ന്യൂഡൽഹി: കേരളത്തില്‍ ബി.ജെ.പിയുമായുള്ള സഖ്യ ചർച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയെന്നും കോട്ടയം, ഇടുക്കി, മാവേലിക്കര സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്കാൻ ധാരണയായെന്നും പാർട്ടി നേതാവ് തുഷാർ വെള്ളാപ്പള്ളി.
കോട്ടയത്ത് താൻ മത്സരിക്കും. ഒരു സീറ്റില്‍ കൂടി ചർച്ച പൂർത്തിയാകാനുണ്ട്. ചാലക്കുടിയോ എറണാകുളമോ ആയിരിക്കും അതെന്നും തുഷാർ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പി.സി. ജോർജിനെതിരെ താൻ ബി.ജെ.പിക്ക് പരാതി നല്‍കിയിട്ടില്ല. സീറ്റ് കിട്ടാത്തതില്‍ താനുമായി ചേർത്ത് അദ്ദേഹം ഉന്നയിച്ച ആരോപണം വസ്തുതാരഹിതമാണ്. പി.സി. ജോർജിന്റെ സ്വഭാവത്തിനനുസരിച്ച് പ്രതികരിക്കാൻ തയാറല്ല. ഇത്തരം പരാമർശങ്ങള്‍ എൻ.ഡി.എയെ ബാധിക്കില്ല – തുഷാർ പറഞ്ഞു.