KeralaNEWS

ദേശീയ പതാക റോഡിലിട്ട് ചവിട്ടി അവഹേളിച്ചു; തിരുവനന്തപുരത്ത് എ.എ.പി നേതാക്കള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ദേശീയ പതാകയെ അപമാനിച്ച എ.എ.പി സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസ്. തിരുവനന്തപുരത്ത് ബി.ജെ.പി ഓഫീസീലേക്ക് നടത്തിയ മാർച്ചിനിടെയാണ് കേസിനാസ്പദമായ സംഭവം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു എ.എ.പി നേതാക്കള്‍ ബി.ജെ.പി ഓഫീസീലേക്ക് മാർച്ച്‌ നടത്തിയത്.

മാർച്ചിനിടെ ദേശീയ പതാക റോഡിലിട്ട് ചവിട്ടി അവഹേളിച്ചെന്നാണ് എഫ്.ഐ.ആർ. ദ പ്രവെൻഷൻ ഓഫ് ഇൻസള്‍ട്‌സ് ടു നാഷനല്‍ ഹോണർ ആക്ടിന്റെ (1971) അടിസ്ഥാനത്തിലാണ് കേസ്. നേതാക്കളും പ്രവർത്തകരുമടക്കം പത്ത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Signature-ad

എ.എ.പി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍, സെക്രട്ടറി നവീൻ ജയദേവൻ, സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ എന്നിവർ കേസെടുത്തവരിലുള്‍പ്പെടും.ഗതാഗത തടസ്സം സൃഷ്ടിക്കല്‍, അധികൃതമായി സംഘം ചേരല്‍ എന്നീ വകുപ്പുകളിലും കേസെടുത്തിട്ടുണ്ട്.

Back to top button
error: