KeralaNEWS

പാലോട് രവി ദേശീയഗാനം തെറ്റിച്ച്‌ പാടിയതില്‍ പരിഹാസ പ്രതികരണവുമായി കെ.മുരളീധരന്‍

കോഴിക്കോട്:കെപിസിസിയുടെ സമരാഗ്നി സമാപന വേദിയില്‍ ഡിസിസി പ്രസി‍ഡണ്ട് പാലോട് രവി ദേശീയഗാനം തെറ്റിച്ച്‌ പാടിയതില്‍ പരിഹാസ പ്രതികരണവുമായി കെ.മുരളീധരന്‍ എംപി.

 പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാർട്ടിയില്ലല്ലോ അതിനാല്‍ ഒഴിവാക്കി പാടിയതാവുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Signature-ad

പാലോട് രവിക്കെതിരെ കോണ്‍ഗ്രസ് അണികളുള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു, വിവാദം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു മുരളിയുടെ പ്രതികരണം.

സമരാഗ്നി ജാഥയുടെ സമാപനത്തില്‍ പാലോട് രവി ദേശീയ ഗാനം തെറ്റിപ്പാടിയത് വിവാദമായിരുന്നു. തെറ്റായി പാടിയും പാടുന്ന സമയത്ത് മൈക്ക് സ്റ്റാൻഡില്‍ താളം പിടിച്ചും ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് സോഷ്യൽ മീഡിയയിലടക്കം വിമർശനം.

Back to top button
error: