Month: March 2024
-
Kerala
കാട്ടുപോത്ത് ആക്രമണം; മരിച്ച കര്‍ഷകന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ച എബ്രഹാമിന്‍റെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. എബ്രഹാമിന്‍റെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ഇന്ന് കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടില്‍ എബ്രഹാമിനെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Read More » -
NEWS
മലയാളി വിദ്യാര്‍ഥി ഖത്തറില്‍ മരിച്ചു
ദോഹ: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ ചുഴലി സ്വദേശിയായ വിദ്യാർഥി ഖത്തറില്‍ മരിച്ചു. എം.ഇ.എസ് ഇന്ത്യൻ സ്‌കൂള്‍ വിദ്യാർഥിയും ചുഴലി പാറങ്ങോട്ട് ഷാജഹാന്റെ മകനുമായ മുഹമ്മദ് ഷദാൻ (10) ആണ് സിദ്ര ആശുപത്രിയില്‍ മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഷദാൻ. പിതാവ്: ഷാജഹാൻ, മാതാവ്: ഹഫ്സീന.
Read More » -
Kerala
തിരുവനന്തപുരത്ത് ഇലക്‌ട്രോണിക്‌സ് സ്ഥാപന ഉടമ തൂങ്ങിമരിച്ചു
തിരുവനന്തപുരം: കടബാധ്യതയെ തുടര്‍ന്ന് ഇലക്‌ട്രോണിക്‌സ് സ്ഥാപന ഉടമ തൂങ്ങിമരിച്ചു.കാക്കതൂക്കി രാജേന്ദ്ര വിലാസത്തില്‍ രാജേന്ദ്രന്‍ (50) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. വെള്ളറട ടൗണില്‍ സര്‍ഗം എന്ന പേരില്‍ ഇലക്‌ട്രോണിക്‌സ് സ്ഥാപനം നടത്തുകയായിരുന്നു.താലൂക്ക് സഹകരണ ബാങ്കില്‍ നിന്ന് എടുത്ത വായ്പ യഥാസമയം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല. അടിയന്തരമായി രണ്ടുലക്ഷം രൂപ അടയ്ക്കണമെന്നു കാണിച്ച് കഴിഞ്ഞദിവസം താലൂക്ക് സഹകരണ ബാങ്കില്‍നിന്നും നോട്ടീസ് നല്‍കിയിരുന്നു. ബാങ്കില്‍ അടയ്ക്കാനുള്ള സാമ്ബത്തികം ലഭിക്കാത്തതാണ് രാജേന്ദ്രന്‍ തൂങ്ങിമരിക്കാന്‍ കാരണം. വെള്ളറട പോലീസ് മേൽനടപടികൾ സ്വീകരിച്ചു.ഭാര്യ ലളിത. മക്കള്‍. ദീപു, ദീപ.
Read More » -
Kerala
എസ്.ഐയെ ബൈക്കിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച 18-കാരൻ അറസ്‌റ്റില്‍
കട്ടപ്പന: വാഹന പരിശോധനയ്‌ക്കിടെ എസ്.ഐയെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്‌റ്റില്‍. അമ്ബലക്കവല നിരപ്പേല്‍ ആദര്‍ശ് റെജി(18)യാണ് അറസ്‌റ്റിലായത്. തിങ്കളാഴ്‌ച്ച രാത്രി 8.45-ഓടെ കട്ടപ്പന ടി.ബി. ജങ്‌ഷനിലായിരുന്നു സംഭവം. വാഹന പരിശോധനയ്‌ക്കിടെ നമ്ബര്‍ പ്ലേറ്റില്ലാതെ അപകടകരമാംവിധം ബൈക്ക് ഓടിച്ചു വന്ന ആദര്‍ശിനെ കട്ടപ്പന എസ്.ഐ. സുനേഖ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് ബൈക്ക് വെട്ടിത്തിരിച്ച് എസ്.ഐയുടെ കൈത്തണ്ടയില്‍ ഇടിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡരികിലുള്ള കല്‍ഭിത്തിയിലേക്ക് വീഴാന്‍ തുടങ്ങിയ എസ്.ഐയെ ബൈക്ക് കൊണ്ട് വയറിന്‍മേല്‍ ഇടിപ്പിച്ച് മതിലിനോട് ചേര്‍ത്ത് ഞെരുക്കി പരുക്കേല്‍പ്പിക്കുകയായിരുന്നു. പരുക്കേറ്റ എസ്.ഐ ആശുപത്രിയില്‍ ചികിത്സ തേടി.
Read More » -
NEWS
മസ്തിഷ്കാഘാതം; ചെങ്ങന്നൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു
കുവൈത്ത് സിറ്റി: ചെങ്ങന്നൂർ സ്വദേശി കുവൈത്തില്‍ അന്തരിച്ചു. ആലപ്പുഴ പണ്ടനാട് കൂടമ്ബള്ളത് സിജു കെ എബ്രഹാം (42) ആണ് മരിച്ചത്. മസ്തിഷ്കാഘാതം മൂലം മുബാറക് അല്‍ കബീർ ഹോസ്പിറ്റലില്‍ ഇന്ന് വെളുപ്പിന് 3 മണിക്കാണ് മരണം സംഭവിച്ചത്. ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റോറന്റ് അക്കൗണ്ട്സ് മാനേജറായിരുന്നു. ഭൗതികശരീരം നാട്ടില്‍ എത്തിക്കുവാൻ ഒ ഐ സി സി കെയർ ടീം നടപടികള്‍ ആരംഭിച്ചു.
Read More » -
Kerala
കൊല്ലത്ത് ഗൃഹനാഥൻ ആത്മഹത്യചെയ്ത നിലയിൽ ; ഭാര്യ കൈഞരമ്ബ് മുറിച്ച് ഗുരുതരാവസ്ഥയില്‍
കൊല്ലം: കുണ്ടറയില്‍ പോക്സോ കേസ് ഇരയുടെ പിതാവ് ആത്മഹത്യചെയ്ത നിലയില്‍. മാതാവിനെ കൈഞരമ്ബ് മുറിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വെളുപ്പിന് 3.30-ഓടെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയാണ് ഇയാളെ കണ്ടത്. പിന്നാലെ, ഇവർ മൂത്ത മകളുടെ ഭർത്താവിനെ മൊബൈലില്‍ വിളിച്ച് സംഭവം അറിച്ചു. ശേഷം കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 2024 ഫെബ്രുവരി രണ്ടിനാണ് കുട്ടിയെ കാണാനില്ലെന്ന് ഇവർ കുണ്ടറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് മൈനർ മിസ്സിങ്ങിന് കേസ് എടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. തുടർന്നാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊറ്റംകര ഗ്രാമപഞ്ചായത്ത് കേരളപുരം വാർഡ് മെമ്ബർ മണിവർണ്ണനെ അറസ്റ്റ് ചെയ്ത് റിമാൻഡും ചെയ്തിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കൊട്ടിയം ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു.
Read More » -
Kerala
കാട്ടാന ആക്രമണം; അതിരപ്പിള്ളി വാഴച്ചാല്‍ വിനോദസഞ്ചാര മേഖലയില്‍ ഇന്ന് നിയന്ത്രണം
തൃശൂർ: അതിരപ്പിള്ളി വാഴച്ചാല്‍ വിനോദസഞ്ചാര മേഖലയില്‍ ഇന്ന് നിയന്ത്രണം. അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് പ്രദേശത്ത് കരിദിനം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. തൃശൂർ പെരിങ്ങല്‍ക്കുത്തിലാണ് കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത്. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പൻ രാജന്‍റെ ഭാര്യ വല്‍സല (43)യെ ആണ് കാട്ടാന കുത്തിക്കൊന്നത്.കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയതായിരുന്നു കാട്ടാന ആക്രമിച്ചത്. അതേസമയം, ഇന്നലെ വന്യജീവി ആക്രമണത്തില്‍ രണ്ട് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. കോഴിക്കോട് കക്കയത്ത് ഒരാളെ കാട്ടുപോത്ത് കുത്തിക്കൊന്നു. കക്കയം സ്വദേശി എബ്രഹാം എന്ന അവറാച്ചനാണ് മരിച്ചത്. കൃഷിയിടത്തിൽവെച്ചായിരുന്നു ആക്രമണം.
Read More » -
Kerala
കുരുക്ക് ഭയക്കാതെ ഇനി കൊച്ചി നഗരത്തിലെ യാത്ര
കൊച്ചി: രാജനഗരിയായ തൃപ്പൂണിത്തുറയിലേയ്ക്ക് മെട്രോ എത്തുന്നതോടെ ഇനി കുരുക്ക് ഭയക്കാതെ കൊച്ചി നഗരത്തിലൂടെ യാത്ര ചെയ്യാൻ സാധിക്കും. എറണാകുളം, കളമശേരി മേഖലകളില്‍ ജോലിക്കും ബിസിനസ്, ചികിത്സാ ആവശ്യങ്ങള്‍ക്കും മറ്റുമായി പതിനായിരങ്ങളാണ് തൃപ്പൂണിത്തുറ വഴി സഞ്ചരിക്കുന്നത്.ഗതാഗതക്കുരുക്കില്‍ റോഡ് മാർഗം സമയത്ത് എത്തിച്ചേരാൻ കഴിയാതെ ഇവർ ക്ളേശിച്ചിരുന്നു. മെട്രോ എസ്.എൻ. ജംഗ്ഷനില്‍ എത്തിയതോടെ അവിടെനിന്ന് മെട്രോയില്‍ കയറുന്നവർ വർദ്ധിച്ചിരുന്നു. തൊടുപുഴ, മൂവാറ്റുപുഴ, പിറവം മേഖലകളില്‍ നിന്ന് ബസുകളില്‍ എത്തുന്നവർക്ക് മെട്രോയില്‍ കയറാൻ വടക്കേക്കോട്ടയിലോ എസ്.എൻ. ജംഗ്ഷനിലോ വരണമായിരുന്നു. ഇനി തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷൻ സ്റ്റോപ്പിലിറങ്ങി മെട്രോയില്‍ കയറാൻ കഴിയും. അതേപോലെ കോട്ടയം ഭാഗത്തുനിന്ന് രാവിലെയും വൈകിട്ടും ആയിരങ്ങളാണ് ട്രെയിൻ മാർഗവും അല്ലാതെയും എറണാകുളത്ത് എത്തുകയും മടങ്ങുകയും ചെയ്യുന്നത്. രാവിലെ പാസഞ്ചർ ട്രെയിനുകള്‍ വൈറ്റിലയ്ക്കും നോർത്ത്, സൗത്ത് സ്റ്റേഷനുകള്‍ക്കുമിടയില്‍ പിടിച്ചിടുന്നത് പതിവാണ്. ഒരു മണിക്കൂർ വരെ കിടക്കേണ്ടിവരാറുണ്ട്. സമയത്ത് ഓഫീസുകളിലും മറ്റു ലക്ഷ്യസ്ഥാനങ്ങളിലും എത്താൻ കഴിയാത്തത് പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. കോട്ടയം ഭാഗത്തുനിന്ന് ട്രെയിനില്‍ വരുന്നവർക്ക് തൃപ്പൂണിത്തുറയില്‍…
Read More » -
Kerala
നായ്ക്കള്‍ക്ക് ലൈസൻസ് നിര്‍ബന്ധം: ഹൈക്കോടതി
കൊച്ചി: തെരുവ് നായ്ക്കളേക്കാള്‍ പ്രാധാന്യം മനുഷ്യർക്കാണെന്നും നായ്ക്കളെ പരിപാലിക്കുന്നവർക്ക് തദ്ദേശസ്ഥാപനങ്ങള്‍ ലൈസൻസ് ഉറപ്പാക്കമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സ്‌കൂള്‍ വിദ്യാർത്ഥികളെയും പ്രഭാതസവാരിക്കാരെയുമെല്ലാം ആക്രമിക്കുന്ന തെരുവുനായ്ക്കള്‍ സമൂഹത്തിന് ഭീഷണിയാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. തെരുവുനായ ശല്യത്തിനെതിരെ കണ്ണൂർ, മുഴത്തടം സ്വദേശി ടി.എം. ഇർഷാദ് അടക്കമുള്ളവരുടെ ഹർജിയാണ് പരിഗണിച്ചത്. പരിക്കേല്‍ക്കുന്ന തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന മുഴത്തടം സ്വദേശി രാജീവ്കൃഷ്ണന്റെ വീട്ടുവളപ്പില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നായ്ക്കളെ പരിപാലിക്കുന്നത് ഭീഷണിയാണെന്നായിരുന്നു ഹർജിയിലെ ആരോപണം. ലൈസൻസ് കിട്ടാൻ രാജീവ് കൃഷ്ണൻ ഒരു മാസത്തിനകം അപേക്ഷ നല്‍ണമെന്നും ഹർജിക്കാരെയടക്കം കേട്ടായിരിക്കണം അനുവദിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.സെൻട്രല്‍ ബ്യൂറോ ഒഫ് ഹെല്‍ത്ത് ഇന്റലിജൻസിന്റെ കണക്കുപ്രകാരം 2020ല്‍ 733 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്.
Read More »
