KeralaNEWS

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം ;ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

വയനാട്: മേപ്പാടി കാടശ്ശേരി പരപ്പൻപാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി ആണ് മരിച്ചത്.

കാടിനുള്ളില്‍ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. മേപ്പാടിയില്‍ നിന്നും നിലമ്ബൂരില്‍ നിന്നുമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചു.

അതേസമയം പാലക്കാട് നെല്ലിയാമ്ബതിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. പോബ്സണ്‍ എസ്റ്റേറ്റില്‍ ഇന്ന് പുലർച്ചെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിലെ ഫാക്ടറിക്ക് സമീപം വരെ വന്ന ശേഷം പുലി തിരികെപ്പോവുകയായിരുന്നു.

നാട്ടുകാർ മൊബൈലില്‍ പകർത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

Back to top button
error: