Month: March 2024
-
Kerala
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം ;ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
വയനാട്: മേപ്പാടി കാടശ്ശേരി പരപ്പൻപാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി ആണ് മരിച്ചത്. കാടിനുള്ളില്‍ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. മേപ്പാടിയില്‍ നിന്നും നിലമ്ബൂരില്‍ നിന്നുമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചു. അതേസമയം പാലക്കാട് നെല്ലിയാമ്ബതിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. പോബ്സണ്‍ എസ്റ്റേറ്റില്‍ ഇന്ന് പുലർച്ചെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിലെ ഫാക്ടറിക്ക് സമീപം വരെ വന്ന ശേഷം പുലി തിരികെപ്പോവുകയായിരുന്നു. നാട്ടുകാർ മൊബൈലില്‍ പകർത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
Read More » -
Kerala
വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടെയുള്ള അവധിയായിരിക്കും. കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങി ഇടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമീഷണർ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവുവരുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു
Read More » -
LIFE
”വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും”!!! ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി
മലയാള സിനിമയില്‍ കഴിവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് ഉര്‍വശി. തമിഴ് സിനിമയായ മുന്താനൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടി മലയാളത്തില്‍ പിന്നീട് സൃഷ്ടിച്ചത് ചരിത്രമായിരുന്നു. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. തമഴിനും മലയാളത്തിനും പുറമെ തെലുങ്കിലും കന്നടയിലും അഭിനയിച്ച നടി തെന്നിന്ത്യയില്‍ തന്നെ പേരുകേട്ട നടിയാണ്. 1995ല്‍ കഴകം എന്ന സിനിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നടിയെ തേടിയെത്തിയിരുന്നു. മമ്മൂട്ടി നായകനായെത്തിയ എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഉര്‍വശി ആദ്യമായി നായികയായി എത്തിയത്. അഞ്ച് തവണയോളം മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ ഒരു തവണ തമിഴ്നാട് സര്‍ക്കാരും മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. അച്ചുവിന്റെ അമ്മ ചിത്രത്തില്‍ മികച്ച സഹ നടിക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു. അരവിന്ദന്റെ അതിഥികള്‍, വരനെ ആവശ്യമുണ്ട്, എന്റെ ഉമ്മാന്റെ പേര് തുടങ്ങി ഇന്നും സിനിമയില്‍ സജീവമാണ് ഉര്‍വ്വശി. ഒരുകാലത്ത് മോഹന്‍ലാലും ഉര്‍വശിയും ഹിറ്റ് ജോഡികളായിരുന്നു. മിഥുനം,…
Read More » -
Kerala
മലപ്പുറത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; മുസ്‌ലിം ലീഗിന് തലവേദന
മലപ്പുറം: ജില്ലയില്‍ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മുസ്ലിം ലീഗിന് തലവേദനയാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ യു.ഡി.എഫ് പ്രവര്‍ത്തനം ശ്കതമാക്കേണ്ട സമയത്താണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മുറുകിയത്. ഇതോടെ യു.ഡി.എഫ് കണ്‍വെന്‍ഷനുകള്‍ പോലും സംഘടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ജില്ലയില്‍ പലയിടത്തും. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമാണ്. ഇരു വിഭാഗത്തെയും ഒരുമിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മുസ്ലിം ലീഗ് . ഒരു വിഭാഗത്തെ കൂടെ കൂടെട്ടുമ്പോള്‍ മറുവിഭാഗം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതെ മാറിനില്‍ക്കും. പലയിടങ്ങളിലും യു.ഡി.എഫ് കണ്‍വെന്‍ഷനുകളില്‍ ഒരു വിഭാഗത്തെ പങ്കെടുപ്പിച്ചാല്‍ മറുവിഭാഗം തടയുമെന്ന് ഭീഷണി മുഴക്കിയതോടെ കണ്‍വെന്‍ഷനുകള്‍ പോലും സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ ഈ പ്രശ്‌നം നിലനില്‍ക്കുന്നതോടെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് മുസ്ലിം ലീഗ് നേതൃത്വം. ഈ സാഹചര്യത്തില്‍ യു.ഡി.എഫ് സഖ്യവുമായി മുന്നോട്ടുപോകാന്‍ കഴിയില്ല എന്നാണ്…
Read More » -
Crime
പോസ്റ്റര്‍ നശിപ്പിച്ചതിനെച്ചൊല്ലി സംഘര്‍ഷം; തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു
തിരുവനന്തപുരം: പുളിമാത്ത് കമുകിന്‍കുഴി ഡിവൈഎഫ്ഐ- ആര്‍എസ്എസ് സംഘര്‍ഷം. ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിന്‍കുഴി സ്വദേശിയുമായ സുജിത്തിനാണ് വെട്ടേറ്റത്. കമുകിന്‍ കുഴി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടതിനെച്ചൊല്ലി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് വെട്ടേറ്റത്. സുജിത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. സുജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പുതിയ പോസ്റ്റര്‍ പതിക്കാനെത്തിയ സുജിത്തും സംഘവും ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിനു ശേഷം ഇന്നലെ രാത്രി സുജിത്തിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുജിത്തിന്റെ കയ്യില്‍ അടക്കം വെട്ടേറ്റിട്ടുണ്ട്. നാലോളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് സുജിത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
Read More » -
India
കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണംതുടര്‍ന്ന് US; കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതു സംബന്ധിച്ചും പരാമര്‍ശം
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ വീണ്ടും പ്രതികരിച്ച് യു.എസ്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്ന് യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് പ്രചാരണം ബുദ്ധിമുട്ടിലായെന്ന കോണ്‍?ഗ്രസ് ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും യു.എസ് ചൂണ്ടിക്കാട്ടി. നേരത്തെ, ഇതേ വിഷയത്തില്‍ യു.എസ്. വിദേശകാര്യ വക്താവ് പ്രതികരിച്ചതില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് വീണ്ടും നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. കെജ്രിവാളിന്റെ അറസ്റ്റിലെ നിയമപ്രക്രിയ സുതാര്യവും സമയബന്ധിതവുമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ് പ്രതികരിച്ചു. യു.എസിന്റെ ഇന്ത്യയിലെ മിഷന്‍ ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഗ്ലോറിയ ബെര്‍ബെനയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ബുധനാഴ്ച പ്രതിഷേധം അറിയിച്ചത്. ഇന്ത്യയിലെ നിയമനടപടികളെക്കുറിച്ചുള്ള യു.എസ്. വക്താവിന്റെ പ്രതികരണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെന്ന് മന്ത്രാലയം പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു. നേരത്തേ ജര്‍മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് സമാനമായ അഭിപ്രായപ്രകടനം നടത്തിയപ്പോഴും ജര്‍മന്‍ മിഷന്‍ ഡെപ്യൂട്ടി ചീഫിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം…
Read More » -
Kerala
എക്‌സാലോജിക് ഇടപാടുകളില്‍ ഇ.ഡി പ്രാഥമികാന്വേഷണം; കുരുക്ക് കൂടുതല്‍ മുറുകുന്നു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഐടി സര്‍വീസ് കമ്പനിയായ എക്‌സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ അടക്കമുള്ള 12 സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം തുടങ്ങി. ഇതേ കേസില്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയും അന്വേഷണം ആരംഭിച്ചത്. കമ്പനി നിയമപ്രകാരം 10 ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്കുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വെളിപ്പെട്ടാല്‍ 10 വര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന 447ാം വകുപ്പ് ചുമത്താവുന്നതാണ്. ഈ വകുപ്പ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഇ.ഡിക്കും അന്വേഷണം നടത്താനുള്ള വഴി തുറക്കുന്നതാണ്. സാധാരണ കമ്പനി കേസുകളില്‍ എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങിയാല്‍ അതു സംബന്ധിച്ച് മറ്റ് ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണു ചട്ടം. എന്നാല്‍, പ്രത്യേകിച്ച് ഐടി സേവനങ്ങളൊന്നും നല്‍കാതെ 12 സ്ഥാപനങ്ങള്‍ എക്‌സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ടിലേക്കു ലക്ഷങ്ങള്‍…
Read More » -
Kerala
പോലീസിന്റെ മോക്ഡ്രിൽ; കാഞ്ഞിരപ്പള്ളിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി വ്യാപക പ്രചാരണം
കാഞ്ഞിരപ്പള്ളി: ആറുവയസ്സുകാരനെ കാണാതായെന്ന സന്ദേശം വന്നതോടെ ആശങ്കയുടെ മുള്‍മുനയില്‍ നാട്ടുകാർ. വഴിനീളെ പരിശോധന. ഒടുവില്‍ ഇതെല്ലാം പോലീസിന്റെ മോക്ഡ്രില്‍ ആയിരുന്നെന്ന വാർത്ത വന്നതോടെ ആശ്വാസം. ബുധനാഴ്ച രാവിലെ പത്തിനാണ് കണ്‍ട്രോള്‍റൂമില്‍നിന്ന് പോലീസിന് വയർലസിലൂടെ, കോട്ടയം രജിസ്‌ട്രേഷനിലുള്ള വെള്ളക്കാറില്‍ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിന് പരിസരത്തുനിന്ന് ആറ് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സന്ദേശമെത്തിയത്. കോട്ടയം എസ്.പി. ഓഫീസിലെ ക്രൈം സ്റ്റോപ്പറിലേക്ക് ദൃക്‌സാക്ഷി വിളിച്ചറിയിച്ചെന്നായിരുന്നു സന്ദേശം. സമൂഹ മാധ്യമങ്ങളിലൂടെയും വിവരം പ്രചരിച്ചതോടെ പ്രദേശവാസികളും ആശങ്കയിലായി. പോലീസ് പരിശോധനയും ശക്തമാക്കിയിരുന്നു. പൊൻകുന്നം, എ.കെ.ജെ.എം.സ്‌കൂള്‍പടി, പേട്ടക്കവല, 26-ാംമൈല്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പരിശോധിച്ചു. തട്ടിക്കൊണ്ടുപോയെന്ന് പറയുന്ന സ്‌കൂളിന് സമീപമുള്ള കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെ തട്ടിക്കൊണ്ടുപോയെന്നു പറയുന്ന കുട്ടിയുടേത് എന്ന രീതിയില്‍ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. എ.കെ.ജെ.എം.സ്‌കൂളിന് സമീപത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത പരന്നതോടെ സ്‌കൂള്‍ അധികൃതരും വെട്ടിലായി. സ്‌കൂളിലേക്ക് നിരവധി ഫോണ്‍വിളികളെത്തി. ഇതോടൊപ്പം എല്‍.കെ.ജി.മുതലുള്ള എല്‍.പി.സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളെയും ഫോണില്‍ വിളിച്ച് മാതാപിതാക്കള്‍ക്കൊപ്പമുണ്ടെന്ന് ഉറപ്പാക്കേണ്ട സ്ഥിതിയുംവന്നു. ഇതിനിടെ…
Read More » -
Kerala
പി സി ജോര്‍ജ്ജ് രാഷ്ട്രീയ നികൃഷ്ട ജീവി, ഊളമ്ബാറയ്ക്ക് അയയ്ക്കണം; വെള്ളാപ്പള്ളി നടേശൻ
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞടുപ്പില്‍ മൂന്ന് മുന്നണികളുടേയും പ്രചരണം ശക്തമാണെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആര് വീഴും ആര് വാഴും എന്ന് ഇപ്പോള്‍ പറയാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയിലെ മിടുക്കനായ സ്ഥാനാർത്ഥിയാണ് അനിൽ ആന്റണിയെന്നും അദ്ദേഹം പറഞ്ഞു. പി സി ജോർജ്ജ് വാ പോയ കോടാലിയാണ്. കാലഹരണപ്പെട്ട സാധനം. പി സി ജോർജ്ജ് രാഷ്ട്രീയ നികൃഷ്ട ജീവിയാണെന്നും ഊളമ്ബാറയ്ക്ക് അയയ്ക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Read More » -
Kerala
ചോറ് നല്‍കാത്തതിനെത്തുടര്‍ന്ന് അമ്മയെ വെള്ളത്തില്‍ മുക്കിക്കൊന്നു; മകന് ജീവപര്യന്തം
വൈക്കം: ചോറ് നല്‍കാത്തതിനെത്തുടർന്ന് അമ്മയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ മകനെ ജീവപര്യന്തം ശിക്ഷിച്ച് കോടതി. വൈക്കം ഉദയനാപുരം കൊച്ചുത്തറത്താഴ്ചയില്‍ നന്ദായിനിയെ (73) ആണ് മകൻ ബൈജു, കാനയിലെ വെള്ളത്തില്‍ ചവിട്ടിത്താഴ്‌ത്തി കൊലപ്പെടുത്തിയത്. കോട്ടയം അഡീഷണല്‍ സെഷൻസ് കോടതി രണ്ട് (സ്പെഷ്യല്‍) ജഡ്ജി ജെ.നാസറാണ് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്. പിഴത്തുക ഒടുക്കിയില്ലെങ്കില്‍ ആറുമാസംകൂടി പ്രതി തടവ് അനുഭവിക്കണം. 2022 ജനുവരി 22-നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ വൈക്കം എസ്.എച്ച്.ഒ. ആയിരുന്ന കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മാതൃഹത്യ നടത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ സിറില്‍ തോമസ് പാറപ്പുറം കോടതിയില്‍ വാദിച്ചു.
Read More »