KeralaNEWS

പി.സി.ജോര്‍ജിനെ വെട്ടി; പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി

ന്യൂഡൽഹി: ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക‍യില്‍ പി.സി.ജോർജിനും മകൻ ഷോണ്‍ ജോർജിനും ഇടമില്ല. പത്തനംതിട്ട മണ്ഡലത്തിലേക്ക് ഇരുവരെയും പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അനില്‍ ആന്‍റണി സ്ഥാനാർഥിയായി.

നേരത്തെ അനില്‍ ആന്‍റണിയെ എറണാകുളം, കോട്ടയം എന്നിവടങ്ങളിലേക്ക് പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്. കേരള കോണ്‍ഗ്രസുകള്‍ ഏറ്റുമുട്ടുന്ന കോട്ടയം മണ്ഡലത്തിലേക്ക് ജോർജിനെയോ മകനെയോ പരിഗണിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകള്‍. ആദ്യഘട്ട സ്ഥാനാർഥി പട്ടികയില്‍ കോട്ടയം ഉള്‍പ്പെട്ടിട്ടില്ല.

Signature-ad

അടുത്തിടെയാണ് ജോർജിന്‍റെ പാർട്ടിയായ കേരള ജനപക്ഷം ബിജെപിയില്‍ ലയിച്ചത്. ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളെ കണ്ട ശേഷം ബിജെപി അംഗത്വം സ്വീകരിച്ച ജോർജും സംഘവും തിരുവനന്തപുരത്ത് നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിലാണ് ഔദ്യോഗികമായി ബിജെപിയുടെ ഭാഗമായത്.

ആദ്യ പട്ടികയില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്ന 12 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങല്‍ – വി. മുരളീധരൻ, പത്തനംതിട്ട – അനില്‍ കെ ആന്‍റണി, ആലപ്പുഴ – ശോഭ സുരേന്ദ്രൻ, പാലക്കാട് – സി. കൃഷ്ണകുമാർ, തൃശ്ശൂർ – സുരേഷ് ഗോപി, കോഴിക്കോട് – എം.ടി രമേശ്, മലപ്പുറം – ഡോ. അബ്ദുല്‍ സലാം, പൊന്നാനി- നിവേദിത സുബ്രഹ്മണ്യൻ, വടകര – പ്രഫുല്‍ കൃഷ്ണൻ, കാസർഗോഡ് – എം.എല്‍. അശ്വിനി, കണ്ണൂർ – സി. രഘുനാഥ് എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചവർ.

Back to top button
error: