വയറിനെ തണുപ്പിക്കാൻ ഇഞ്ചി- ചെറുനാരങ്ങ ജ്യൂസ്; അറിയാം ആരോഗ്യ ഗുണങ്ങൾ
എന്നാൽ ഈ രീതിയില്‍ തയാറാക്കിയാൽ ഇഞ്ചിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതെ തന്നെ നമുക്കത് നാരങ്ങായോടൊപ്പം ഉപയോഗിക്കാൻ സാധിക്കും.
ആവശ്യമുള്ള സാധനങ്ങള്‍
- ഇഞ്ചി – 200 ഗ്രാം
- പഞ്ചസാര – 150 ഗ്രാം
- ഏലക്കായ –2 എണ്ണം
- പുതിന– 5 ഇല
- ചെറുനാരങ്ങ നീര്– 1 ടി സ്പൂൺ
ഇഞ്ചി, ചെറുനാരങ്ങ നീര്, പുതിന, ഏലക്കായ, എന്നിവ അല്പം വെള്ളം മിക്സിയിൽ ചേർത്ത് അടിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസിലേക്ക് തണുത്ത വെള്ളം ഒഴിച്ച് നേർപ്പിക്കുക.ആവശ്യത്തിന് പഞ്ചസാരയോ തേനോ ചേർത്ത് ഉപയോഗിക്കാം.
ദിവസേന ഇഞ്ചി തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇതുവഴി അസുഖങ്ങള്‍ വരാതിരിക്കുന്നതിനും സഹായിക്കും.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് ഇഞ്ചി. ഇഞ്ചി ചതച്ച് ഇതില്‍ ഉപ്പും ചേര്‍ത്ത് ഉരുട്ടി വിഴുങ്ങുന്നത് അസിഡിറ്റി, വയറുവേദന മുതലായവ ഒഴിവാക്കി ദഹനം നല്ലരീതിയില്‍ ആക്കുവാൻ സഹായിക്കും. അല്ലെങ്കില്‍ ഇഞ്ചിനീര് കഴിക്കുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നല്ലതാണ്.
ചൂടുകാലത്ത് ക്ഷീണം മാറാൻ ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് നാരങ്ങാ വെള്ളത്തെയാണ്.വെള്ളവും അരമുറി നാരങ്ങയും പിന്നെ അല്‍പം പഞ്ചസാരയോ ഉപ്പോ ചേർന്നാല്‍ നാരങ്ങാവെള്ളം റെഡി. ഒരു ദാഹശമനി എന്നതിലുപരിയായി നാരങ്ങ സമ്മാനിക്കുന്ന ആരോഗ്യം ചെറുതല്ല.നാരാങ്ങാവെള്ളം കേവലമൊരു ശീതളപാനീയം മാത്രമല്ല, അതൊരു ഉത്തമ ഹെല്‍ത്ത് ഡ്രിങ്ക് കൂടിയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ശരീരത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ മൂലകങ്ങളും ഉപ്പും ജലാംശവും നഷ്ടപ്പെടുന്നത് വേനല്‍ക്കാലത്താണ്. നാരങ്ങാവെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാണ്.ദഹനത്തെ സഹായിക്കുന്ന കാര്യത്തിലും നാരങ്ങയ്ക്കു പങ്കുണ്ട്. കുടലിന്റെ സൂക്ഷ്മമായ ചലനങ്ങളെ ഉത്തേജിപ്പിക്കുകവഴി ഭക്ഷണം ആഗിരണം ചെയ്യാനും സഹായകരമാണ്.
മലിനവസ്തുക്കളുടെ വിസർജനത്തെയും നാരങ്ങാനീരിലെ ഘടകങ്ങള്‍ സഹായിക്കും. നാരങ്ങയിലെ പെക്ടിക് ഫൈബറുകള്‍ കുടലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. ഇത്തരം ഫൈബറുകള്‍ അമിതമായ വിശപ്പ് നിയന്ത്രിക്കുകയും കൂടുതല്‍ കലോറികള്‍ ഉണ്ടാകുന്നതു തടയുകയും ചെയ്യും. അണുക്കളെ നശിപ്പിക്കാനുള്ള ഇവയുടെ കഴിവും അപാരമാണ്. ശരീരത്തിന്റെ പിഎച്ച് നില നിലനിർത്താനും നാരങ്ങയിലെ പോഷകങ്ങള്‍ക്കു കഴിവുണ്ട്.ഏതു പ്രായക്കാർക്കും മികച്ചൊരു ദാഹശമനിയാണ് നാരങ്ങാവെള്ളം.പ്രത്യേകിച്ച് വേനല്‍ക്കാലത്തു ക്ഷീണം, തളർച്ച, ജലാംശനഷ്ടം എന്നിവയ്ക്കുള്ള ഉത്തമ പ്രതിവിധിയും!