Month: March 2024
-
Kerala
പ്രേമവും കൊലപാതകങ്ങളും; കെണിയിൽ വീഴുന്നതിലധികവും വീട്ടമ്മമാർ
തിരുവനന്തപുരം:പീഡനവും മോഷണവും കൊലപാതകങ്ങളും കേരളത്തിൽ പെരുകുമ്പോൾ കെണിയിൽ വീഴുന്നതിലധികവും വീട്ടമ്മമാർ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സുഹൃത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നത് ഡിഗ്രി വിദ്യാർത്ഥിനിയുടെ അമ്മയെ ആയിരുന്നു. ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് സോമസൗധത്തില്‍ സരിത(46) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് പൗഡിക്കോണം ചെല്ലമംഗലം വീട്ടില്‍ എസ്.ബിനു (50) സരിതയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.ഒരാഴ്ച മുൻപായിരുന്നു കൊല്ലം തടിക്കാടിൽ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തയ ശേഷം ആൺസുഹൃത്ത് ആത്മഹത്യ ചെയ്തത്. തടിക്കാട് പുളിമുക്കിൽ സ്വദേശികളായ സിബിക, ബിജു എന്നിവരാണ് മരിച്ചത്. തീർന്നില്ല, മാഹിയിൽ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം വീട്ടമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പൊലീസിന്റെ പിടിയിലായിരുന്നു.ഭർത്താവും രണ്ടുമക്കളുമുള്ള വടകര സ്വദേശിനിയായിരുന്നു പരാതിക്കാരി. തിരുവല്ലയിൽ കാമുകനോടൊപ്പം ലോഡ്ജിൽ നിന്നും പിടികൂടിയത് പത്തനംതിട്ട കൊടുമൺ സ്വദേശിനിയായ വീട്ടമ്മയെയായിരുന്നു.ഇവർക്കും ഭർത്താവും രണ്ടു കുട്ടികളുമുണ്ട്.വെറും രണ്ടാഴ്ചത്തെ പരിചയം മാത്രമായിരുന്നു ഇരുവരും തമ്മിൽ.കാമുകനാകട്ടെ കഞ്ചാവ് വിൽപ്പനക്കാരനുമായിരുന്നു. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കൊടുമണ്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍…
Read More » -
Kerala
ഏഴ് മാസം ഗർഭിണിയായ ഭാര്യയേയും അഞ്ചുവയസുള്ള മകളേയും തനിച്ചാക്കി നിബിൻ യാത്രയായി
കൊല്ലം: രണ്ട് മാസം മുൻപാണ് ഏറെ പ്രതീക്ഷകളുമായി നിബിൻ മാക്സ്വെല്‍ ഇസ്രയേലിലേക്ക് വിമാനം കയറിയത്. ഒപ്പം ജോസഫും പോള്‍ മെല്‍വിനും ഉണ്ടായിരുന്നു. വടക്കൻ ഇസ്രയേലിലെ ഒരു കാർഷിക ഫാമിലായിരുന്നു മൂവർക്കും ജോലി. എന്നാല്‍, എല്ലാ സ്വപ്നങ്ങളേയും പ്രതീക്ഷകളേയും തകർത്തുകൊണ്ടാണ് നിബിന്റെ വീട്ടിലേക്ക് ആ ഫോണ്‍വിളിയെത്തിയത്. കുടുംബത്തെ തീരാദുഃഖത്തിലേക്ക് തള്ളിവിടുന്നതായിരുന്നു ആ ഫോണ്‍കോള്‍. ‘മൂത്തമോനാണ് എന്നെ വിളിച്ച് കാര്യം പറയുന്നത്. അപകടം പറ്റിയെന്നാണ് പറഞ്ഞത്. പിന്നെ ഞാനറിയുന്നത് മകന്റെ മരണവാർത്തയാണ്. രാത്രി പന്ത്രണ്ടര, പന്ത്രണ്ടേമുക്കാലോടെയാണ് മരണവാർത്ത അറിഞ്ഞത്’, നിബിന്റെ പിതാവ് പത്രോസ് പറഞ്ഞു. വൈകീട്ട് നാലരയോടെയാണ് നിബിന് പരിക്കേറ്റ വിവരം വീട്ടിലറിയുന്നത്. അപകടത്തില്‍ പരിക്കേറ്റുവെന്നാണ് ഇസ്രയേലില്‍തന്നെ ജോലിചെയ്യുന്ന സഹോദരൻ നിവിൻ ആദ്യം പറഞ്ഞത്.ആക്രമണത്തിന് തൊട്ടുമുമ്ബ് നിബിൻ പിതാവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് ഒരു ബന്ധു പറഞ്ഞു. മേഖലയിലെ സംഘർത്തെക്കുറിച്ചുള്ള ആശങ്ക മകനുമായി അദ്ദേഹം പങ്കുവച്ചിരുന്നു. ഇപ്പോഴുള്ള സ്ഥലത്തുനിന്ന് കൂടുതല്‍ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് നിബിൻ മറുപടി പറഞ്ഞത്. ഏഴ് മാസം ഗർഭിണിയായ ഭാര്യയേയും…
Read More » -
Kerala
കോട്ടയം, ഇടുക്കി, മാവേലിക്കര സീറ്റുകള്‍ ബി.ഡി.ജെ.എസിന് -തുഷാര്‍ വെള്ളാപ്പള്ളി
ന്യൂഡൽഹി: കേരളത്തില്‍ ബി.ജെ.പിയുമായുള്ള സഖ്യ ചർച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയെന്നും കോട്ടയം, ഇടുക്കി, മാവേലിക്കര സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കാൻ ധാരണയായെന്നും പാർട്ടി നേതാവ് തുഷാർ വെള്ളാപ്പള്ളി. കോട്ടയത്ത് താൻ മത്സരിക്കും. ഒരു സീറ്റില്‍ കൂടി ചർച്ച പൂർത്തിയാകാനുണ്ട്. ചാലക്കുടിയോ എറണാകുളമോ ആയിരിക്കും അതെന്നും തുഷാർ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പി.സി. ജോർജിനെതിരെ താൻ ബി.ജെ.പിക്ക് പരാതി നല്‍കിയിട്ടില്ല. സീറ്റ് കിട്ടാത്തതില്‍ താനുമായി ചേർത്ത് അദ്ദേഹം ഉന്നയിച്ച ആരോപണം വസ്തുതാരഹിതമാണ്. പി.സി. ജോർജിന്റെ സ്വഭാവത്തിനനുസരിച്ച് പ്രതികരിക്കാൻ തയാറല്ല. ഇത്തരം പരാമർശങ്ങള്‍ എൻ.ഡി.എയെ ബാധിക്കില്ല – തുഷാർ പറഞ്ഞു.
Read More » -
Kerala
സുനില്‍ കുമാര്‍ ലോക്‌സഭയില്‍ ഉണ്ടാകും, ഇനി ഭൂരിപക്ഷം അറിഞ്ഞാല്‍ മതി: ജയരാജ് വാര്യര്‍
തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍ കുമാര്‍ ഉറപ്പായും ജയിക്കുമെന്ന് സിനിമാ താരം ജയരാജ് വാര്യര്‍.വിഭാഗീയതയുടെ പ്രളയത്തിനെതിരെ പൊരുതാന്‍ ഇടതുപക്ഷത്തിനു മാത്രമേ സാധിക്കൂ എന്ന് ജയരാജ് പറഞ്ഞു. ‘സുനില്‍ കുമാര്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ആളാണ്. എല്ലാവരുടെയും മനസ്സില്‍ ഉള്ള ആളാണ്. ‘ഇപ്പോ ഞാന്‍ അങ്ങോട്ട് വരാം’ എന്ന് സുനില്‍ കുമാര്‍ പറഞ്ഞാല്‍ അത് പറഞ്ഞ് തീരുമ്ബോഴേക്കും അദ്ദേഹം സ്‌പോട്ടില്‍ എത്തിയിരിക്കും. പ്രളയ കാലത്ത് നമ്മള്‍ അത് കണ്ടതാണ്. കേരളം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം, പല വീടുകളിലേക്കും വിഭാഗീയതയുടെ പ്രളയം എത്തിക്കഴിഞ്ഞു. മനുഷ്യനെ പല തട്ടില്‍ കാണുന്ന തരത്തിലുള്ള, മനുഷ്യരാല്‍ തന്നെ ഉണ്ടാക്കപ്പെടുന്ന ഒരുതരം വിള്ളലുകള്‍ ഇവിടെ കണ്ടു തുടങ്ങിയിട്ടുണ്ട്…! അതിനെതിരെ പ്രതികരിക്കാന്‍ ഇവിടെ ഇടതുപക്ഷത്തിനു മാത്രമേ സാധിക്കൂ. ഇടതുപക്ഷത്തിനു മാത്രമേ മനുഷ്യരെ കൂടെ നിര്‍ത്താന്‍ കഴിയൂ. മതേതരത്വത്തിന്റെ പ്രതീകമാണ് ഇടതുപക്ഷം. സുനില്‍ കുമാറിന്റെ വിജയം സുനിശ്ചിതമാണ്. ഭൂരിപക്ഷം എത്രയാണെന്ന് മാത്രമേ ഇനി അറിയേണ്ടൂ,’ ജയരാജ് വാര്യര്‍ പറഞ്ഞു. സിറ്റിങ് എംപി ടി.എന്‍.പ്രതാപന്‍ ആണ്…
Read More » -
Kerala
ആന്റോ ആന്റണിക്കൊപ്പം അനിൽ ആന്റണിയും ചേർന്നതോടെ പത്തനംതിട്ടയിൽ തോമസ് ഐസക് ഏറെ മുന്നിൽ
പത്തനംതിട്ട: പത്തനംതിട്ടയില്‍ സിറ്റിംഗ് എംപി ആന്റോ ആന്റണിയോടുള്ള അമര്‍ഷത്തില്‍ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം വോട്ട് മറിക്കുമെന്ന് വ്യക്തമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആന്റോയ്ക്ക് പത്തനംതിട്ടയില്‍ സീറ്റ് കൊടുക്കുന്നതിനെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. മണ്ഡലത്തില്‍ ഒരു വികസനപ്രവര്‍ത്തനവും ആന്റോ ചെയ്തില്ലെന്നും കഴിഞ്ഞ അഞ്ചു വര്‍ഷമായി ആന്റോയെ കണ്ടിട്ടില്ലെന്നുമുള്ള അമര്‍ഷം ഒട്ടേറെ വോട്ടര്‍മാരിലുണ്ട്. ഇത്തവണയും ആന്റോയ്ക്ക് സീറ്റു നല്‍കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. മാത്രവുമല്ല നിലവിലെ സാഹചര്യത്തില്‍ പിസി ജോര്‍ജിനെ കേരള കോണ്‍ഗ്രസിലും യുഡിഎഫിലുമുള്ള വലിയൊരു വിഭാഗം രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയില്‍ പ്രചാരണത്തിനുള്ള സര്‍വസന്നാഹവും ഒരുക്കിക്കഴിഞ്ഞപ്പോഴാണ് പിസി ജോര്‍ജിനെ ബിജെപി തള്ളിയത്. പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബിജെപി അധ്യക്ഷന്‍ സുരേന്ദ്രനുമായി ആറു മാസത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് ബിജെപിയില്‍ ലയിക്കാനുള്ള തീരുമാനമുണ്ടായത്. പത്തനംതിട്ടയില്‍ സീറ്റ് നല്‍കാമെന്ന ഉറപ്പ് സുരേന്ദ്രനില്‍ നിന്ന് ലഭിച്ചിരുന്നുവെന്നാണ് ജോര്‍ജിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പത്തനംതിട്ടയില്‍ ജോര്‍ജിന് പകരം കണ്ടെത്തിയ അനില്‍ ആന്റണിക്ക് പത്തനംതിട്ടയില്‍…
Read More » -
Kerala
പിസി ജോര്‍ജിന് പത്തനംതിട്ടയിൽ സീറ്റ് കൊടുക്കണമായിരുന്നു: വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് വിലയിരുത്താറായിട്ടില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം എല്ലാ കഴിഞ്ഞശേഷം മാത്രമേ അഭിപ്രായം പറയാന്‍ കഴിയൂ. ഇതിനെല്ലാമുപരി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടു പോലുമില്ല. ചിലര്‍ പ്രചരണം നടത്തുന്നു എന്നതല്ലാതെ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ‘പക്ഷെ എനിക്ക് വ്യക്തിപരമായി ഒരു അഭിപ്രായമുണ്ട്.പിസി ജോര്‍ജിന് പത്തനംതിട്ടയിൽ സീറ്റ് കൊടുക്കണമായിരുന്നു.ഇത്രയും സ്വാധീനമുള്ളയാള്‍, അവിടെ നിന്നാല്‍ ജയിക്കുമെന്നൊക്കെ പറഞ്ഞില്ലേ, ഉണ്ടയില്ലാത്ത വെടി അടിക്കുന്നയാളെ ഒന്നു നിര്‍ത്തി അദ്ദേഹത്തിന്റെ ശക്തി ഒന്നു പരീക്ഷിക്കണമായിരുന്നു. എല്ലാപക്ഷവും തീര്‍ന്നിട്ടാണല്ലോ ഇപ്പോള്‍ ബിജെപിയില്‍ ചെന്ന് ലയിച്ചത് ‘-വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ടതുണ്ട്. അര്‍ഹതപ്പെടാത്തത് ഉണ്ട്. ചുമ്മായിരുന്ന് തവള വീര്‍ക്കുന്നതുപോലെ ആരും വീര്‍ത്തിട്ട് കാര്യമില്ല. വീര്‍ത്താല്‍ വയറു പൊട്ടുന്നതല്ലാതെ ഒരു റിസള്‍ട്ടും ഉണ്ടാകില്ല. അയാളെ വിട്ടേക്ക്. അയാളുടെ വാര്‍ത്ത കൊണ്ടു നടക്കുന്നതു തന്നെ തെറ്റാണ് – വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Read More » -
Kerala
അയ്യനെ തൊഴുത് പ്രചാരണത്തിന് തുടക്കം കുറിച്ച് അനില്‍ കെ ആന്റണി
പത്തനംതിട്ട:അയ്യനെ തൊഴുത് പ്രചാരണത്തിന് തുടക്കം കുറിച്ച് അനില്‍ കെ ആന്റണി.ഇന്നലെ പന്തളം വലിയകോയിക്കല്‍ അയ്യപ്പ ക്ഷേത്രത്തില്‍ ദർശനം നടത്തിയാണ് അനിൽ പ്രചരണത്തിന് തുടക്കം കുറിച്ചത്. പ്രചാരണത്തിന്റെ ഭാഗമായി പന്തളം എസ്‌എൻഡിപി യോഗം യൂണിയൻ ഓഫീസും അനില്‍ സന്ദർശിച്ചു. യൂണിയൻ സെക്രട്ടറി ഡോ:എ.വി ആനന്ദരാജ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മാർത്തോമാ സഭയുടെ അദ്ധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയെയും അദ്ദേഹം സന്ദർശിച്ചു. ഇന്നലെയാണ് ഔദ്യോഗിക പ്രചാരണത്തിനായി അനില്‍ പത്തനംതിട്ട മണ്ഡലത്തിലെത്തിയത്. ‘ജനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ വ്യക്തമായി അവതരിപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ട്. മോദി സർക്കാർ കഴിഞ്ഞ 10 വർഷമായി 300-ഓളം ജനക്ഷേമ പദ്ധതികളാണ് നടപ്പിലാക്കിയത്. എന്നാല്‍ അതൊന്നും കേരളത്തില്‍ കാണാനില്ല. ജനങ്ങള്‍ക്ക് ഫലപ്രദമായ രീതിയില്‍ നടത്താൻ ഇവിടെ ആരുമില്ല’- അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു
Read More » -
Kerala
തിരുവാഭരണം കാണാനില്ല, മേല്‍ശാന്തിതൂങ്ങി മരിച്ച നിലയില്‍
ചെങ്ങമനാട്: ക്ഷേത്രത്തിലെ മേല്‍ശാന്തി വിശ്രമമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. ചെങ്ങമനാട് പുതുവാശേരി ശ്രീ ശ്രാമ്ബിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തി പറവൂർ വടക്കേക്കര കുഞ്ഞിതൈ കണ്ണാടത്ത് വീട്ടില്‍ ‘ശ്രീഹരി’യെന്ന കെ എസ് സാബുവിനെയാണ് (44) മുറിയുടെ മുകളില്‍ സ്ഥാപിച്ച പൈപ്പില്‍ ചൊവ്വാഴ്ച പുലർച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ സാബു നാലര വർഷം മുമ്ബാണ് പുതുവാശ്ശേരി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായെത്തിയത് കുന്നുകര തെക്കെ അടുവാശ്ശേരിയിലാണ് കുടുംബസമേതം വാടകക്ക് താമസിക്കുന്നത്. അതിനിടെ ക്ഷേത്രത്തിലെ ദേവിയെ ചാർത്തിയിരുന്ന 12 പവനിലേറെ തൂക്കം വരുന്ന തിരുവാഭരണം കാണാതായിട്ടുണ്ട്. മറ്റൊരു പൂജാരിയെ എത്തിച്ച് ക്ഷേത്രത്തിനകത്തെ ആഭരണപെട്ടി തുറന്ന് നോക്കിയപ്പോള്‍ ഒരു പവനോളം വരുന്ന മാല കിട്ടിയെങ്കിലും അത് മുക്കുപണ്ടമായിരുന്നു. ഒന്നരയാഴ്ച മുമ്ബായിരുന്നു ക്ഷേത്രത്തിലെ ഉത്സവം.ഉത്സവം സമാപിച്ചതിന് ശേഷം തിരുവാഭരണം തിരിച്ചു വാങ്ങി ലോക്കറില്‍ സൂക്ഷിക്കാൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പൂജാരിയോട് ആഭരണം തിരികെ തരാൻ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലത്രെ. ചൊവ്വാഴ്ച രാവിലെ തിരുവാഭരണം തിരിച്ചേല്‍പ്പിക്കാമെന്നാണ് അറിയിച്ചിരുന്നത്. അതിനിടെയായിരുന്നു മരണം.…
Read More » -
India
കല്‍ക്കട്ട ഹൈക്കോടതി ജഡ്ജ് രാജിവെച്ചു; ഇനി ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി
കൊൽക്കത്ത: കല്‍ക്കട്ട ഹൈക്കോടതി ജഡ്ജ് അഭിജിത് ഗംഗോപാധ്യായ് രാജിവെച്ചു. ബി.ജെ.പിയില്‍ ചേരുന്നതിനുവേണ്ടിയാണ് ഹൈക്കോടതി ജഡ്ജിയെന്ന സ്ഥാനം ഇദ്ദേഹം രാജിവെച്ചത്. ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ താംലുക് സീറ്റില്‍ ബി.ജെ.പി സ്ഥാനാർഥിയാകുമെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ചക്ക് കൊല്‍ക്കത്തയില്‍ നടത്തിയ വാർത്ത സമ്മേളനത്തിലാണ് രാജിവെച്ച വിവരവും ബി.ജെ.പിയില്‍ ചേരുന്നതുമെല്ലാം ഗംഗോപാധ്യായ് അറിയിച്ചത്. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ എന്നാണ് ഇദ്ദേഹത്തിന്റെ വാദം. താൻ ഒരു മതവിശ്വാസി ആയതിനാലാണ് സി.പി.എമ്മില്‍ ചേരാതിരിക്കുന്നതെന്നും ഗംഗോപാധ്യായ് പറയുന്നു. നരേന്ദ്ര മോദി വളരെ കഠിനാധ്വാനിയായ മനുഷ്യനാണെന്നും രാജ്യത്തിനുവേണ്ടി നല്ലതു ചെയ്യാൻ ശ്രമിക്കുന്നുവെന്നും ഗംഗോപാധ്യായ് അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാറിനെതിരായ ഇദ്ദേഹത്തിന്റെ സുപ്രധാന വിധി പ്രസ്താവങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഏറെ അലോസരപ്പെടുത്തിയിരുന്നു.
Read More » -
India
പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ബംഗളൂരു: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാണ്ഡ്യയില്‍ നടന്ന ഒരു ചടങ്ങിലാണ് ബിജെപി പ്രവര്‍ത്തകര്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അഭിഭാഷകനായ കണ്ണമ്ബാടി കുമാര്‍ പരാതിയുമായി കോടതിയെ സമീപിച്ചിരുിന്നു. ധനായകപുര സ്വദേശിയായ രവിയും മാണ്ഡ്യയില്‍നിന്നുള്ള ശിവകുമാര്‍ ആരാധ്യയുമാണ് പിടിയിലായത്. അതേസമയം, തങ്ങള്‍ കടുത്ത ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നും ജീവന്‍ പോയാലും പാകിസ്താന്‍ സിന്ദാബാദെന്ന് വിളിക്കില്ലെന്നും രവിയും ആരാധ്യയും പറഞ്ഞു. ഭാരത് മാതാ കീ ജയ് എന്ന് മാത്രമേ വിളിക്കൂവെന്നും പറഞ്ഞു. ഹിന്ദിയിലുള്ള മുദ്രാവാക്യം വിളിച്ചപ്പോള്‍ ആശയക്കുഴപ്പം മൂലം ‘മുര്‍ദാബാദി’ന് പകരം സിന്ദാബാദ് വിളിച്ചുപോയതാണെന്നും പ്രതികള്‍ പറഞ്ഞു.
Read More »