ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയിലെ സിറ്റി കോട്വാലിയിലെ മോര്‍ഗഞ്ച് പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബത്തിന് മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബം രംഗത്തെത്തി.
സിറ്റി കോട്വാലിയിലെ രാധാവിഹാര്‍ നിവാസിയായ കൗമാരക്കാരന്‍ മോര്‍ഗഞ്ചിലെ ഒരു വീടിന് പുറത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നു.
ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലെ പെണ്‍കുട്ടിയും വിഷം കഴിച്ച് ആശുപത്രിയിലാണ്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സിറ്റി കോട്വാലി പോലീസ് ഉദ്യോഗസ്ഥര്‍ കൗമാരക്കാരന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മരിച്ചയാളും പെണ്‍കുട്ടിയും പ്രായപൂര്ത്തിയാകാത്തവരാണെന്നാ