തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു.
സർക്കാർ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടെയുള്ള അവധിയായിരിക്കും.
കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങി ഇടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമീഷണർ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവുവരുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു