Month: March 2024
-
Local
യു.എച്ച് സിദ്ദീഖിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു
കോട്ടയം: സുപ്രഭാതം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന അന്തരിച്ച യു.എച്ച് സിദ്ദിഖിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. സുപ്രഭാതം സ്റ്റാഫ് വെല്‍ഫെയര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ കോട്ടയം കുമ്മനത്ത് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപന കര്‍മം സമസ്ത പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇന്നലെ നിര്‍വഹിച്ചു. ചടങ്ങില്‍ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സുപ്രഭാതം സി.ഇ.ഒ. മുസ്തഫ മുണ്ടുപാറ, മാനേജിങ് എഡിറ്റര്‍ ടി.പി ചെറൂപ്പ, പി.ആര്‍.ഒ സി.പി ഇഖ്ബാല്‍, ഡി.ജി.എം. വി. അസ് ലം, സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി, കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി റോബിന്‍ തോമസ് പണിക്കര്‍, പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, സുപ്രഭാതം സ്റ്റാഫ് വെല്‍ഫെയര്‍ ഫോറം പ്രസിഡന്റ് മുന്‍ദിര്‍ തൗഫീഖ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സലാം കാളമ്പാടി, ട്രഷറര്‍ നിസാര്‍ കൂമണ്ണ, സുപ്രഭാതം ജേര്‍ണലിസ്റ്റ് യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) പ്രസിഡന്റ് ജലീല്‍ അരൂക്കുറ്റി, വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, ഫൈസല്‍ കോങ്ങാട്, സര്‍ക്കുലേഷന്‍ മാനേജര്‍ ഷാനവാസ്,…
Read More » -
India
പുതുവര്‍ഷം ആഘോഷിക്കാന്‍ പോയി; റഷ്യ സേന പിടിച്ച് യുദ്ധത്തിനിറക്കി!
ന്യൂഡല്‍ഹി: പുതുവര്‍ഷം ആഘോഷിക്കാന്‍ പോയി റഷ്യയില്‍ കുടുങ്ങി ഏഴംഗസംഘം. റഷ്യന്‍ സേന യുദ്ധത്തിനിറങ്ങാന്‍ നിര്‍ബന്ധിക്കുന്നെന്ന് കാണിച്ച് സംഘം എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തോക്ക് പിടിക്കാന്‍ പോലും അറിയാത്ത തങ്ങളെ യുദ്ധമുഖത്തേക്കിറങ്ങാന്‍ റഷ്യന്‍ സേന പ്രേരിപ്പിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് രക്ഷിക്കണമെന്നും സംഘം വീഡിയോയില്‍ പറയുന്നു. ഗഗന്‍ദീപ് സിങ് (24), ലവ്പ്രീത് സിങ് (24), നരേന്‍ സിങ് (22), ഗുര്‍പ്രീത് സിങ് (21), ഗുര്‍പ്രീത് സിങ് (23), ഹര്‍ഷ് കുമാര്‍ (19), അഭിഷേക് കുമാര്‍ (21) എന്നിവരാണ് സഹായം അഭ്യര്‍ഥിച്ചുള്ള വീഡിയോയിലുള്ളത്. ഇവരില്‍ അഞ്ചുപേര്‍ പഞ്ചാബില്‍ നിന്നും രണ്ടുപേര്‍ ഹരിയാനയില്‍ നിന്നുമുള്ളവരാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. ഗഗന്‍ ദീപാണ് വീഡിയോയില്‍ തങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് പറയുന്നത്. പുതുവര്‍ഷം ആഘോഷിക്കാനായി 2023 ഡിസംബറിലാണ് ഏഴംഗസംഘം റഷ്യയിലേക്ക് പോയത്. 90 ദിവസത്തേക്കുള്ള റഷ്യന്‍ ട്രിപ്പിനുള്ള വിസയാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. എന്നാല്‍, പ്രത്യേകം വിസയുടെ ആവശ്യമില്ലെന്ന് ഗൈഡ് പറഞ്ഞതനുസരിച്ച് റഷ്യയ്ക്കടുത്തുള്ള ബെലാറസ് സന്ദര്‍ശിക്കാന്‍ പോയതോടെയാണ്…
Read More » -
Kerala
ഇനി ആലുവയില്‍ നിന്ന് രാജനഗരി വരെ യാത്ര ചെയ്യാം; തൃപ്പൂണിത്തുറ ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
കൊല്‍ക്കത്ത: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന റൂട്ടായ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള മെട്രോ പാത നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയില്‍ വച്ച് ഓണ്‍ലൈനായി കൊച്ചി മെട്രോ അടക്കം രാജ്യത്തെ വിവിധ മെട്രോ സര്‍വീസുകള്‍ മോദി ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോയ്ക്കൊപ്പം കവി സുഭാഷ് മെട്രോ, മജര്‍ഹത്ത് മെട്രോ, ആഗ്ര മെട്രോ, മീററ്റ്-ആര്‍ആര്‍ടിഎസ് സെക്ഷന്‍, പുനെ മെട്രോ, എസ്പ്ലനേഡ് മെട്രോ- കൊല്‍ക്കത്ത എന്നിവയുടേയും ഫ്ലാഗ് ഓഫ് കര്‍മ്മമാണ് മോദി നിര്‍വഹിച്ചത്. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ ടെര്‍മിനല്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റര്‍ ദൂരമാണ് മെട്രോയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായത്. 7,377 കോടിരൂപയാണ് ആകെ ചെലവ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുക്കിയിട്ടുള്ളത്. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുണ്ട്. ഇന്ന് തന്നെ പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിക്കും.
Read More » -
Kerala
ജനങ്ങളെ സംരക്ഷിക്കാനാകില്ലെങ്കില്‍ രാജിവച്ച് ഇറങ്ങി പോകണം; സര്‍ക്കാരിനെ വിമര്‍ശിച്ച് താമരശേരി ബിഷപ്പ്
കോഴിക്കോട്: ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കുകളായെന്നും ജനങ്ങളെ കരുതാന്‍ നടപടിയില്ലെങ്കില്‍ പ്രതിഷേധിക്കുമെന്നും ബിഷപ്പ് പറഞ്ഞു. വയനാട്ടിലും ഇടുക്കിയിലുമുള്‍പ്പെടെ വന്യജീവി ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. ”മലയോര മേഖലയില്‍ മുഴുവനായി ഭീകരാന്തരീക്ഷമാണുള്ളത്. വേനല്‍ക്കാലമായപ്പോള്‍ ഭക്ഷണവും വെള്ളവും തേടി മൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങുകയാണ്. അതു മനസ്സിലാക്കി ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഒന്നോ രണ്ടോ മരണങ്ങള്‍ സംഭവിക്കുമ്പോള്‍ തന്നെ അതിന്റെ കാരണം മനസ്സിലാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിലാണ് വിഷമം” ബിഷപ്പ് പറഞ്ഞു.
Read More » -
India
കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഓടയില്‍; പ്രായപൂര്‍ത്തിയാവാത്ത 2 പേരുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
പുതുച്ചേരിയില്‍ രണ്ടു ദിവസം മുമ്ബ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തി. കൈയും കാലും കെട്ടിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ നാലു പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്തവർ അടക്കം 4 പേരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കളിക്കാൻ പോയ കുട്ടി പിന്നീട് തിരിച്ചുവന്നില്ല. തുടർന്ന് അന്വേഷിച്ച് വരുന്നതിനിടയിലാണ് ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊതുവേയുള്ള നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ വിശദമായി പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്. പ്രൈമറി ഹെല്‍ത്ത് സെൻ്ററിലെ ഡ്രൈവറുടെ മകളാണ് കൊല്ലപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി.അതേസമയം സംഭവത്തില്‍ വലിയ രീതിയിലുള്ള ജനരോഷം ഉയരുന്നുണ്ട്.
Read More » -
Kerala
സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്തെന്ന് വിലയിരുത്തൽ
തൃശൂര്‍ ലോക്സഭാ സീറ്റില്‍ ഇത്തവണയും മൂന്നാം സ്ഥാനത്താകുമെന്ന് ബിജെപി നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് ബിജെപി തൃശൂരിനെ കാണുന്നത്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം കൂടിയാകുമ്ബോള്‍ തൃശൂരില്‍ അത്ഭുതം സൃഷ്ടിക്കാമെന്നാണ് ബിജെപി കരുതിയിരുന്നത്. എന്നാല്‍ വി.എസ്.സുനില്‍ കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയതോടെ തൃശൂരില്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിജയപ്രതീക്ഷ വളരെ കുറവാണെന്ന് തൃശൂരിലെ ബിജെപി നേതൃത്വവും വിലയിരുത്തുന്നു. മികച്ച സംവാദകനും പ്രാസംഗികനും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയവുമുള്ള നേതാവാണ് സുനില്‍ കുമാര്‍. നാട്ടുകാര്‍ക്ക് സുപരിചിതനായ സുനില്‍ കുമാര്‍ തൃശൂരില്‍ എത്തിയതോടെ എല്‍ഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകളും കൃത്യമായി പോള്‍ ചെയ്യപ്പെടും എന്ന് ഉറപ്പായി. എല്‍ഡിഎഫും യുഡിഎഫും തങ്ങളുടെ രാഷ്ട്രീയ വോട്ടുകള്‍ കൃത്യമായി പെട്ടിയില്‍ ആക്കിയാല്‍ തൃശൂരില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശക്തമായ ഇടത് വിരുദ്ധത പ്രകടമായ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോലും എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തായിരുന്നു.…
Read More » -
Kerala
ട്രെയിനിൽ വിദേശ വനിതയോട് മോശം പെരുമാറ്റം; ജില്ലാ ലോട്ടറി ഓഫീസര്‍ അറസ്റ്റില്‍
ആലപ്പുഴ: ട്രെയിന്‍ യാത്രക്കിടെ വിദേശവനിതയെ അപമാനിച്ച കേസില്‍ ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ അറസ്റ്റില്‍. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനില്‍വച്ചുണ്ടായ സംഭവത്തില്‍ ജില്ലാ ലോട്ടറി ഓഫീസര്‍ ക്രിസ്റ്റഫറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനില്‍ ഉറങ്ങുകയായിരുന്ന വിദേശ വനിതയോട് ട്രെയിന്‍ ആലപ്പുഴ സ്റ്റേഷന് സമീപം എത്താറായപ്പോള്‍ ക്രിസ്റ്റഫര്‍ മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ എറണാകുളത്ത് എത്തിയപ്പോള്‍ ഇവർ റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
India
ടാക്‌സി ഡ്രൈവറെ കാട്ടാന ചവിട്ടിക്കൊന്നു;ദാരുണ സംഭവം യുവാവ് ഉറങ്ങുന്നതിനിടെ
ഡെറാഡൂൺ: ടാക്‌സി ഡ്രൈവറെ കാട്ടാന ചവിട്ടിക്കൊന്നു.ഋഷികേശ്-നീല്‍കണ്ഠ് മോട്ടോർവേയില്‍ ചൊവ്വാഴ്ച പുലർച്ചെ മൗനി ബാബ തിരഹയ്‌ക്ക് സമീപമാണ് സംഭവം. ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശിയായ ഡ്രൈവർ സതേന്ദ്ര (32) ആണ് മരിച്ചത്.വാഹനത്തില്‍ ഉറങ്ങുകയായിരുന്ന ഇയാളെ പുലർച്ചെ അഞ്ചരയോടെയാണ് ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സതേന്ദ്രയെ എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരിക്കുകയായിരുന്നെന്ന് ലക്ഷ്മണ്‍ ജുല പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ രവികുമാർ സൈനി പറഞ്ഞു.
Read More » -
Kerala
കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
മലപ്പുറം: ഓട്ടോ മറിഞ്ഞ് മലപ്പുറം മഞ്ചേരി സ്വദേശി മരിച്ചു. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചതാണ് അപകട കാരണം. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്ബതു മണിക്ക് കാരക്കുന്ന് ആലുങ്ങലിലായിരുന്നു അപകടം. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഭാര്യ: സൈഫുന്നിസ. മക്കള്‍: ഷിമ ഷെറിൻ, ഷിയ മിസ്രിയ ഷാൻ.
Read More » -
India
ജാര്‍ഖണ്ഡില്‍ വീണ്ടും കൂട്ടബലാൽസംഗം ; ഇത്തവണ ഇര വനിതാ കലാകാരി
റാഞ്ചി: ജാർഖണ്ഡിലെ പലാമു ജില്ലയില്‍ വനിത കലാകാരി കൂട്ടമാനഭംഗത്തിനിരയായി. ഛത്തീസ്ഖണ്ഡ് സ്വദേശിനിയായ 21കാരിയെ സഹപ്രവർത്തകർ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. റാഞ്ചിയില്‍ നിന്ന് 200 കിലോമീറ്റർ അകലെ വിശ്രംപൂരിലെ റോഡിലാണ് സംഭവം നടന്നത്. പീഡനത്തിന് ശേഷം അബോധാവസ്ഥയിലായ യുവതിയ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഭർത്താവിനൊപ്പം ബൈക്കില്‍ യാത്ര് ചെയ്യുന്നതിനിടെ സ്പാനിഷ് വിനോദസഞ്ചാരി, ദുംകയിലെ ഹൻസ്ദിഹ പ്രദേശത്ത് കൂട്ടബലാത്സംഗത്തിനിരയായത്. പത്തോളം പേര് ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സ്പാനിഷ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണത്തിനു പിന്നാലെ നടന്ന സംഭവത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയരുകയാണ്.
Read More »