ഇത്തവണയും ആന്റോയ്ക്ക് സീറ്റു നല്‍കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. മാത്രവുമല്ല നിലവിലെ സാഹചര്യത്തില്‍ പിസി ജോര്‍ജിനെ കേരള കോണ്‍ഗ്രസിലും യുഡിഎഫിലുമുള്ള വലിയൊരു വിഭാഗം രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
പത്തനംതിട്ടയില്‍ പ്രചാരണത്തിനുള്ള സര്‍വസന്നാഹവും ഒരുക്കിക്കഴിഞ്ഞപ്പോഴാണ് പിസി ജോര്‍ജിനെ ബിജെപി തള്ളിയത്. പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബിജെപി അധ്യക്ഷന്‍ സുരേന്ദ്രനുമായി ആറു മാസത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് ബിജെപിയില്‍ ലയിക്കാനുള്ള തീരുമാനമുണ്ടായത്. പത്തനംതിട്ടയില്‍ സീറ്റ് നല്‍കാമെന്ന ഉറപ്പ് സുരേന്ദ്രനില്‍ നിന്ന് ലഭിച്ചിരുന്നുവെന്നാണ് ജോര്‍ജിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
പത്തനംതിട്ടയില്‍ ജോര്‍ജിന് പകരം കണ്ടെത്തിയ അനില്‍ ആന്റണിക്ക് പത്തനംതിട്ടയില്‍ എന്തു ബന്ധം എന്നതാണ് ബിജെപി പ്രവര്‍ത്തകരുടെ ചോദ്യം. കോണ്‍ഗ്രസില്‍ പദവി കിട്ടാതെ ബിജെപിയിലേക്ക് ചാടിവന്ന അനില്‍ ആന്റണിക്ക് അടിസ്ഥാനപരമായി പത്തനംതിട്ടയില്‍ സ്വാധീനസാധ്യതകളൊന്നുമില്ല.അതി
പത്തനംതിട്ടയില്‍ പിസി ജോര്‍ജിന്റെ വരവിനെ ബിജെപിയില്‍ തന്നെ ഒരു വിഭാഗം ഭയപ്പെടുന്നുണ്ട് എന്നതാണ് വസ്തുത.ജോര്‍ജ് പത്തനംതിട്ടയില്‍ ജയിച്ച് എംപിയായാല്‍ കേന്ദ്രമന്ത്രിയാകുമെന്നും ജോര്‍ജ് വിജയിച്ചാല്‍ സംസ്ഥാന ബിജെപിയില്‍ ജോര്‍ജ് ശബ്ദമായി മാറുമെന്നും ബിജെപിയിലെ ഇപ്പോഴത്തെ സംസ്ഥാന നേതാക്കളെല്ലാവരും ഭയപ്പെടുന്നുണ്ട്.
പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നിട്ടും കേരളത്തിലെ ബിജെപി നേതാക്കളില്‍ ഏറെപ്പേരും ജോര്‍ജിനെ സ്വാഗതം ചെയ്യാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല.മാ
ജോര്‍ജ് സ്ഥാനാര്‍ഥിയായാല്‍ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും മുരളീധരനും ഉള്‍പ്പെടെ ഏറെ സ്ഥാനാര്‍ഥികള്‍ക്കും ശ്രദ്ധ ലഭിക്കാതെ പോകുമെന്നും ബിജെപിയിലെ തല്‍പരകക്ഷികള്‍ ആശങ്കപ്പെടുന്നു.കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മൂന്നു ലക്ഷത്തോളം വോട്ടുകള്‍ നേടിയിരുന്നു. പോള്‍ ചെയ്യുന്ന പത്തു ലക്ഷം വോട്ടുകളില്‍ മൂന്നേ കാല്‍ ലക്ഷം വോട്ടുകള്‍ പിസി ജോര്‍ജ് പിടിച്ചാല്‍ പത്തനംതിട്ടയില്‍ താമര വിരിയുമെന്ന തിരിച്ചറിവ് ബിജെപിക്കുണ്ട്. ആ ഭയം ഒന്നു മാത്രമാണ് ജോര്‍ജിനെ തള്ളാന്‍ കേരളത്തിലെ പ്രമുഖന്‍മാരെ പ്രേരിപ്പിച്ചത്. അതിന് വെള്ളാപ്പള്ളിമാര്‍ വെറുമൊരു നിമിത്തമായി മാറി എന്നുമാത്രം.!