IndiaNEWS

പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബംഗളൂരു: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

മാണ്ഡ്യയില്‍ നടന്ന ഒരു ചടങ്ങിലാണ് ബിജെപി പ്രവര്‍ത്തകര്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അഭിഭാഷകനായ കണ്ണമ്ബാടി കുമാര്‍ പരാതിയുമായി കോടതിയെ സമീപിച്ചിരുിന്നു. ധനായകപുര സ്വദേശിയായ രവിയും മാണ്ഡ്യയില്‍നിന്നുള്ള ശിവകുമാര്‍ ആരാധ്യയുമാണ് പിടിയിലായത്.

Signature-ad

 

അതേസമയം, തങ്ങള്‍ കടുത്ത ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നും ജീവന്‍ പോയാലും പാകിസ്താന്‍ സിന്ദാബാദെന്ന് വിളിക്കില്ലെന്നും രവിയും ആരാധ്യയും പറഞ്ഞു. ഭാരത് മാതാ കീ ജയ് എന്ന് മാത്രമേ വിളിക്കൂവെന്നും പറഞ്ഞു.  ഹിന്ദിയിലുള്ള മുദ്രാവാക്യം വിളിച്ചപ്പോള്‍ ആശയക്കുഴപ്പം മൂലം ‘മുര്‍ദാബാദി’ന് പകരം സിന്ദാബാദ് വിളിച്ചുപോയതാണെന്നും പ്രതികള്‍ പറഞ്ഞു.

Back to top button
error: