SportsTRENDING

കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്‌.സി പോരിനു മുന്നേ സോഷ്യല്‍ മീഡിയ വാര്‍

ന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും ഇന്ന് കൊമ്ബുകോർക്കാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ പോർവിളികളും ട്രോളുകളും നിറയുകയാണ്.

കഴിഞ്ഞ ഐഎസ്‌എല് എലിമിനേറ്ററില് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില് വച്ച്‌ സുനില് ഛേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളും ബ്ലാസ്റ്റേഴ്സ് നടത്തിയ ബഹിഷ്കരണവും വീണ്ടും കുത്തിപ്പൊക്കിയത് ആതിഥേയരായ ബെംഗളൂരു തന്നെയാണ്.

‘സുനില് ഛേത്രി ചിലരുടെ ഹൃദയം നുറുക്കി, പക്ഷേ നിയമമല്ല’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ബെംഗളൂരു എഫ്സിയുടെ പോസ്റ്റ്. കേരള ബ്ലാസ്റ്റേഴ്സിനെ കുത്തിയുള്ള പോസ്റ്റിന് താഴെ കേരള ആരാധകരും കുറിക്കു കൊള്ളുന്ന മറുപടിയുമായെത്തി. ഇതിന് പിന്നാലെ സുനില് ഛേത്രിയുടെയും ബെംഗളൂരുവിന്റെയും ചതിയും കൊച്ചിയിലെ വിജയവും ഓർമ്മിപ്പിച്ച്‌ ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ മറുപടിയുമെത്തി. ബെംഗളൂരുവിനെ കണക്കിന് പരിഹസിക്കുന്ന വീഡിയോയാണ് കേരളം പുറത്തിറക്കിയത്.

കഴിഞ്ഞ വർഷത്തെ വിവാദ ഗോളും തുടർന്നുണ്ടായ അസാധാരണ സംഭവങ്ങളും ഇക്കുറി ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു മത്സരത്തിന്റേയും വീറും വാശിയും ഇരട്ടിയാക്കിയിട്ടുണ്ട്. കൊച്ചിയില് നടന്ന ആദ്യപാദത്തില് 2-1ന് ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റ കേരള ടീം കഴിഞ്ഞ മത്സരത്തില്‍ എഫ്.സി. ഗോവയെ 4-2ന് അട്ടിമറിച്ച്‌ തകർപ്പൻ ജയം നേടിയിരുന്നു. അവിശ്വസനീയമായ തിരിച്ചു വരവിനാണ് കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.ആ മികവ് ഇന്നും ആവർത്തിക്കാനായാൽ ഇതിൽപരമൊരു പകരം വീട്ടൽ ഫുട്ബോൾ ലോകത്ത് വേറെയുണ്ടാകില്ല.

ഇന്ന് വിജയിക്കാൻ കഴിഞ്ഞാല്‍ കോച്ച്‌ ഇവാന് നല്‍കുന്ന ട്രിബ്യൂട്ട് കൂടിയായി അത് മാറും. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നുവെന്നും മികച്ച ടീം വിജയിക്കുമെന്നും കോച്ച്‌ ഇവാൻ പറഞ്ഞു.വൈകിട്ട് 7:30 നാണ് മത്സരം

Back to top button
error: