KeralaNEWS

തൃശൂരിൽ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി 18 കാരിക്ക് ദാരുണാന്ത്യം

തൃശൂർ:

ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി 18 കാരിക്ക് ദാരുണാന്ത്യം. ചൊവ്വന്നൂർ വില്ലേജ് ഓഫീസിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.

പഴഞ്ഞി സ്വദേശിനിയും എംഡി കോളേജ് വിദ്യാർത്ഥിനിയുമായ അപർണ്ണയാണ് മരിച്ചത്. ചൊവ്വന്നൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാൻ സഹപാഠിക്കൊപ്പം പോകുന്നതിനിടെയായിരുന്നു അപകടം.

കുന്നംകുളത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിച്ചിരുന്ന അപർണ്ണയെ പിന്നില്‍ നിന്ന് വന്ന ടോറസ് ഇടിച്ചിടുകയായിരുന്നു.  അപകടത്തിന് ശേഷം  ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

Back to top button
error: