CrimeNEWS

ഭക്ഷണം ഉണ്ടാക്കാന്‍ സഹായിച്ച 15 കാരനെ പീഡിപ്പിക്കാന്‍ ശ്രമം; പാചകക്കാരന്‍ അറസ്റ്റില്‍

കാസര്‍ക്കോട്: ഉത്സവ സ്ഥലത്തു പാചകത്തിനു സഹായിയായി നിന്ന ആണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. 15കാരന്‍ നല്‍കിയ പരാതിയില്‍ പള്ളഞ്ചി നിടുകുഴിയില്‍ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂര്‍ പൊലീസ് പോക്‌സോ കേസ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒറ്റക്കോലത്തിനു ഭക്ഷണം പാകം ചെയ്യാന്‍ എത്തിയതായിരുന്നു സതീശന്‍. പരാതിക്കാരനായ കുട്ടിയടക്കമുള്ളവര്‍ ഭക്ഷണം പാകം ചെയ്യുന്നതിനു സഹായിക്കാന്‍ ഇവിടെയുണ്ടായിരുന്നു.

Signature-ad

ഭക്ഷണം പാകം ചെയ്ത ശേഷം സതീശന്‍ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനു കൂടി പോകാനുണ്ടെന്നു വിശ്വസിപ്പിച്ചു സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് 15കാരന്റെ പരാതിയില്‍ പറയുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Back to top button
error: