Month: March 2024
-
India
കർണാടകയിൽ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ആക്രമണം
ബെംഗളൂരു: ഒറ്റ ദിവസം ആക്രമണത്തിന് ഇരയായത് മൂന്ന് വന്ദേഭാരത് ട്രെയിനുകള്‍. ബെംഗളൂരു-ധാർവാഡ്, ധാർവാഡ്-ബെംഗളൂരു, മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ കോച്ചുകളുടെ ഗ്ലാസുകള്‍ തകർന്നു. അതേസമയം, സംഭവത്തില്‍ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബെംഗളൂരുവില്‍ നിന്ന് ധാർവാഡിലേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് നേരെ രാവിലെ 6.15നു ബെംഗളൂരു ചിക്കബാനവാര സ്റ്റേഷന് സമീപത്ത് നിന്നാണ് കല്ലേറുണ്ടായത്. സി6 കോച്ചിന്റെ ഗ്ലാസാണ് തകർന്നത്. ധാർവാഡില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന വന്ദേഭാരതിന് നേരെ വൈകിട്ട് 3.30നു ഹാവേരിക്ക് സമീപം ഹരിഹറിലായിരുന്നു രണ്ടാമത്തെ കല്ലേറുണ്ടായത്. സി5 കോച്ചിന്റെ ഗ്ലാസാണ് തകർന്നത്. മൈസൂരു-ചെന്നൈ വന്ദേഭാരതിന് നേരെ കർണാടക, ആന്ധ്ര അതിർത്തിയായ കുപ്പത്ത് വച്ച് വൈകിട്ട് 4.30നാണ് കല്ലേറുണ്ടായത്. സി4 കോച്ചിന്റെ ഗ്ലാസ് തകർന്നു.
Read More » -
Sports
സന്തോഷ് ട്രോഫി: മിസോറമിനോട് ഷൂട്ടൗട്ടിൽ തോറ്റ് കേരളം പുറത്ത്
ഇറ്റാനഗർ: സന്തോഷ് ട്രോഫി ക്വാർട്ടറിൽ മിസോറമിനോട് ഷൂട്ടൗട്ടിൽ തോറ്റ് കേരളം പുറത്ത്.യൂപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ മിസോറം സഡൻ ഡെത്തിലാണ് കേരളത്തെ കീഴടക്കിയത്. സ്കോർ: 7-6. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോളടിച്ചിരുന്നില്ല. ഷൂട്ടൗട്ടിൽ 5-5 എന്ന നിലയിൽ തുല്യ നിലയിലായതോടെയാണ് സഡൻ ഡെത്തിലേക്ക് കിക്കടിച്ചത്. മിസോറം ഏഴാം കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോൾ കേരള ഡിഫൻഡർ വി.ആർ. സുർജിത്തിന് പിഴച്ചു. ജി. സഞ്ജു, വി. അർജുൻ, മുഹമ്മദ് സലിം, ബി. ബെൽജിൻ, ജി. ജിതിൻ എന്നിവർ കേരളത്തിനായി ഗോൾ നേടി. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് നടക്കുന്ന സെമിയിൽ മിസോറവും സർവിസസും ഏറ്റുമുട്ടും. ഏഴു മണിക്ക് രണ്ടാം സെമിയിൽ മണിപ്പൂർ ഗോവയെ നേരിടും.
Read More » -
Kerala
രണ്ടു മാസത്തിനിടെ കേരളത്തിൽ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ടുപേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം 64 ദിവസത്തിനിടെ മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ടുപേർ. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പെരിങ്ങൽക്കുത്ത് വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വല്‍സല (64) ആണ് ഒടുവിലത്തെ ഇര.ഇതിന്റെ തലേദിവസം തന്നെ ഇടുക്കി നേര്യമംഗലത്ത് ഇന്ദിര എന്ന സ്ത്രീയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇടുക്കി, വയനാട് ജില്ലകളിലായാണ് ഈ എട്ടു പേരും കൊല്ലപ്പെട്ടത്. അതേസമയം ഇന്നലെ കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചിരുന്നു. പാലാട്ടിയില്‍ അവറാച്ചന്‍ എന്നയാളാണ് മരിച്ചത്.
Read More » -
Kerala
പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
മേപ്പാടി: പ്രായപൂർത്തിയാവാത്ത കുട്ടിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം നിലമ്ബൂർ എടക്കര അയനിക്കാട്ടില്‍ എ.ഷജീർ (32)നെയാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് ആരോപണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മേപ്പാടി പോലീസ് ഇൻസ്പെക്ടർ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
Read More » -
Kerala
25,000 രൂപ നിക്ഷേപം അഞ്ച് വര്‍ഷംകൊണ്ട് 18 ലക്ഷമാകും; പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ സമ്ബാദ്യ പദ്ധതിയെക്കുറിച്ച് അറിയാം
സാധാരണക്കാരന്റെ വ്യത്യസ്തങ്ങളായ സാമ്ബത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന നിരവധി പദ്ധതികളാണ് ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിട്ടുള്ളത്. അത്തരത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് മികച്ച നിക്ഷേപം നടത്തി പണം സമ്ബാദിക്കുക എന്ന നിക്ഷേപകന്റെ ആത്യന്തിക ലക്ഷ്യം സാധ്യമാക്കുന്ന ഒരു ജനപ്രിയ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഹ്രസ്വകാലം കൊണ്ട് മികച്ച സമ്ബാദ്യം കെട്ടിപടുക്കാന്‍ സഹായിക്കുന്ന സ്‌കീമാണ് പോസ്‌റ്റോഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം. അഥവാ നാഷണല്‍ സേവിംഗ്‌സ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. ആര്‍ഡി ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6.7 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസിന്റെ റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം വാഗ്ദാനം ചെയ്യുന്നത്. ഏതൊരു ഇന്ത്യന്‍ പൗരനും തുടങ്ങാന്‍ സാധിക്കുന്ന നാഷ്ണല്‍ സേവിംഗസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ജോയിന്റ് അക്കൗണ്ടായി തുടങ്ങാനുമുള്ള അവസരമുണ്ട്. 100 രൂപയാണ് ആര്‍ഡിയിലെ കുറഞ്ഞ നിക്ഷേപ പരിധി. 10 രൂപയുടെ ഗുണിതങ്ങളില്‍ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് പേര്‍ക്ക് വരെ പങ്കാളികളാകാം. പത്ത് വയസോ അതിന് മുകളിലോ പ്രായമുള്ള…
Read More » -
NEWS
പ്രവാസി ‘ബാച്ചിലേഴ്സിനായി’ ചില പാചകക്കുറിപ്പുകൾ
പ്രവാസി ബാച്ചിലേഴ്സിന്റെ പാചകം പലപ്പോഴും രസകരമാണ്.ഒരു തക്കാളിയും സവാളയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ഉണ്ടെങ്കിൽ അവർ മുട്ടക്കറി വയ്ക്കും.ഇതുതന്നെയാണ് ചിക്കൻ കറിക്കും സാമ്പാറിനും എന്തിനേറെ മീൻ കറിക്കും അവർ ഉപയോഗിക്കുന്നത്. അതായത്, ഒന്നോരണ്ടോ തക്കാളിയും സവാളയും ഉണ്ടെങ്കിൽ പ്രവാസി ബാച്ചിലേഴ്സിനെ പോലെ പാചകവിദഗ്ദർ ഈ ഭൂലോകത്തില്ലെന്നർത്ഥം! വളരെ ചിലവ് ചുരുക്കി, എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില പാചകപൊടിക്കൈകളാണ് നിങ്ങൾക്ക് വേണ്ടി ഇവിടെ അവതരിപ്പിക്കുന്നത്. ഒരു തക്കാളിയും ഒരു സവാളയും മതി അടിപൊളി കറിയുണ്ടാക്കാൻ ഒരു തക്കാളിയും ഒരു സവാളയും ചേര്‍ത്ത് വെറും അഞ്ച് മിനുട്ടിനുള്ളില്‍ ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ പറ്റുന്ന ഒരു കിടിലന്‍ കറി ഉണ്ടാക്കിയാലോ ? അല്ലെങ്കിൽ ചോറിനൊപ്പം ഒരു തൊടുകറി….? ചേരുവകള്‍ 1. സവാള – 1 എണ്ണം (അരിഞ്ഞത് ) 2.തക്കാളി – 1 എണ്ണം (അരിഞ്ഞത് ) 3. വെളുത്തുള്ളി – 1 അല്ലി 4. കറിവേപ്പില – 3 തണ്ട് 5. നാളികേരം – 4 ടീസ്പൂണ്‍…
Read More » -
Kerala
ചുട്ടുപൊള്ളി കേരളം; കൂളറുകള്‍ കൊണ്ട് വീട് തണുപ്പിക്കാം; 5000 രൂപ മുതല്‍ ലഭ്യം
മുൻപെങ്ങും അനുഭവപ്പെടാത്ത തരത്തിലുള്ള ചൂടാണ് ഇപ്പോള്‍ കേരളത്തില്‍. പല ജില്ലകളിലെയും കൂടിയ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്താണ് റിപ്പോർട്ട്.അതിനാൽ തന്നെ വരുന്ന മാസങ്ങളില്‍ ചൂട് ഇനിയും ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൂട് കാരണം ഇപ്പോള്‍ തന്നെ പല വീടുകളിലും ഒന്ന് സുഖമായി ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. എസി ഉണ്ടെങ്കില്‍ മാത്രമെ ഈ ചൂടിനെ നേരിടാൻ സാധിക്കു. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് എസി വാങ്ങുക എന്നത് വലിയ കടമ്ബയാണ്. എസി വാങ്ങിയാല്‍ തന്നെ ഇലക്‌ട്രിസിറ്റി ബില്ല് ഉയരുമോ എന്ന ഭയവും ഇവർക്ക് ഉണ്ട്. ഫാനിനെ ആശ്രയിക്കാം എന്ന് കരുതിയാല്‍ ഫാൻ ഇട്ടാലും ചൂട് കാറ്റ് ആയിരിക്കും ലഭിക്കുന്നത്. ഈ അവസ്ഥയില്‍ ഉപയോക്താക്കള്‍ക്ക് ആശ്രയിക്കാൻ സാധിക്കുന്ന ഒരു ഉപകരണമാണ് കൂളർ. എസിയുടെ പകുതി വില പോലും നല്‍കേണ്ട മികച്ച കൂളറുകള്‍ സ്വന്തമാക്കാൻ. തണുത്ത കാറ്റ് പുറപ്പെടുവിക്കുന്നതിനാല്‍ ഈ ചൂട് കാലത്ത് നല്ല രീതിയില്‍ ആശ്വാസം നല്‍കാൻ കൂളറുകള്‍ സഹായിക്കുന്നതായിരിക്കും. ഇപ്പോളിതാ മികച്ച ഡിസ്കൗണ്ടില്‍…
Read More » -
Kerala
എംപി ഫണ്ട് അനുവദിച്ചത് മുഴുവനും ചെലവഴിക്കാത്ത 11 എംപിമാര്‍; ഏറ്റവും കുറവ് തുക വിനിയോഗിച്ചത് കെ സുധാകരൻ
ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭ ലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ പടിവാതിലിലാണ് രാജ്യം. കേരളത്തിലടക്കം വിവിധ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിനു വേണ്ട ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ അവരുടെ മണ്ഡലത്തില്‍ എംപി ഫണ്ട് ചെലവഴിച്ചതിൻ്റെ കണക്ക് നമുക്ക് പരിശോധിക്കാം. കേരളത്തിലെ ലോക് സഭാംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് നേടിയെടുത്തത് കൊല്ലം എംപി പ്രേമചന്ദ്രനാണ്. 9.5 കോടി രൂപയാണ് അദ്ദേഹത്തിന് അനുവദിച്ചത്. തനിക്ക് ലഭിച്ച 7 കോടി രൂപ 2023 ല്‍ തൻ്റെ ചെലവഴിച്ച പ്രേമചന്ദ്രൻ 2023-24 വർഷത്തെ 2.5 കോടി രൂപ കൂടി കൈപ്പറ്റി.ഏറ്റവും കൂടുതല്‍ ഫണ്ട് തുകയുടെ അടിസ്ഥാനത്തില്‍ ചെലവാക്കിയതും എൻ.കെ പ്രേമചന്ദ്രനാണ്. 10.02 കോടി രൂപ. അനുവദിക്കപ്പെട്ട തുകയുടെ 103.51 ശതമാനമാണ് അദ്ദേഹം ചെലവഴിച്ചിക്കുന്നത്. എന്നാല്‍ ഫണ്ട് വിനിയോഗത്തില്‍ ഒന്നാം സ്ഥാനം കൊല്ലം എംപിക്കല്ല. തിരുവനന്തപുരം എംപി ശശി തരൂരാണ് ഫണ്ട് വിനിയോഗത്തില്‍ ഒന്നാം സ്ഥാനത്ത്.അനുവദിച്ച തുകയില്‍ 124.87 ശതമാനമാണ് തരൂര്‍ ചിലവഴിച്ചത്. 8.88 കോടി രൂപ തൻ്റെ മണ്ഡലത്തിലെ…
Read More » -
Kerala
കാട്ടുപന്നിയില്‍നിന്ന് രക്ഷപ്പെട്ടോടിയ വീട്ടമ്മ കിണറ്റില്‍വീണുകിടന്നത് 20 മണിക്കൂർ ; ഭാര്യ ഒളിച്ചോടിയെന്ന് പോലീസിൽ പരാതി നൽകി ഭർത്താവ്
പത്തനംതിട്ട: കാട്ടുപന്നി കുത്താൻ ഓടിക്കവേ അബദ്ധത്തില്‍ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് 20 മണിക്കൂറിനു ശേഷം മോചനം.തിങ്കളാഴ്ച വൈകിട്ട് നാലിനാണ് അടൂർ വയല ഉടയാൻ വിള പ്ലാവിളയില്‍ വീട്ടില്‍ എലിസബത്ത് ബാബു (55) അമ്ബതടി താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റില്‍ വീണത്. വീടിനു സമീപത്തെ പുരയിടത്തില്‍ നില്‍ക്കുകയായിരുന്ന എലിസബത്തിനെ കാട്ടുപന്നി കുത്താൻ ഓടിച്ചു. രക്ഷപ്പെട്ടോടുന്നതിനിടയിൽ പലകവെച്ച് മൂടിയ കിണറിന് മുകളിലേക്ക് എലിസബത്ത് ചാടിക്കയറി. പക്ഷെ, പലകയില്‍ ചവുട്ടിയപ്പോള്‍ പലക ഒടിഞ്ഞ് എലിസബത്ത് കിണറ്റിലേക്ക് വീണു. ഒരു വിധത്തില്‍ തൊട്ടിയില്‍ പിടിച്ചു കിടന്ന എലിസബത്ത് ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. സമീപത്തെ വീട്ടുകാർ രാത്രിയില്‍ എന്തോ ശബ്ദം കേട്ടെങ്കിലും എവിടെയോ കുട്ടികള്‍ കരഞ്ഞതാകാമെന്ന് ധരിച്ചു അവരും വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല. ഒരു തവണ എലിസബത്തിൻ്റെ ഭർത്താവ് ഭാര്യയെ കാണാത്തതിനാല്‍ കിണറിനു സമീപം വന്നെങ്കിലും കിണറ്റില്‍ കിടന്ന എലിസബത്തിനെ കണ്ടില്ല. തുടർന്ന് ചൊവ്വാഴ്ച ഏറത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജെ. ശൈലേന്ദ്രനാഥിൻ്റെ…
Read More » -
Crime
ഭാര്യയുമായി അവിഹിതബന്ധമെന്ന് സംശയം: അയൽക്കാരനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച വ്യക്തി പൊലീസ് പിടിയിൽ. തൊടിയൂർ മുഴങ്ങാടി സുധീർ മൻസിൽ സുധീർ ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സുധീറിൻ്റെ ഭാര്യയുമായി അയൽക്കാരന് അവിഹിതബന്ധം ഉണ്ടെന്ന സംശയത്തിൻ്റെ പേരിലാണ് അയാളുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. ഇരുമ്പ് കമ്പി കൊണ്ട് പരാതിക്കാതെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പ്രതിയുടെ ആക്രമണത്തിൽ പരിക്ക് ഏറ്റ പരാതിക്കാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ മോഹിത്തിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷിജു, വൈശാഖ്, ഷാജിമോൻ, സജികുമാർ എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്.
Read More »