനെ കുറിച്ച് പറയുകയായിരുന്നു മമിത. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ബാല സര്‍ ചെറുതായി തല്ലുകയും വഴക്ക് പറയുകയുമൊക്കെ ചെയ്തിരുന്നു. അത് പക്ഷെ ഷോട്ട് നന്നാവാന്‍ വേണ്ടിയായിരുന്നു. താന്‍ എല്ലാവരോടും ഇങ്ങനെയാണ് പെരുമാറുന്നത്, അതുകൊണ്ട് ടെന്‍ഷനടിക്കുകയൊന്നും വേണ്ട എന്നദ്ദേഹം പറഞ്ഞിരുന്നു എന്നുമൊക്കെയാണ് അഭിമുഖത്തില്‍ മമിത പറയുന്നത്. തനിക്ക് വലിയ മെന്റല്‍ പ്രഷറൊന്നും ഉണ്ടായിരുന്നില്ല, കൂളായിട്ടാണ് അഭിനയിച്ചത്. സൂര്യ സര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ബാല സാറിനെ നേരത്തെ അറിയാവുന്നത് കൊണ്ട്…

    Read More »
  • India

    ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി യുവരാജ് സിങ്

    ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ക്രിക്കറ്റ് താരം യുവരാജ് സിങ്. രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും യു വി ക്യാന്‍ എന്ന തന്റെ ഫൗണ്ടേഷനിലൂടെ ആളുകളെ സഹായിക്കുന്നത് തുടരുമെന്നും യുവരാജ് സിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. ”മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, ഞാന്‍ ഗുരുദാസ്പൂരില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. വിവിധ തലത്തിലുള്ള ആളുകളെ പിന്തുണയ്ക്കുന്നതിലും സഹായിക്കുന്നതിലുമാണ് എന്റെ അഭിനിവേശം, യു വി ക്യാന്‍ എന്ന എന്റെ ഫൗണ്ടേഷനിലൂടെ ഞാന്‍ അത് തുടരും. നമുക്ക് ഒരുമിച്ച് മികച്ച രീതിയില്‍ ഒരു മാറ്റമുണ്ടാക്കുന്നത് തുടരാം” -യുവരാജ് സിങിന്റെ പോസ്റ്റില്‍ പറയുന്നു. അടുത്തിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് സിംഗ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് യുവരാജ് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഗുര്‍ദാസ്പൂര്‍. നടന്‍ സണ്ണി ഡിയോളാണ് ഗുര്‍ദാസ്പുരില്‍നിന്നുള്ള ലോക്‌സഭാംഗം. സണ്ണി ഡിയോളിന്റെ പ്രവര്‍ത്തനത്തില്‍ വോട്ടര്‍മാര്‍ അതൃപ്തിയിലാണെന്ന വിലയിരുത്തലിലാണ് ബിജെപി പുതുമുഖത്തെ മത്സരിപ്പിക്കാന്‍…

    Read More »
  • Crime

    ഭക്ഷണം ഉണ്ടാക്കാന്‍ സഹായിച്ച 15 കാരനെ പീഡിപ്പിക്കാന്‍ ശ്രമം; പാചകക്കാരന്‍ അറസ്റ്റില്‍

    കാസര്‍ക്കോട്: ഉത്സവ സ്ഥലത്തു പാചകത്തിനു സഹായിയായി നിന്ന ആണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. 15കാരന്‍ നല്‍കിയ പരാതിയില്‍ പള്ളഞ്ചി നിടുകുഴിയില്‍ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂര്‍ പൊലീസ് പോക്‌സോ കേസ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒറ്റക്കോലത്തിനു ഭക്ഷണം പാകം ചെയ്യാന്‍ എത്തിയതായിരുന്നു സതീശന്‍. പരാതിക്കാരനായ കുട്ടിയടക്കമുള്ളവര്‍ ഭക്ഷണം പാകം ചെയ്യുന്നതിനു സഹായിക്കാന്‍ ഇവിടെയുണ്ടായിരുന്നു. ഭക്ഷണം പാകം ചെയ്ത ശേഷം സതീശന്‍ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനു കൂടി പോകാനുണ്ടെന്നു വിശ്വസിപ്പിച്ചു സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് 15കാരന്റെ പരാതിയില്‍ പറയുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    രാമശ്വരം കഫേ സ്‌ഫോടനം: കൈയില്‍ ബാഗുമായി യുവാവ്, പ്രതിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യം പുറത്ത്

    ബംഗളുരു: കുന്ദഹള്ളിയിലുള്ള രാമശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പുറത്ത്. ബാഗുമായി വരുന്ന ഇയാള്‍ കഫേയുടെ പരിസരത്ത് നില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കണ്ണടയും മാസ്‌ക്കും തൊപ്പിയും ധരിച്ച ഇയാള്‍ ഒരു പ്ലേറ്റ് ഇഡലിയുമായി കഫേയ്ക്കുള്ളിലൂടെ പോകുന്നതും സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കൈയ്യിലുണ്ടായിരുന്ന ബാഗ് കഫേയുടെ ഉള്ളില്‍വെച്ച ശേഷം സ്‌ഫോടനം നടക്കുന്നതിന് മുമ്പ് ഇയാള്‍ ഇവിടുന്ന് പോയെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കൊപ്പം കണ്ട മറ്റൊരാളായ ചോദ്യംചെയ്തുവരികയാണ്. ബോംബ് സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് ഒരു മണിയോട് കൂടി പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാകുന്നതും നിരവധിയാളുകള്‍ ജീവനും കൊണ്ട് ഓടുന്നതും ഒരു സ്ത്രീ നിലത്തുവീണു കിടക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. കഫേയുടെ കൗണ്ടറില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഒഴിഞ്ഞ മേശക്കായി കാത്തുനില്‍ക്കുന്ന ആളുകളെയും പ്ലേറ്റുകള്‍ എടുത്തുകൊണ്ട് വരുന്ന ജീവനക്കാരുമാണ് ആദ്യം കാണിക്കുന്നത്. പിന്നാലെ സ്ഫോടനം ഉണ്ടാകുന്നതും പുക മാറി ദൃശ്യം ചെറുതായി വ്യക്തമാകുമ്പോള്‍ ഒരു സ്ത്രീ നിലത്തുവീണു കിടക്കുന്നതുമാണ് കാണിക്കുന്നത്. ഇവര്‍…

    Read More »
  • Crime

    സിദ്ധാര്‍ഥന്റെ ദുരൂഹമരണം: മുഖ്യപ്രതികളായ സിന്‍ജോയും കാശിനാഥനും പിടിയില്‍

    കൊല്ലം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാംപസിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിലെ മുഖ്യപ്രതികളായ രണ്ടു പേര്‍ പിടിയില്‍. കൊല്ലം ഓടനാവട്ടം സ്വദേശിയായ സിന്‍ജോ ജോണ്‍സണ്‍ (21), കാശിനാഥന്‍ എന്നിവരാണ് പിടിയിലായത്. ഇന്നു പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്നാണ് സിന്‍ജോയെ പിടികൂടിയത്. കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സിന്‍ജോയ്ക്കും കാശിനാഥനും ഉള്‍പ്പെടെ പിടിലാകാനുള്ള നാല് പേര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസില്‍ 13 പേര്‍ പിടിയിലായി. ക്യാംപസില്‍ സിദ്ധാര്‍ഥനെതിരായ എല്ലാ അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയത് എസ്എഫ് ഐയുടെ യൂണിറ്റ് ഭാരവാഹിയായ സിന്‍ജോ ജോണ്‍സണ്‍ ആണെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞിരുന്നു. ഇന്നലെ വീട്ടിലെത്തിയ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് മകനെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിന്‍ജോയാണെന്നും ജയപ്രകാശ് പറഞ്ഞു. കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍ (23), എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ (23), കോളജ് യൂണിയന്‍ അംഗം എന്‍.ആസിഫ്ഖാന്‍(25), മലപ്പുറം സ്വദേശിയായ അമീന്‍…

    Read More »
  • Movie

    ഒരേ മാസം റിലീസെത്തിയ മൂന്നു സിനിമകള്‍; ആഗോള കളക്ഷനില്‍ പിന്നിട്ടത് 50 കോടി വീതം

    കൊച്ചി: ഉത്സവസീസണ്‍ അല്ലാതിരുന്നിട്ടും പരീക്ഷക്കാലമായിട്ടും ഫെബ്രുവരിയില്‍ തിയേറ്ററുകള്‍ ഹൗസ്ഫുളായി. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അഞ്ചു കഥാപാത്രങ്ങളുമായി ഭ്രമിപ്പിക്കുന്ന കഥപറഞ്ഞെന്ന പുതുമയാണ് ഭ്രമയുഗത്തിലേക്ക് യുവാക്കളെയും കുടുംബങ്ങളെയും ആകര്‍ഷിച്ചത്. നിറഞ്ഞചിരിയാണ് പ്രേമലുവിന്റെ വിജയത്തിനുപിന്നിലെങ്കില്‍ സൗഹൃദവും സാഹസികതയും ഒരുമിച്ച കാഴ്ചയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയരഹസ്യം. ചിത്രം തമിഴ്‌നാട്ടിലും മികച്ച കളക്ഷന്‍ നേടുകയാണ്. 2023-ല്‍ അന്യഭാഷാചിത്രങ്ങളായിരുന്നു (ജയിലര്‍, ലിയോ, പഠാന്‍) കേരളത്തില്‍ തരംഗമെങ്കില്‍ 2024-ന്റെ ആദ്യപാദത്തില്‍ത്തന്നെ മലയാള സിനിമയുടെ തിരിച്ചുവരവിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഒരുമാസം റിലീസ്‌ചെയ്ത മൂന്നു മലയാള സിനിമകള്‍, ആ മാസംതന്നെ ആഗോള കളക്ഷനില്‍ 50 കോടി പിന്നിട്ടത് മോളിവുഡില്‍ ആദ്യമായാണ്. ഒന്‍പതിന് റിലീസ്‌ചെയ്ത ടൊവിനോയുടെ കുറ്റാന്വേഷണ ചിത്രമായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ 40 കോടി ആഗോള കളക്ഷന്‍ നേടിയതായി നിര്‍മാതാവ് ഡോള്‍വിന്‍ കുര്യാക്കോസ് പറഞ്ഞു. സൂപ്പര്‍ ഹിറ്റ് ആയ പ്രേമലുവിന്റെ തെലുഗു ഡബ് വേര്‍ഷന്‍ മാര്‍ച്ച് എട്ടിന് തിയേറ്ററിലെത്തും. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയാണ് തെലുഗില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

    Read More »
Back to top button
error: