KeralaNEWS

കടയില്‍ നിന്നും 1.61 ലക്ഷം രൂപ മോഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

മലപ്പുറം: പലവ്യഞ്ജനക്കടയില്‍ നിന്നും പണം മോഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. അസം നാഗോവ് സ്വദേശി ജൈബൂര്‍ റഹ്മാനാണ് അറസ്റ്റിലായത്.

ഇരിങ്ങാട്ടിരി ടൗണിലെ അക്ബറലിയുടെ കടയില്‍ നിന്നും 1.61 ലക്ഷം രൂപയാണ് മോഷ്ടിച്ചത്.കടയ്ക്ക് സമീപത്തായി ഒരു വാടക വീട്ടിലായിരുന്നു പ്രതി താമസിച്ചിരുന്നത്. കടയില്‍ നിന്നും സ്ഥിരം സാധനങ്ങള്‍ വാങ്ങാറുള്ള ഇയാള്‍ വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടത്തിയത്.

മോഷണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് ഇയാള്‍ ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ താമസ സ്ഥലം മാറ്റി.തുടര്‍ന്ന് പ്രദേശത്തെത്തിയ പ്രതി ഷട്ടറിന്റെ ഒരു ഭാഗം ഉയര്‍ത്തി വിദഗ്ധമായി കടക്കകത്ത് കയറിയാണ് മോഷണം നടത്തിയത്. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്.

Back to top button
error: