ഇവ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം…
വേണ്ട ചേരുവകള്‍…
പച്ചരിപൊടി 1 കിലോ
ഉഴുന്ന് കാല്‍ കിലോ
തേങ്ങ ഒന്നര മുറി
ജീരകം പാകത്തിന്
ഉള്ളി ആവശ്യത്തിന്
ഉപ്പ് പാകത്തിന്
വെളുത്തുള്ളി പാകത്തിന്
തയ്യാറാക്കുന്ന വിധം…
തേങ്ങ, ഉള്ളി, ജീരകം എന്നിവ ഒന്നിച്ച് നന്നായി അരയ്ക്കുക, ഉഴുന്ന് വേറേ അരയ്ക്കുക. അരിപൊടിയില്‍ അരച്ച ഉഴുന്നും, തേങ്ങയും, പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക. പാത്രത്തില്‍ നിന്ന് അപ്പം വിട്ടുപോരാനായി ഇല, അതുപോലുള്ളവ അടിയില്‍ വച്ച് കുഴച്ചുവച്ചിരിക്കുന്ന മിശ്രിതം പാത്രത്തില്‍ ഒഴിക്കുക. അതിനുമുകളില്‍ കുരിശാകൃതിയില്‍ ഓല വയ്ക്കുക. അപ്പച്ചെമ്ബില്‍ പാകത്തിന് വെള്ളം ഒഴിച്ച് തട്ടിനുമുകളില്‍ പാത്രം വെച്ച് 20 മിനിറ്റ് വേവിച്ചെടുക്കാം.
പെസഹ പാല്‍…
അരിപൊടി 100 ഗ്രാം
ശര്‍ക്കര അരകിലോ
തേങ്ങ 2 എണ്ണം
ജീരകം ആവശ്യത്തിന്
ഏലക്ക ആവശ്യത്തിന്
കശുവണ്ടി 10 എണ്ണം
പാകം ചെയ്യുന്ന വിധം…
ആദ്യം ശർക്കര ഉരുകി അരിച്ചു വയ്ക്കുക. തേങ്ങാപാല്‍ (രണ്ടാംപാല്‍ ) ശർക്കയും കൂടി ഗ്യാസില്‍ വെച്ച് 10 മിനിറ്റ് ഇളക്കുക.
അരിപൊടി വെള്ളത്തില്‍ കലക്കി ഇതിലേക്കു ഒഴിക്കുക. 10 മിനിറ്റ് ഇളക്കുക. ഒന്നാം പാലും ഇതിലേക്കു പതുക്കെ ഒഴിക്കുക. 3 മിനിറ്റ് നന്നായി ഇളക്കുക. ജീരകം, കാഷ്യു , (നെയ്യില്‍ വർത്തത് ) ,ഏലക്ക പൊടിച്ചത് എന്നിവയും ചേര്‍ത്ത് ഗ്യാസില്‍ വച്ച് തവി കൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക. പാല്‍ തിളപ്പിച്ച് വാങ്ങിവയ്ക്കാം…