KeralaNEWS

കൊല്ലത്ത് ഗൃഹനാഥൻ ആത്മഹത്യചെയ്ത നിലയിൽ ; ഭാര്യ കൈഞരമ്ബ് മുറിച്ച് ഗുരുതരാവസ്ഥയില്‍

കൊല്ലം: കുണ്ടറയില്‍ പോക്സോ കേസ് ഇരയുടെ പിതാവ് ആത്മഹത്യചെയ്ത നിലയില്‍. മാതാവിനെ കൈഞരമ്ബ് മുറിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വെളുപ്പിന് 3.30-ഓടെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയാണ് ഇയാളെ കണ്ടത്.

പിന്നാലെ, ഇവർ മൂത്ത മകളുടെ ഭർത്താവിനെ മൊബൈലില്‍ വിളിച്ച്‌ സംഭവം അറിച്ചു. ശേഷം കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

Signature-ad

2024 ഫെബ്രുവരി രണ്ടിനാണ്  കുട്ടിയെ കാണാനില്ലെന്ന് ഇവർ കുണ്ടറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് മൈനർ മിസ്സിങ്ങിന് കേസ് എടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. തുടർന്നാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.

കൂടുതല്‍ അന്വേഷണത്തില്‍  കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊറ്റംകര ഗ്രാമപഞ്ചായത്ത് കേരളപുരം വാർഡ് മെമ്ബർ മണിവർണ്ണനെ അറസ്റ്റ് ചെയ്ത് റിമാൻഡും ചെയ്തിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കൊട്ടിയം ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു.

Back to top button
error: