Month: March 2024

  • Kerala

    തൃശൂരിൽ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി 18 കാരിക്ക് ദാരുണാന്ത്യം

    തൃശൂർ: ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി 18 കാരിക്ക് ദാരുണാന്ത്യം. ചൊവ്വന്നൂർ വില്ലേജ് ഓഫീസിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. പഴഞ്ഞി സ്വദേശിനിയും എംഡി കോളേജ് വിദ്യാർത്ഥിനിയുമായ അപർണ്ണയാണ് മരിച്ചത്. ചൊവ്വന്നൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാൻ സഹപാഠിക്കൊപ്പം പോകുന്നതിനിടെയായിരുന്നു അപകടം. കുന്നംകുളത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിച്ചിരുന്ന അപർണ്ണയെ പിന്നില്‍ നിന്ന് വന്ന ടോറസ് ഇടിച്ചിടുകയായിരുന്നു.  അപകടത്തിന് ശേഷം  ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

    Read More »
  • Kerala

    കടയില്‍ നിന്നും 1.61 ലക്ഷം രൂപ മോഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

    മലപ്പുറം: പലവ്യഞ്ജനക്കടയില്‍ നിന്നും പണം മോഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. അസം നാഗോവ് സ്വദേശി ജൈബൂര്‍ റഹ്മാനാണ് അറസ്റ്റിലായത്. ഇരിങ്ങാട്ടിരി ടൗണിലെ അക്ബറലിയുടെ കടയില്‍ നിന്നും 1.61 ലക്ഷം രൂപയാണ് മോഷ്ടിച്ചത്.കടയ്ക്ക് സമീപത്തായി ഒരു വാടക വീട്ടിലായിരുന്നു പ്രതി താമസിച്ചിരുന്നത്. കടയില്‍ നിന്നും സ്ഥിരം സാധനങ്ങള്‍ വാങ്ങാറുള്ള ഇയാള്‍ വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടത്തിയത്. മോഷണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് ഇയാള്‍ ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ താമസ സ്ഥലം മാറ്റി.തുടര്‍ന്ന് പ്രദേശത്തെത്തിയ പ്രതി ഷട്ടറിന്റെ ഒരു ഭാഗം ഉയര്‍ത്തി വിദഗ്ധമായി കടക്കകത്ത് കയറിയാണ് മോഷണം നടത്തിയത്. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്.

    Read More »
  • Kerala

    സുരേഷ് ഗോപി (തൃശൂർ),  വി മുരളീധരന്‍ (ആറ്റിങ്ങൽ), രാജീവ് ചന്ദ്രശേഖര്‍ (തിരുവനന്തപുരം), അനില്‍ ആന്‍റണി (പത്തനംതിട്ട), ശോഭ സുരേന്ദ്രന്‍(ആലപ്പുഴ): കേരളത്തില്‍ ആദ്യപട്ടികയിൽ 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

           ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. കേരളത്തിലെ പന്ത്രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖര്‍ ആറ്റിങ്ങല്‍- വി മുരളീധരന്‍ പാലക്കാട്- സി കൃഷ്ണകുമാര്‍ തൃശൂര്‍- സുരേഷ് ഗോപി കോഴിക്കോട്- എംടി രമേശ് പത്തനംതിട്ട- അനില്‍ ആന്‍റണി കാസര്‍കോട്- എംഎല്‍ അശ്വിനി കണ്ണൂര്‍- സി രഘുനാഥ് വടകര- പ്രഫുല്‍ കൃഷ്ണ ആലപ്പുഴ- ശോഭ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീണ്ടും ജനവിധി തേടും. ഗാന്ധിനഗറില്‍ നിന്ന് തന്നെയാണ് അമിത് ഷാ ഇത്തവണയും മത്സരിക്കുന്നത്. കിരണ്‍ റിജിജു, സര്‍ബാനന്ദ സോനാവാള്‍ തുടങ്ങിയ മുന്‍ മുഖ്യമന്ത്രിമാര്‍ ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കും. റിജിജു അരുണാചല്‍ വെസ്റ്റില്‍ സോനാവാള്‍ ദിബ്രുഗഡില്‍ നിന്നുമാണ് ജനവിധി തേടുന്നത് 196 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 28 വനിതകളും 40യുവാക്കളും…

    Read More »
  • Kerala

    പി.സി.ജോര്‍ജിനെ വെട്ടി; പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി

    ന്യൂഡൽഹി: ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക‍യില്‍ പി.സി.ജോർജിനും മകൻ ഷോണ്‍ ജോർജിനും ഇടമില്ല. പത്തനംതിട്ട മണ്ഡലത്തിലേക്ക് ഇരുവരെയും പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അനില്‍ ആന്‍റണി സ്ഥാനാർഥിയായി. നേരത്തെ അനില്‍ ആന്‍റണിയെ എറണാകുളം, കോട്ടയം എന്നിവടങ്ങളിലേക്ക് പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്. കേരള കോണ്‍ഗ്രസുകള്‍ ഏറ്റുമുട്ടുന്ന കോട്ടയം മണ്ഡലത്തിലേക്ക് ജോർജിനെയോ മകനെയോ പരിഗണിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകള്‍. ആദ്യഘട്ട സ്ഥാനാർഥി പട്ടികയില്‍ കോട്ടയം ഉള്‍പ്പെട്ടിട്ടില്ല. അടുത്തിടെയാണ് ജോർജിന്‍റെ പാർട്ടിയായ കേരള ജനപക്ഷം ബിജെപിയില്‍ ലയിച്ചത്. ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളെ കണ്ട ശേഷം ബിജെപി അംഗത്വം സ്വീകരിച്ച ജോർജും സംഘവും തിരുവനന്തപുരത്ത് നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിലാണ് ഔദ്യോഗികമായി ബിജെപിയുടെ ഭാഗമായത്. ആദ്യ പട്ടികയില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്ന 12 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങല്‍ – വി. മുരളീധരൻ, പത്തനംതിട്ട – അനില്‍ കെ ആന്‍റണി, ആലപ്പുഴ – ശോഭ സുരേന്ദ്രൻ, പാലക്കാട് – സി. കൃഷ്ണകുമാർ, തൃശ്ശൂർ –…

    Read More »
  • Sports

    കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്‌.സി പോരിനു മുന്നേ സോഷ്യല്‍ മീഡിയ വാര്‍

    ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും ഇന്ന് കൊമ്ബുകോർക്കാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ പോർവിളികളും ട്രോളുകളും നിറയുകയാണ്. കഴിഞ്ഞ ഐഎസ്‌എല് എലിമിനേറ്ററില് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില് വച്ച്‌ സുനില് ഛേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളും ബ്ലാസ്റ്റേഴ്സ് നടത്തിയ ബഹിഷ്കരണവും വീണ്ടും കുത്തിപ്പൊക്കിയത് ആതിഥേയരായ ബെംഗളൂരു തന്നെയാണ്. ‘സുനില് ഛേത്രി ചിലരുടെ ഹൃദയം നുറുക്കി, പക്ഷേ നിയമമല്ല’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ബെംഗളൂരു എഫ്സിയുടെ പോസ്റ്റ്. കേരള ബ്ലാസ്റ്റേഴ്സിനെ കുത്തിയുള്ള പോസ്റ്റിന് താഴെ കേരള ആരാധകരും കുറിക്കു കൊള്ളുന്ന മറുപടിയുമായെത്തി. ഇതിന് പിന്നാലെ സുനില് ഛേത്രിയുടെയും ബെംഗളൂരുവിന്റെയും ചതിയും കൊച്ചിയിലെ വിജയവും ഓർമ്മിപ്പിച്ച്‌ ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ മറുപടിയുമെത്തി. ബെംഗളൂരുവിനെ കണക്കിന് പരിഹസിക്കുന്ന വീഡിയോയാണ് കേരളം പുറത്തിറക്കിയത്. കഴിഞ്ഞ വർഷത്തെ വിവാദ ഗോളും തുടർന്നുണ്ടായ അസാധാരണ സംഭവങ്ങളും ഇക്കുറി ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു മത്സരത്തിന്റേയും വീറും വാശിയും ഇരട്ടിയാക്കിയിട്ടുണ്ട്. കൊച്ചിയില് നടന്ന ആദ്യപാദത്തില് 2-1ന് ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം തുടരെ മൂന്ന്…

    Read More »
  • Kerala

    നവകേരളാ സദസ്സിന് തയ്യാറാക്കിയ അത്യാധുനിക ബസ് എവിടെ?

    രണ്ടാം പിണറായി സര്‍ക്കാരിന്റെ അഭിമാനം ഉയര്‍ത്തിയ പരിപാടിയായ നവകേരളാ സദസ്സിന് തയ്യാറാക്കിയ അത്യാധുനിക ബസ് എവിടെ? അത് എന്തു ചെയ്തു ?. പാട്ട വിലയ്ക്ക് പൊളിച്ചു വിറ്റോ ?. അതോ കെ.എസ്.ആര്‍.ടി.സിക്ക് കൊടുത്തോ ?. അതോ മ്യൂസിയത്തില്‍ വെച്ചോ ?. ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ നിര നീളുകയാണ്. ആ ബസിനെക്കുറിച്ച്‌ ഇപ്പോള്‍ വലിയ വാര്‍ത്തകളൊന്നും കേള്‍ക്കാനില്ല. എന്നാല്‍, സത്യത്തിന്റെ അരികു ചേര്‍ന്നു പോലും നില്‍ക്കാത്ത വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പരക്കുന്നുണ്ട്. നവകേരളാ സദസ്സിനായി സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ ഒന്നരക്കോടി വിലയുള്ള ബസ് പൊടിപിടിച്ച്‌ കിടക്കുന്നുവെന്നും, പൊളിച്ചു ആക്രിയാ്കിയെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ വ്യാജമാണ്. ബസ് ഇപ്പോള്‍ എവിടെ നിന്നാണോ വാങ്ങിയത് അവിടെത്തന്നെയുണ്ട്. ബംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ (പ്രകാശ്) ബസുണ്ട്. അതിന്റെ രൂപമാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. മന്ത്രിസഭയ്ക്ക് സഞ്ചരിക്കാന്‍ പാകത്തിന് നിര്‍മ്മിച്ച ബസിന്റെ സീറ്റിംഗ് എല്ലാം മാറ്റി ടൂറിസ്റ്റ് ബസിനു വേണ്ടുന്ന സീറ്റിംഗ് ആക്കുകയാണ്. കൂടാതെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകള്‍…

    Read More »
  • Kerala

    സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി കേരളപൊലീസ്

    തിരുവനന്തപുരം: വിദേശത്തുനിന്ന് വാട്സാപ്പില്‍ വിളിച്ച്‌ സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി കേരളപൊലീസ്. അപരിചിതമായ രാജ്യാന്തര വാട്സ്‌ആപ്പ് കോളുകള്‍ അറ്റൻഡ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണെന്നും ഇത്തരം വ്യാജ കോളുകളില്‍ വിശ്വസിച്ച്‌ നിരവധി സ്ത്രീകള്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട് എന്നും കേരള പൊലീസ് പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്റ്റില്‍ കുറിച്ചു. താങ്കളുടെ ഫോണ്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകള്‍ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കും. ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞ്‌ സ്ത്രീകളെ ഭയപ്പെടുത്തി കേസ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടും.ഇതില്‍ നിന്ന് രക്ഷപ്പെടാനായി അപരിചിതമായ വിദേശ നമ്ബറുകളിലെ കോളുകള്‍ സ്വീകരിക്കാതിരിക്കണം. എല്ലാത്തരം സൈബർ തട്ടിപ്പിനെതിരെയും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.   സംശയാസ്പദമായ സംഭവങ്ങള്‍ പോലീസിൻ്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും മുന്നറിയിപ്പിലുണ്ട്.

    Read More »
  • Kerala

    സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യ: മാധ്യമങ്ങളുടെ കള്ളക്കഥകള്‍ പൊളിയുന്നു

    സിദ്ധാർത്ഥിന്റെ ആത്മഹത്യയില്‍ മാധ്യമങ്ങളുടെ കള്ളക്കഥകള്‍ പൊളിയുന്നു. ക്യാംപസില്‍ റാഗിംഗ്‌ ഇല്ലെന്ന് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ രാഷ്ട്രീയ പ്രശ്നങ്ങളില്ലെന്നും, മാധ്യമങ്ങള്‍ കള്ളക്കഥകള്‍ സൃഷ്ടിക്കുകയാണെന്നും വിദ്യാർത്ഥികള്‍ പറഞ്ഞു. ‘സംഭവ ദിവസം ഭൂരിഭാഗം കുട്ടികളും ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ല. അത്ലറ്റിക്സ്‌ കഴിഞ്ഞ്‌ ക്ഷീണത്തില്‍ ചില വിദ്യാർത്ഥികള്‍ ഉറങ്ങുകയായിരുന്നു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ പച്ചക്കള്ളം. മുഴുവൻ വിദ്യാർത്ഥികളും ഇപ്പോള്‍ ഭയത്തിലാണ്. മയക്കുമരുന്ന് കച്ചവടം വരെയുണ്ടെന്ന് പ്രചരിപ്പിക്കുന്നു’, വിദ്യാർത്ഥികള്‍ പറഞ്ഞു. ‘റാഗിംഗ്‌ ക്യാമ്ബസില്‍ ഇല്ല. സീനിയേഴ്സും ജൂനിയേഴ്സും സൗഹൃദത്തിലാണ് കടന്നുപോകുന്നത്. ദൗർഭാഗ്യകരമായ സംഭവത്തില്‍ കുറ്റക്കാർക്കെതിരെ നടപടിവേണം. പൊലീസില്‍ വിശ്വാസമുണ്ട്’, വിദ്യാർത്ഥികള്‍ കൂട്ടിച്ചേർത്തു. അതേസമയം അക്രമത്തെ പൂർണമായും തള്ളിക്കളയുന്നു. അതോടൊപ്പം അക്രമകാരികൾ ആരായാലും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. ഒരു പരിഷകൃത സമൂഹത്തിനു ഒരിക്കലും ഇത് അംഗീകരിക്കാനും കഴിയില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി.  ഇത് എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടനയുടെ ചുമലിൽ ഇടാൻ ശ്രമിക്കുന്നവർ ഈ ചിത്രം ഒന്ന് നോക്കണം അതിൽ എസ്എഫ്ഐയുടെ കൊടിയുമായി നിൽക്കുന്ന സിദ്ധാർഥിനെ കാണാം  അക്രമകാരികളിൽ അറസ്റ്റ്‌ ചെയ്യപ്പെട്ട മൂന്നുപേരുടെ എസ്എഫ്ഐ ബന്ധം എടുത്തെടുത്ത്…

    Read More »
  • India

    ജാർഖണ്ഡിൽ സ്പാനിഷ് യുവതിയെ  കൂട്ടബലാത്സംഗം ചെയ്തു

    റാഞ്ചി: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ ട്രിപ്പ് പോവുകയായിരുന്ന സ്പാനിഷ് യുവതിയെ  കൂട്ടബലാത്സംഗം ചെയ്തു.ഝാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ. മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ദമ്ബതികള്‍ ദുംകയിലെ കുഞ്ചി ഗ്രാമത്തില്‍ ടെൻ്റില്‍ ക്യാമ്ബ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. എട്ടു മുതല്‍ 10 വരെ പുരുഷന്‍മാര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.  ബംഗ്ലാദേശില്‍ നിന്ന് ഇരുചക്രവാഹനത്തിലാണ് ഇരുവരും ദുംകയിലെത്തിയത്. ബിഹാർ വഴി നേപ്പാളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍.ഭര്‍ത്താവിനെ മര്‍ദിച്ച ശേഷം സംഘം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.  യുവതിയെ ദുംകയിലെ ഫുലോ ജനോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. ടൂറിസ്റ്റ് വിസയിലാണ് യുവതിയും ഭർത്താവും ഇന്ത്യയിലെത്തിയത്. ഏഷ്യ കേന്ദ്രീകരിച്ച്‌ മെഗാ യാത്രയിലായിരുന്നു ദമ്ബതികള്‍. സ്പാനിഷ് യുവതി ഇപ്പോള്‍ സരായാഹത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററിൽ (സിഎച്ച്‌സി)  ചികിത്സയിലാണ്.

    Read More »
  • Kerala

    കാമാഗ്നിയിൽ എരിഞ്ഞടങ്ങിയത് 11 മാസം പ്രായമുള്ള കുഞ്ഞ്; സഹോദരീ ഭര്‍ത്താവിന്റെ സംശയം പ്രതികളെ കുടുക്കി

    തിരൂർ: 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച കേസില്‍ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയ (19), കാമുകൻ ജയസൂര്യ (23), ജയസൂര്യയുടെ പിതാവ് കുമാർ (50) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് കടലൂർ സ്വദേശികളാണ് മൂവരും. കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയില്‍വേ സ്റ്റേഷനിലെ അഴുക്കുചാലില്‍നിന്ന് പൊലീസ് കണ്ടെത്തിയത്. ശ്രീപ്രിയയുടെ സഹോദരി വിജയയുടെ ഭർത്താവ് ചിതമ്ബരസൻ കഴിഞ്ഞ ദിവസം അവിചാരിതമായി ഇവരെ കണ്ടുമുട്ടിയതാണ് കൊലപാതക വിവരത്തിലേക്ക് വഴിതെളിച്ചത്. കുടുംബവുമൊത്ത് തിരൂരില്‍ താമസിക്കുന്ന ജയസൂര്യയോടൊപ്പം മൂന്നുമാസം മുമ്ബാണ് ശ്രീപ്രിയ 11 മാസം പ്രായമുള്ള മകനെയും കൂട്ടി ഇവിടെയെത്തിയത്. ഭർത്താവും കൊല്ലപ്പെട്ട കളയരസന്റെ പിതാവുമായ മണികണ്ഠനെ ഉപേക്ഷിച്ചാണ് ശ്രീപ്രിയ ജയസൂര്യയോടൊപ്പം ഒളിച്ചോടിയത്. തിരൂരിലെത്തിയ ശേഷം കളയരസനെ ശ്രീപ്രിയയും ജയസൂര്യയുടെ പിതാവ് കുമാറും ചേർന്ന് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പുല്ലൂർ വലിയ പാടം വാടക ക്വാർട്ടേഴ്സിലാണ് കൊലപാതകം നടന്നത്. കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി തൃശൂർ…

    Read More »
Back to top button
error: