KeralaNEWS

ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരുകള്‍ ഹൃദിസ്ഥം; ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡില്‍ ഇടംപിടിച്ച്‌ മൂന്നര വയസുകാരി

തൃശൂർ: ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡില്‍ ഇടംപിടിച്ച്‌ തൃശ്ശൂർ സ്വദേശിനിയായ മൂന്നര വയസുകാരി. യുഎഇയില്‍ നഴ്സായ തൃശൂർ പുറനാട്ടുകര സ്വദേശി റിഷിൻറെയും ജെനിറ്റയുടെയും മകള്‍ എഡ്രിയേല്‍ ആൻ റിഷിനാണ് അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്.

ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരുകള്‍ ഒരു മിനിറ്റ് 27 സെക്കൻഡുകൊണ്ടു പറയുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന റിക്കാർഡാണു എഡ്രിയേല്‍ ആൻ റിഷിൻ കരസ്ഥമാക്കിയത്.

അമ്മ ജെനിറ്റ തന്നെയാണു കൂടുതലായും പഠിപ്പിച്ചത്. നാട്ടിലെത്തുന്പോള്‍ റിഷിൻറെ അമ്മ ഷൈനി തോമസും ജെനിറ്റയുടെ മാതാപിതാക്കളായ ജേക്കബും മിനിയും എഡ്രിയേലിനെ വചനങ്ങളും പ്രാർഥനകളും പഠിപ്പിക്കാറുണ്ട്. കൂടാതെ ഇംഗ്ലീഷ് അക്ഷരമാലയും വിവിധ വാഹനങ്ങളുടെ പേരുകളും മനപാഠമാക്കി പറയുന്നതില്‍ മിടുക്കിയാണ് എഡ്രിയേല്‍. സ്കൂളില്‍ പോകുന്നതിനു മുന്പുതന്നെ മകള്‍ക്ക് റിക്കാർഡ് നേടാൻ കഴിഞ്ഞതിൻറെ സന്തോഷത്തിലാണു റിഷിനും കുടുംബവും.

Back to top button
error: