CrimeNEWS

രാമശ്വരം കഫേ സ്‌ഫോടനം: കൈയില്‍ ബാഗുമായി യുവാവ്, പ്രതിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യം പുറത്ത്

ബംഗളുരു: കുന്ദഹള്ളിയിലുള്ള രാമശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പുറത്ത്. ബാഗുമായി വരുന്ന ഇയാള്‍ കഫേയുടെ പരിസരത്ത് നില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കണ്ണടയും മാസ്‌ക്കും തൊപ്പിയും ധരിച്ച ഇയാള്‍ ഒരു പ്ലേറ്റ് ഇഡലിയുമായി കഫേയ്ക്കുള്ളിലൂടെ പോകുന്നതും സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കൈയ്യിലുണ്ടായിരുന്ന ബാഗ് കഫേയുടെ ഉള്ളില്‍വെച്ച ശേഷം സ്‌ഫോടനം നടക്കുന്നതിന് മുമ്പ് ഇയാള്‍ ഇവിടുന്ന് പോയെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കൊപ്പം കണ്ട മറ്റൊരാളായ ചോദ്യംചെയ്തുവരികയാണ്.

ബോംബ് സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് ഒരു മണിയോട് കൂടി പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാകുന്നതും നിരവധിയാളുകള്‍ ജീവനും കൊണ്ട് ഓടുന്നതും ഒരു സ്ത്രീ നിലത്തുവീണു കിടക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. കഫേയുടെ കൗണ്ടറില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഒഴിഞ്ഞ മേശക്കായി കാത്തുനില്‍ക്കുന്ന ആളുകളെയും പ്ലേറ്റുകള്‍ എടുത്തുകൊണ്ട് വരുന്ന ജീവനക്കാരുമാണ് ആദ്യം കാണിക്കുന്നത്. പിന്നാലെ സ്ഫോടനം ഉണ്ടാകുന്നതും പുക മാറി ദൃശ്യം ചെറുതായി വ്യക്തമാകുമ്പോള്‍ ഒരു സ്ത്രീ നിലത്തുവീണു കിടക്കുന്നതുമാണ് കാണിക്കുന്നത്.

Signature-ad

ഇവര്‍ അല്പ സമയത്തിന് ശേഷം ചരിഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും ഈ ശ്രമം പരാജയപ്പെടുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സ്ഫോടനത്തില്‍ സീലിങ്ങ് വരെ താഴോട്ട് പൊളിഞ്ഞുവീണിട്ടുണ്ട്. അല്‍പസമയത്തിന് ശേഷം പൊടിപടലങ്ങള്‍ക്കും പുകയ്ക്കും ഇടയിലൂടെ ചില ആളുകള്‍ ഓടുന്നതും ആരെയോ തിരയുന്നതുമെല്ലാം ഇതേ ദൃശ്യങ്ങളില്‍ കാണാം. കഫേയുടെ ഓപ്പണ്‍ കിച്ചനിലുള്ള സിസിടിവിയിലേതാണ് രണ്ടാമത്തെ ദൃശ്യങ്ങള്‍. കഫേയില്‍ കാത്തുനില്‍ക്കുന്നവരും ജീവനക്കാരും സ്ഫോടനം ഉണ്ടാകുമ്പോള്‍ ചിതറിയോടുന്നതാണ് ഇതില്‍ കാണിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ പൊട്ടിത്തെറി ബോംബ് സ്ഫോടനമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സ്ഥിരീകരിച്ചത്.

 

Back to top button
error: