ഇംഫാല്‍: മണിപ്പുരില്‍ ഈസ്റ്റർ ദിവസം പ്രവൃത്തിദിവസമാക്കി ഗവർണർ ഉത്തരവിറക്കി. ദുഃഖ ശനിയാഴ്ചയും പ്രവൃത്തിദിവസമാക്കിയിട്ടുണ്ട്. യു കെ അനസൂയയുടേതാണ് നടപടി.
സാമ്ബത്തികവർഷത്തിലെ അവസാന ദിവസങ്ങളായതിനാല്‍ ഓഫീസ് ജോലികള്‍ സുഗമമാക്കാനാണു ശനിയും ഞായറും പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ഉത്തരവിലുള്ളത്.
സർക്കാർ ഓഫീസുകള്‍, കോർപറേഷനുകള്‍, സംസ്ഥാന സർക്കാരിനു കീഴിലുള്ള സൊസൈറ്റികള്‍ എന്നിവയെല്ലാം തുറന്നു പ്രവർത്തിക്കണമെന്നാണ് ഉത്തരവിലുള്ളത്. ഗവർണറുടെ ഉത്തരവിനെതിരേ ക്രൈസ്തവസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.