ഒപ്പം ജോസഫും പോള്‍ മെല്‍വിനും ഉണ്ടായിരുന്നു. വടക്കൻ ഇസ്രയേലിലെ ഒരു കാർഷിക ഫാമിലായിരുന്നു മൂവർക്കും ജോലി.
എന്നാല്‍, എല്ലാ സ്വപ്നങ്ങളേയും പ്രതീക്ഷകളേയും തകർത്തുകൊണ്ടാണ് നിബിന്റെ വീട്ടിലേക്ക് ആ ഫോണ്‍വിളിയെത്തിയത്. കുടുംബത്തെ തീരാദുഃഖത്തിലേക്ക് തള്ളിവിടുന്നതായിരുന്നു ആ ഫോണ്‍കോള്‍. ‘മൂത്തമോനാണ് എന്നെ വിളിച്ച് കാര്യം പറയുന്നത്. അപകടം പറ്റിയെന്നാണ് പറഞ്ഞത്. പിന്നെ ഞാനറിയുന്നത് മകന്റെ മരണവാർത്തയാണ്. രാത്രി പന്ത്രണ്ടര, പന്ത്രണ്ടേമുക്കാലോടെയാണ് മരണവാർത്ത അറിഞ്ഞത്’, നിബിന്റെ പിതാവ് പത്രോസ് പറഞ്ഞു.
വൈകീട്ട് നാലരയോടെയാണ് നിബിന് പരിക്കേറ്റ വിവരം വീട്ടിലറിയുന്നത്. അപകടത്തില്‍ പരിക്കേറ്റുവെന്നാണ് ഇസ്രയേലില്‍തന്നെ ജോലിചെയ്യുന്ന സഹോദരൻ നിവിൻ ആദ്യം പറഞ്ഞത്.ആക്രമണത്തിന് തൊട്ടുമുമ്ബ് നിബിൻ പിതാവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് ഒരു ബന്ധു പറഞ്ഞു. മേഖലയിലെ സംഘർത്തെക്കുറിച്ചുള്ള ആശങ്ക മകനുമായി അദ്ദേഹം പങ്കുവച്ചിരുന്നു. ഇപ്പോഴുള്ള സ്ഥലത്തുനിന്ന് കൂടുതല്‍ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് നിബിൻ മറുപടി പറഞ്ഞത്.
ഏഴ് മാസം ഗർഭിണിയായ ഭാര്യയേയും അഞ്ചുവയസുള്ള മകളേയും തനിച്ചാക്കിയാണ് നിബിൻ യാത്രയായത്. നിബിന്റെ മൃതദേഹം നടപടികള്‍ പൂർത്തിയാക്കി നാലുദിവസത്തിനകം ഇന്ത്യയിലെത്തിക്കും. ഇതിനായി ഇസ്രയേലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുവെന്ന് കൊല്ലം എം.എല്‍.എ. മുകേഷ് പറഞ്ഞു.
നിബിന്റെ വീട് സന്ദർശിച്ച മുകേഷ് കുടുംബത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നും പറഞ്ഞു.