Month: March 2024
-
Crime
സിദ്ധാര്‍ത്ഥന്റെ വീടിനു മുന്നിലെ സിപിഎം ബോര്‍ഡ് താഴേക്ക്; എസ്എഫ്‌ഐ കൊന്നതെന്ന ബോര്‍ഡുമായി കെഎസ്‌യു
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നില്‍ സിപിഎം സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റി. ‘എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥനെ കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരിക’ എന്നായിരുന്നു ഫ്‌ലെക്‌സ് ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ ഈ ബോര്‍ഡിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ക്കിടെ കെഎസ്‌യു അവരുടെ ഫ്‌ലെക്‌സ് ബോര്‍ഡുമായി എത്തി. ‘എസ്എഫ്‌ഐ കൊന്നതാണ്’ എന്നെഴുതിയ ബോര്‍ഡാണ് കെഎസ്‌യു സ്ഥാപിച്ചത്. അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മര്‍ദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വര്‍ഷത്തേക്ക് ഇന്റേണല്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കി. മര്‍ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാര്‍ത്ഥികളേയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ശിക്ഷയുണ്ട്. അക്രമം നോക്കി നിന്ന മുഴുവന്‍ പേരെയും ഏഴ് ദിവസം കോളേജില്‍ നിന്ന് സസ്‌പെന്റ്…
Read More » -
India
ഭാരത് മാട്രിമോണിയടക്കം 10 ഇന്ത്യന്‍ ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കി ഗൂഗ്ള്‍
ന്യൂഡല്‍ഹി: സേവന ഫീസുമായി ബന്ധ?പ്പെട്ട തര്‍ക്കത്തില്‍ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി ഗൂഗ്ള്‍. പത്ത് ഇന്ത്യന്‍ കമ്പനികളുട ആപ്പുകള്‍ക്കാണ് ഗൂഗ്ള്‍ വിലക്കേര്‍പ്പെടുത്തിയത്. ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്‌ലിം മാട്രിമോണി, ജോഡി എന്നിവ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗ്ള്‍ നീക്കിയതായി കമ്പനി സ്ഥാപകന്‍ മുരുകവേല്‍ ജാനകിരാമന്‍ പറഞ്ഞു. നടപടിയെ ‘ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റെ കറുത്ത ദിനം’ എന്നാണ് കമ്പനി വിശേഷിപ്പിച്ചത്. ഭാരത് മാട്രിമോണിയുടെ ആപ്പുകളുടെ മാതൃകമ്പനിയായ മാട്രിമോണി.കോം, ജീവന്‍സതി പ്രവര്‍ത്തിപ്പിക്കുന്ന ഇന്‍ഫോ എഡ്ജ് എന്നിവയ്ക്ക് പ്ലേ സ്റ്റോര്‍ ചട്ടങ്ങള്‍ ലംഘിച്ചതിന്ആ ല്‍ഫബെറ്റ് ഇങ്ക് നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ചതായും തുടര്‍നടപടികള്‍ അവലോകനം ചെയ്ത് വരികയാണെന്നും കമ്പനി അധികൃതര്‍ പറഞ്ഞതായി വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിലക്ക് വന്നതിന് പിന്നാലെ മാട്രിമോണി.കോമിന്റെ ഓഹരികള്‍ 2.7% വരെ ഇടിഞ്ഞു, ഇന്‍ഫോ എഡ്ജിന്റെ ഓഹരികള്‍ 1.5% ഇടിഞ്ഞു. സൗജന്യ സേവനം നല്‍കുന്നതിനൊപ്പം കൂടുതല്‍ സാങ്കേതിക പിന്തുണനല്‍കുന്നതിനാണ് സര്‍വീസ് ഫീ ഈടാക്കുന്നത്. ഇന്ത്യയില്‍…
Read More » -
Kerala
”വിവാഹമോചന നടപടി തുടങ്ങിയാല്‍ 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യക്ക് അവകാശമുണ്ട്”
കൊച്ചി: വിവാഹമോചന നടപടി ആരംഭിച്ചാല്‍ 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതില്‍ സ്ത്രീകളുടെ തീരുമാനമാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി. 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ 23 കാരി കോടതിയെ സമീപിക്കുകയായിരുന്നു. 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്നതിന് നിലവില്‍ നിയമപരമായ തടസ്സങ്ങളുണ്ട്. ഗര്‍ഭഛിദ്രം നടത്തിയില്ലെങ്കില്‍ ഗുരുതര ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ പിന്നീട് ഉണ്ടാകുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഉത്തരവ്. എന്റെ ശരീരം എന്റെ സ്വന്തമാണെന്ന ഐക്യരാഷ്ട്ര സംഘടനയുടെ വാചകം ഉദ്ധരിച്ചാണ് ഹൈക്കോടതി ഉത്തരവ്. സ്ത്രീയുടെ ശാരീരികവും മാനസികവുമായ എല്ലാ അവകാശങ്ങളും അവര്‍ക്ക് മാത്രമാണ്. ലിംഗ സമത്വത്തിന്റെയും ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെയും ഭാഗമാണിതെന്നും കോടതി പറഞ്ഞു. വിവാഹമോചനം നേടിയ സ്ത്രീക്ക് 20നും 24 ആഴ്ചയ്ക്കും ഇടയിലുള്ള ഗര്‍ഭം അലസിപ്പിക്കാനേ അനുമതി നല്‍കുന്നുള്ളു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് പ്രകാരം അമ്മയ്ക്കോ ഗര്‍ഭസ്ഥ ശിശുവിനോ ഉള്ള ഗുരുതരമായ…
Read More » -
India
ഗൗതം ഗംഭീര്‍ സജീവരാഷ്ട്രീയം അവസാനിപ്പിക്കുന്നു; ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീര്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം ഗംഭീര്‍ സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവച്ചു. ബിജെപി നേതാവായ ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹിയെയാണ് ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. ക്രിക്കറ്റില്‍ ഏറ്റെടുത്ത ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും അവ പൂര്‍ത്തിയാക്കാനാണ് രാഷ്ട്രീയം നിര്‍ത്തുന്നതെന്നുമാണ് ഗംഭീറിന്റെ വിശദീകരണം. ”രാഷ്ട്രീയ ചുമതലകളില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്നു ബഹുമാനപ്പെട്ട പാര്‍ട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡാജിയോട് ഞാന്‍ അഭ്യര്‍ഥിച്ചു. ക്രിക്കറ്റില്‍ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജനങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിനു ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ജയ്ഹിന്ദ്” എന്നായിരുന്നു എക്‌സില്‍ ഗംഭീര്‍ കുറിച്ചത്. 2019 മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്ന ഗംഭീര്‍, അതിനുശേഷം ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ പ്രമുഖ മുഖമായി മാറുകയായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,95,109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും അദ്ദേഹം വിജയിച്ചത്. അതേസമയം, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീറിന്…
Read More » -
Kerala
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല; ഇനിയും വൈകുമെന്ന് വിവരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകും. ശമ്പളം തിങ്കളാഴ്ചയോടെ മാത്രമേ കിട്ടിത്തുടങ്ങൂ. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാണ് കാരണം. ഓണ്‍ലൈന്‍ ഇടപാടും നടക്കുന്നില്ല. ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000 ത്തോളം പേര്‍ക്കാണ്. ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത് പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു. ഈ സാഹചര്യത്തില്‍ ട്രഷറിയിലേക്ക് പണമെത്തിക്കാന്‍ തിരക്കിട്ട നീക്കം നടത്തുന്നുണ്ട്. പണമെത്തിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയില്‍ നിക്ഷേപിക്കണം. പ്രതിഷേധം കടുപ്പിച്ച് ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ശമ്പളം വൈകുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിഷേധം ഉണ്ട്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാന്‍ കാരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമായി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് ധനപ്രതിസന്ധിയെ തുടര്‍ന്നെന്ന് വിവരമുണ്ട്. സാങ്കേതിക പ്രശ്‌നമെന്ന് പറയുന്ന ട്രഷറി വകുപ്പും ധനവകുപ്പും കൂടുതല്‍ വിശദീകരണത്തിന് തയ്യാറായിട്ടില്ല. ജീവനക്കാരുടെ എംപ്ലോയീസ് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ശമ്പളം പ്രതിഫലിക്കുന്നുണ്ടെങ്കിലും ബാങ്ക് വഴിയോ…
Read More » -
Crime
പരാതി എത്തിയത് സിദ്ധാര്‍ഥ് മരിച്ച ദിവസം; പെണ്‍കുട്ടിയുടെ ആരോപണത്തില്‍ ദുരൂഹത
വയനാട്: പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ച സിദ്ധാര്‍ഥിനെതിരെ പെണ്‍കുട്ടി നല്‍കിയെന്നു പറയുന്ന പരാതിയില്‍ ദുരൂഹത. പെണ്‍കുട്ടിയുടെ പേരില്‍ കോളജില്‍ പരാതി എത്തിയത് സിദ്ധാര്‍ഥ് മരിച്ച ദിവസമാണ്. പരാതി ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് നല്‍കിയത് ഈ മാസം 20നുമായിരുന്നു. ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാര്‍ഥിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനുശേഷം 20നും 26നും ഇന്റേണല്‍ കമ്മിറ്റി ചേര്‍ന്നിരുന്നു. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു പരാതി നല്‍കിയതാണെന്ന് ആരോപണം ഉയരുന്നുണ്ട്. മോശമായി പെരുമാറിയെന്നാണു പരാതിയുള്ളത്. അതേസമയം, യുവാവിന്റെ മരണത്തില്‍ കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദനവുമെല്ലാം നടന്നിട്ടും ഇതേക്കുറിച്ച് ആഭ്യന്തര അന്വേഷണം നടന്നില്ല. പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് അധികൃതര്‍ ഇടപെട്ടത്. ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതലയുള്ള ഡീന്‍ എം.കെ നാരായണനെ വെറ്ററിനറി സര്‍വകലാശാല വി.സി സംരക്ഷിക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്. സംഭവത്തില്‍ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെ പത്തുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഏഴുപേര്‍ ഒളിവിലാണ്. ഒരാള്‍ പൊലീസ് കസ്റ്റഡിയിലുമുണ്ട്. കേസില്‍…
Read More » -
Kerala
ബിഎസ്സി നഴ്സിങ്; അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തില്‍ പ്രവേശന പരീക്ഷ
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷംമുതല്‍ സംസ്ഥാനത്ത് ബിഎസ്സി നഴ്സിങ് പ്രവേശനത്തിന് പരീക്ഷ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രവേശനപരീക്ഷ നടത്തണമെന്ന് ദേശീയ നഴ്സിങ് കൗണ്‍സില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം ഇതിനുള്ള നടപടികള്‍ നേരത്തേ തുടങ്ങിയെങ്കിലും മാര്‍ക്ക് അടിസ്ഥാനമാക്കി പ്രവേശനം തുടരുകയായിരുന്നു. പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടത്തിപ്പ് ഏജന്‍സി സംബന്ധിച്ച് നഴ്സിങ് കൗണ്‍സില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് തുടങ്ങിയവയില്‍നിന്ന് അഭിപ്രായം സ്വീകരിക്കും. നിലവില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് സര്‍ക്കാര്‍ കോളേജുകളിലെ മുഴുവന്‍ സീറ്റിലും സ്വാശ്രയ കോളേജുകളില്‍ പകുതിസീറ്റിലും പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ പ്രവേശന പരീക്ഷ വഴിയാണ് ബിഎസ്സി പ്രവേശനം നടത്തുന്നത്.
Read More » -
Kerala
പാര്‍ട്ടി പരിപാടി സ്പോണ്‍സര്‍ ചെയ്തതിന് ഉപകാരസ്മരണ? യോഗ്യതയില്ലാത്ത സ്വകാര്യ മെഡി. കോളജിന് അനുമതി നല്‍കാന്‍ നീക്കം
കോട്ടയം: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പാര്‍ട്ടി പരിപാടി സ്പോണ്‍സര്‍ ചെയ്തതിന് പ്രത്യുപകാരമായി യോഗ്യതയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി നല്‍കാന്‍ നീക്കമെന്ന് ആരോപണം. പത്തനംതിട്ട വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യപ്പ മെഡിക്കല്‍ കോളജിനാണ് കോടതി വിധി ലംഘിച്ച് ആരോഗ്യവകുപ്പ് പരിശോധനകള്‍ പൂര്‍ത്തീകരിച്ച് അനുമതി നല്‍കുന്നതിനുള്ള നീക്കം നടത്തുന്നത്. തിരുവല്ലയില്‍ കഴിഞ്ഞ 18,19,20,21 തീയതികളില്‍ നടന്ന ആഗോള മലയാളി പ്രവാസി സംഗമമായ മൈഗ്രേഷന്‍ കോണ്‍€േവ് 2024-ന്റെ മുഖ്യ സ്പോണ്‍സറായിരുന്നു ശ്രീ അയ്യപ്പ മെഡിക്കല്‍ കോളജിന്റെ ഉടമസ്ഥരായ പി.എസ്.എന്‍.എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. 25 ലക്ഷം രൂപയാണ് മുഖ്യസ്പോണ്‍സര്‍മാരായ ശ്രീ അയ്യപ്പ മെഡിക്കല്‍ കോളജ് നല്‍കിയത്. വി.എസ്. ചന്ദ്രശേഖരന്‍ പിളള സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസിന്റെ സഹകരണത്തോടെ എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സറ്റഡീസാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്്. മുന്‍ ധനകാര്യമന്ത്രിയും പത്തനംതിട്ടയിലെ ലോകസഭാ സ്ഥാനാര്‍ത്ഥിയുമായ ഡോ.ടി.തോമസ് ഐസക്കായിരുന്നു കോണ്‍ക്ലേവില്‍ പ്രബന്ധം അവതരിപ്പിച്ചത്. പത്തനംതിട്ടയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ പത്തനംതിട്ടയില്‍ അവതരിപ്പിക്കുന്നതിനും…
Read More » -
Kerala
ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ് അതീവഗുരുതരം; സര്‍ക്കാര്‍ മറുപടി നല്‍കണമെന്നു ഹൈക്കോടതി
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ് അതീവ ഗുരുതരമെന്നും സര്‍ക്കാര്‍ സമഗ്ര മറുപടി നല്‍കണമെന്നും ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. കേസില്‍ ആരോപണവിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് അയച്ചു. 72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍, എക്‌സൈസ് കമ്മിഷണര്‍, അഡീഷണല്‍ എക്‌സൈസ് കമ്മിഷണര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എന്നിവരാണ് കേസിലെ ഒന്നു മുതല്‍ നാല് വരെയുള്ള എതിര്‍കക്ഷികള്‍. നാലു എതിര്‍കക്ഷികളും സമഗ്രമായ മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ദ്ദേശം. ഈ മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും. ഷീല സണ്ണിയെ കുടുക്കി ജയിലിലടയ്ക്കാന്‍ എക്സൈസിനെ വഴിത്തെറ്റിച്ചയാള്‍ തൃപ്പുണിത്തുറ എരൂര്‍ സ്വദേശി നാരായണദാസ് ആണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്താണ് നാരായണദാസ്. എക്സൈസില്‍ വിളിച്ച് ഷീലയുടെ സ്‌കൂട്ടറില്‍ എല്‍എസ്ഡി സ്റ്റാംപ് ഉണ്ടെന്ന്…
Read More » -
Kerala
പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്ക് പോയ പോലീസുകാരൻ തോക്ക് തിരികെ നൽകിയില്ല ;ഗുരുതര വീഴ്ചയെന്ന് ആക്ഷേപം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ തിരിച്ചെത്തിയിട്ടും തോക്ക് തിരിച്ചുനല്‍കാതിരുന്നതില്‍ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം. തോക്ക് എസ്.എ.പി ക്യാംപില്‍ അശ്രദ്ധമായി ഉപയോഗിക്കുകയും വെടിപൊട്ടുകയും ചെയ്തിരുന്നു. എസ്.എ.പി കമാൻഡന്റിന്റെ സൂപ്പർവൈസിങ് പിഴവാണിതെന്നാണ് പൊലീസുകാർക്കിടയില്‍ തന്നെയുള്ള ആക്ഷേപം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു എസ്.എ.പി ക്യാംപില്‍നിന്ന് സ്റ്റേറ്റ് പൊലീസ് കമാൻഡോ വിങ്ങിലെ ഉദ്യോഗസ്ഥർ സുരക്ഷാ ഡ്യൂട്ടിക്ക് പോയത്. ഇതേ ദിവസം ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയിട്ടും ഒരു ഉദ്യോഗസ്ഥൻ കൈവശമുണ്ടായിരുന്ന തോക്ക് കൈമാറിയില്ല. സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അന്നുതന്നെ തോക്ക് തിരിച്ചേല്‍പ്പിക്കണമെന്നാണു നിയമം. ഇതുണ്ടായില്ലെന്ന് മാത്രമല്ല, തൊട്ടടുത്ത ദിവസം ഇതേ തോക്ക് വൃത്തിയാക്കുന്നതിനിടെ ഉദ്യോഗസ്ഥന്‍റെ കൈയിലിരുന്നു പൊട്ടുകയും ചെയ്തിരുന്നു. വെടിയുണ്ട സമീപത്തെ കെട്ടിടത്തിന്റെ തറച്ചതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല.
Read More »