Month: March 2024
-
Kerala
‘അമ്മാതിരി കമന്റ് വേണ്ടകേട്ടോ’; മുഖാമുഖം പരിപാടിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരളസദസ്സിന്റെ തുടര്‍ച്ചയായി ന്യൂനപക്ഷവിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള അവതാരകയുടെ വാക്കുകളാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. പരിപാടിയില്‍ കാലത്തുതന്നെ എല്ലാവരും എത്തിയത് അങ്ങേയറ്റം സന്തോഷം പകരുന്ന കാര്യമാണെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ചത്. അതിന് എല്ലാവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതായും നിങ്ങള്‍ക്കെന്റെ സ്നേഹാഭിവാദനങ്ങള്‍ എന്നും കൂട്ടിച്ചേര്‍ത്തു. പിന്നാലെ, അവതാരക മുഖ്യമന്ത്രിക്ക് നന്ദിപറയുകയും ‘വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവെച്ചതിന്…’ എന്നുപറഞ്ഞത് പൂര്‍ത്തിയാക്കും മുമ്പ്, ‘അമ്മാതിരി കമന്റൊന്നും വേണ്ടകെട്ടോ’യെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. നിങ്ങള്‍ ആളെ വിളിക്കുന്നവര്‍, ആളെ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം നിര്‍ദേശിച്ചു. വെറുതേ വേണ്ടാത്ത കാര്യം പറയുന്നു എന്നു പറഞ്ഞ് അദ്ദേഹം വേദിയില്‍ തന്റെ കസേരയിലേക്ക് തിരിച്ചുപോയി. മുഖ്യമന്ത്രിയുടെ അതൃപ്തി പ്രകടനം മൈക്കിലൂടെ പരസ്യമായി തന്നെയായിരുന്നു. ന്യൂനപക്ഷവിഭാഗങ്ങളുമായുള്ള മുഖാമുഖത്തിന്റെ ആദ്യഘട്ടത്തില്‍ മുസ്ലിം വിഭാഗവുമായുള്ള പരിപാടിയായിരുന്നു നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്നത്. ന്യൂനപക്ഷക്ഷേമ വകുപ്പാണ് ഇന്‍സാഫ് എന്ന…
Read More » -
India
കോണ്‍ഗ്രസിന്റെ പുരോഗതിക്കായി റായ്ബറേലി ക്ഷണിക്കുന്നു, ദയവായി വരൂ; പ്രിയങ്കയ്ക്കായി പോസ്റ്ററുകള്‍
ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. രണ്ടു പതിറ്റാണ്ടായി സോണിയാ ഗാന്ധി പ്രതിനിധീകരിച്ച മണ്ഡലമാണ് റായ്ബറേലി. അതേസമയം, കോണ്‍ഗ്രസ് ഇതുവരെ റായ്ബറേലിയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. റായ്ബറേലിയില്‍ കോണ്‍ഗ്രസിനു അഭിമാനപോരാട്ടമാണ്. അതുകൊണ്ടു തന്നെ പ്രിയങ്ക സ്ഥാനാര്‍ഥിയാകണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. ”കോണ്‍ഗ്രസിന്റെ പുരോഗതിക്കായി റായ്ബറേലി പ്രിയങ്ക ഗാന്ധിയെ ക്ഷണിക്കുകയാണ്. ദയവായി വരൂ.” എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ എത്തിയത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഇന്ദിര ഗാന്ധി, ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റായ്ബറേലിയില്‍ ബിജെപിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഉത്തര്‍പ്രദേശില്‍ ബിജെപി തരംഗത്തിനിടയില്‍ 2014ലും 2019ലും റായ്ബറേലി കോണ്‍ഗ്രസ് നിലനിര്‍ത്തി. സോണിയ ഗാന്ധി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ആര് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകണമെന്ന ചര്‍ച്ച ഉണ്ടായത്. പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകമെന്ന അഭിപ്രായത്തിനാണു മുന്‍തൂക്കം. 2019ലെ തിരഞ്ഞെടുപ്പില്‍ 1.60 ലക്ഷം വോട്ടിനാണ് ബിജെപിയുടെ പ്രതാപ് സിങ്ങിനെ റായ്ബറേലിയില്‍ സോണിയ പരാജയപ്പെടുത്തിയത്.
Read More » -
Local
സമാനതകളില്ലാത്ത വികസനത്തിന്റെ ചൂളം വിളി മുഴക്കി കോട്ടയം; റെയില്‍വേ വികസനം 1000 കോടിയിലേക്ക്
കോട്ടയം: തോമസ് ചാഴികാടന്‍ എംപിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി റെയില്‍വേ മേഖലയില്‍ കോട്ടയത്തേക്ക് വന്നെത്തിയത് വന്‍ വികസനം. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ കൊണ്ട് 926 കോടി രൂപയുടെ റെയില്‍ വികസനമാണ് മണ്ഡലത്തില്‍ നടപ്പാക്കിയത്. കേരളത്തിലെതന്നെ ഏറ്റവും പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കോട്ടയം സ്റ്റേഷന്റെ സമഗ്ര വികസനമാണ് നടന്നത്. സ്റ്റേഷന്റെ ആധുനീകവത്കരണത്തിന്റെ ഭാഗമായി രണ്ടാം കവാടത്തിന്റെ ഉദ്ഘാടനം ഈ മാസാവസാനത്തോടെ നടക്കും. കേവലം മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടായിരുന്ന സ്റ്റേഷനില്‍ ഇപ്പോള്‍ ആറ് പ്ലാറ്റ്‌ഫോമുകളാണുള്ളത്. അഞ്ച് പ്ലാറ്റ്‌ഫോമുകളെയും പ്രധാന പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടുത്തുന്ന ഓവര്‍ ബ്രിഡ്ജ്,ലിഫ്റ്റ്-എസ്‌കലേറ്റര്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളും സ്റ്റേഷനില്‍ നടപ്പിലാക്കി. കൂടാതെ സ്റ്റേഷനെ ആശ്രയിക്കുന്ന നൂറുകണക്കിന് ഇരുചക്ര വാഹന ഉടമകളായ ട്രെയിന്‍ യാത്രികരുടെ ചിരകാലാഭിലാഷമായിരുന്ന പാര്‍ക്കിംഗ് ഏരിയ മൂന്നു നിലകളിലായാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തെ 180 റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ച് ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന സ്റ്റേഷന്‍ എന്ന അംഗീകാരവും കോട്ടയത്തെത്തേടിയെത്തി. വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങിയിരുന്ന കുറുപ്പുന്തറ-ചിങ്ങവനം പാതയിരട്ടിപ്പിക്കലും എം പിയുടെ പരിശ്രമഫലമായി 2023…
Read More » -
India
പോസ്റ്റര്‍ വീണ്ടും ചതിച്ചു; സ്റ്റാലിന്‍ വധുവായി, ഡിഎംകെക്ക് ട്രോള്‍
ചെന്നൈ: ചൈനീസ് പതാകയുടെ ചിത്രം പതിച്ച ഐ.എസ്.ആര്‍.ഒ ചടങ്ങിന്റെ പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളുടെ ചൂടാറും മുന്‍പെ മറ്റൊരു പോസ്റ്റര്‍ അമളിയില്‍ പുലിവാല് പിടിച്ച് ഡിഎംകെ. മുഖ്യമന്ത്രി എം.കെ സ്റ്റാലിനോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പോസ്റ്ററാണ് പാര്‍ട്ടിയെ എയറിലാക്കിയത്. ചെറിയൊരു അക്ഷരപ്പിഴവാണ് പാര്‍ട്ടിയെ ആകെ നാണംകെടുത്തിയത്. വലിയൊരു പുഷ്പഹാരമണിഞ്ഞ് നില്‍ക്കുന്ന സ്റ്റാലിന്റെ ചിത്രത്തിനൊപ്പം ‘ബ്രൈഡ് ഓഫ് തമിഴ്‌നാട്( ‘Bride of Tamil Nadu’) എന്നു കൊടുത്തതാണ് പ്രശ്‌നമായത്. പ്രൈഡ് ഓഫ് തമിഴ്‌നാട്( Pride of Tamil Nadu) എന്നാണ് ഉദ്ദേശിച്ചതെങ്കിലും ‘പി’ മാറി ‘ബി’ ആയതാണ് അബദ്ധമായത്. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനടക്കമുള്ള ഡിഎംകെ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. തിങ്കളാഴ്ചയാണ് പോസ്റ്റര്‍ എക്‌സില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ പോസ്റ്ററിനെ ട്രോളിക്കൊണ്ട് നെറ്റിസണ്‍സ് രംഗത്തെത്തി. വധു സ്റ്റാലിനാണെങ്കില്‍ ആരാണ് വരനെന്നായിരുന്നു ചിലരുടെ ചോദ്യം. ഐ.എസ്.ആര്‍.ഒ.യുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഡിഎംകെ നല്‍കിയ പരസ്യവും വിവാദമായിരുന്നു.…
Read More » -
Kerala
”മരപ്പട്ടിയുടെ മൂത്രം വീഴുന്നത് മാത്രല്ല ജനങ്ങളുടെ രക്തം വീഴുന്നതും തടയാന്‍ പി വി ക്ക് ഉത്തരവാദിത്തമുണ്ട്”
പാലക്കാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. മരപ്പട്ടിയുടെ മൂത്രം വീഴുന്നത് മാത്രല്ല ജനങ്ങളുടെ രക്തം വീഴുന്നതും തടയാന്‍ പി വിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഷാഫി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ”കൊല്ലുന്നതിന് മുന്‍പ് എന്റെ കുട്ടിക്ക് ഒരു തുള്ളി വെള്ളം കൊടുക്കാമായിരുന്നില്ലേ? എന്ന് ഒരു പിതാവ് നമ്മുടെ മുന്നില്‍ വിലപിക്കാനുള്ള കാരണമുണ്ടാക്കിയവരെ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ” എന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: മരപ്പട്ടിയുടെ മൂത്രം വീഴുന്നത് മാത്രല്ല ജനങ്ങളുടെ രക്തം വീഴുന്നതും തടയാന്‍ പി.വി ക്ക് ഉത്തരവാദിത്തമുണ്ട്. ‘കൊല്ലുന്നതിന് മുന്‍പ് എന്റെ കുട്ടിക്ക് ഒരു തുള്ളി വെള്ളം കൊടുക്കാമായിരുന്നില്ലേ ‘ എന്ന് ഒരു പിതാവ് നമ്മുടെ മുന്നില്‍ വിലപിക്കാനുള്ള കാരണമുണ്ടാക്കിയവരേ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ. അതിന് വേണ്ടിയാണ് ഈ സമരം. രാഹുലിന്റെയും ജെബിയുടെയും അലോഷിയുടേയും സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം മൂന്നാം ദിവസവും തുടരുന്നു. ഇന്ന്…
Read More » -
Crime
എല്‍.കെ.ജി. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത് ഒരുമിച്ച്; രണ്ട് അധ്യാപകര്‍ പോക്സോ കേസില്‍ അറസ്റ്റില്‍
ചെന്നൈ: ചെങ്കല്‍പ്പെട്ടില്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് അധ്യാപകരെ അറസ്റ്റു ചെയ്തു. ഗുഡുവാഞ്ചേരിക്കടുത്തുളള സ്വകാര്യ സ്‌കൂളിലെ അധ്യാപകരായ ഒറത്തൂര്‍ സ്വദേശി ജഗേഷ് കുമാര്‍ (40), തിരുനെല്‍വേലി സ്വദേശി റാസയ്യ (29) എന്നിവരെയാണ് പോക്സോ പ്രകാരം അറസ്റ്റുചെയ്തത്. ഇവര്‍ ജോലി ചെയ്തിരുന്ന സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. രണ്ട് അധ്യാപകരും ഒരുമിച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ അസ്വസ്ഥത കണ്ട് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ഗുഡുവാഞ്ചേരി വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
Read More » -
Kerala
‘ജീവന്മരണ’ പ്രശ്‌നങ്ങള്‍ ആയുധമാക്കി പ്രതിപക്ഷം; അടിച്ചമര്‍ത്താനുറച്ച് സര്‍ക്കാരും
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ജനകീയ വിഷയങ്ങളുയര്‍ത്തി പ്രതിപക്ഷം കളം നിറഞ്ഞ് കളിക്കുന്നു. വന്യജീവി ആക്രമണം മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള മുടക്കം വരെയുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ പ്രചാരണരംഗത്ത് എത്തിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഒരേ സമയം രണ്ടിടത്തു രണ്ടു ജനകീയ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ തന്നെ സത്യഗ്രഹമിരിക്കുകയാണ്. സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് വയനാട്ടിലും തിരുവനന്തപുരത്തും പോഷകസംഘടനാ അധ്യക്ഷന്മാരുടെ സത്യഗ്രഹം നടക്കുന്നു. കാട്ടാനയാക്രമണത്തിലെ ഇരകള്‍ക്കായി എറണാകുളം കോതമംഗലത്ത് ഉപവാസസമരം നടക്കുന്നു. ഇങ്ങനെ സംസ്ഥാനത്തിന്റെ 3 മേഖലകളെയും സമരംകൊണ്ടു പ്രതിപക്ഷം കൂട്ടിമുട്ടിക്കുന്നു. 2019 ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഫെബ്രുവരി 17നു സംഭവിച്ച പെരിയ ഇരട്ടക്കൊലപാതകം സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തിലാണ് കഴിഞ്ഞ ഫെബ്രുവരി 18നു സംഭവിച്ച സിദ്ധാര്‍ഥന്റെ മരണവും സിപിഎമ്മിനെ എത്തിച്ചിരിക്കുന്നത്. വന്യജീവി ആക്രമണത്തിലാകട്ടെ 2 ദിവസത്തിനിടെയുണ്ടായത് 3 മരണമാണ്. ഇതിനിടെയാണ് ശമ്പള മുടക്കം സംസ്ഥാന വ്യാപകമായി ജീവനക്കാരിലാകെ സൃഷ്ടിച്ച രോഷം. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് 6 മാസമായി. രാഷ്ട്രീയം നോക്കാതെ ജനം സമരരംഗത്തിറങ്ങുന്ന സാഹചര്യത്തെ അനുകൂലമാക്കുകയെന്ന…
Read More » -
Kerala
ചികിത്സയ്ക്കിടെ യുവാവ് മരിച്ചു; കണ്ണൂരിലെ ചൈതന്യ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു
കണ്ണൂർ: ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവാവ് മരിക്കാനിടയായെന്ന ബന്ധുക്കളുടെ പരാതിയില്‍ കണ്ണൂരിലെ ചൈതന്യ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി ഏഴേകാലിനാണ് രോഗി മരിച്ചത്. ദുബൈയിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലെത്തിയ പളളിക്കുന്ന് കുന്നാവ് ആയുഷില്‍ ജിതേന്ദ്ര(42)ആണ് കണ്ണൂര്‍ ചൈതന്യാ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ ആവശ്യമായതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പേ നാട്ടിലെത്തിയ യുവാവിനെ കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇതിനുശേഷം ഇവിടെ നിന്നും ശനിയാഴ്ച ശസ്ത്രക്രിയ നടത്തുകയും ഞായറാഴ്ച രാത്രി ഏഴുമണിയോടെ മരിക്കുകയുമായിരുന്നു. ശസ്ത്രക്രിയ സമയത്തും അതിനുശേഷമുളള ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം മൃതദേഹം പയ്യാമ്ബലത്ത് സംസ്‌കരിച്ചു. പരേതനായ നരിക്കുട്ടി ചന്ദ്രന്റെയും എന്‍ ശൈലജയുടെയും മകനാണ്. ഭാര്യ: ബില്‍ന. മക്കള്‍: ദ്യുതി ധ്വനി, ആയുഷ്. സഹോദരങ്ങള്‍: മൃദുല, സഞ്ജയ, അര്‍ജുന്‍, അശ്വിന്‍, നിമിഷ, അവിനാഷ്.
Read More » -
Kerala
‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ റിലീസ് മറ്റന്നാള്‍; തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു
പത്തനംതിട്ട: ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ സിനിമയുടെ രചയിതാവ് നിസാം റാവുത്തര്‍ അന്തരിച്ചു.സിനിമയുടെ രചയിതാവ് നിസാം റാവുത്തര്‍ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയില്‍ രാവിലെ ആയിരുന്നു അന്ത്യം. 49 വയസ്സായിരുന്നു. സിനിമ മാര്‍ച്ച് 8ന് പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം. കടമ്മനിട്ട ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സക്കറിയയുടെ ഗര്‍ഭിണികള്‍, ബോംബെ മിഠായി, റേഡിയോ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴിതിയിട്ടുണ്ട്. ആദ്യം സിനിമയുടെ പേര് ‘ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പന്നം’ എന്നായിരുന്നു. പിന്നീട് സിനിമയുടെ പേരില്‍ ഭാരതം എന്ന് ഉപയോഗിക്കുന്നത് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരുന്നു. ട്രെയിലര്‍ പിന്‍വലിക്കാനും നിര്‍ദേശിച്ചിരുന്നു. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാം റാവുത്തര്‍ എഴുതി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’. ടി.വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്‍, കെ.സി രഘുനാഥന്‍ എന്നിവര്‍ നിര്‍മിച്ച ചിത്രത്തില്‍ സുബീഷ് സുധി, ഷെല്ലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More » -
Kerala
ലോട്ടറി ടിക്കറ്റ് വില്‍പനയുടെ മറവില്‍ കഞ്ചാവ് കച്ചവടം; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
വെള്ളിക്കുളങ്ങര: ലോട്ടറി ടിക്കറ്റ് വില്‍പനയുടെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമബംഗാള്‍ മുർഷിദാബാദ് ബാഭ്‌ല സ്വദേശി സുറത്തുള്‍ ഹസനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 600 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. വിദ്യാർഥികളടക്കമുള്ളവർക്കാണ് ഇയാള്‍ കഞ്ചാവ് വിതരണം ചെയ്തിരുന്നത്. പ്രത്യേകം അറകള്‍ തുന്നിച്ചേർത്ത ഒന്നിലധികം അടിവസ്ത്രങ്ങള്‍ ധരിച്ച് അതിലൊളിപ്പിച്ചാണ് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്. പഴയ ലോട്ടറി ടിക്കറ്റുകള്‍ ശേഖരിച്ച് അവയില്‍ പൊതിഞ്ഞാണ് കഞ്ചാവ് കൈമാറിയിരുന്നത്. അതിരാവിലെ മറ്റത്തൂർ മുതല്‍ വെള്ളിക്കുളങ്ങര വരെ കാല്‍നടയായി സഞ്ചരിച്ചാണ് പ്രതി ലഹരിവില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏതാനും ആഴ്ചമുമ്ബാണ് ആലുവയില്‍ നിന്ന് ഇയാള്‍ താമസത്തിനായി വെള്ളിക്കുളങ്ങരയില്‍ എത്തിയത്. വെള്ളിക്കുളങ്ങര സി.ഐ സുജാതൻപിള്ളയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ പി.ആർ. ഡേവിസ്, വി.ജി. സ്റ്റീഫൻ, സതീശൻ മടപ്പാട്ടില്‍, റോയ് പൗലോസ്, എ.എസ്. ഐമാരായ പി.എം. മൂസ, പി.എം. ഷൈല, വി.യു. സില്‍ജോ, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ സഹദേവൻ, റെജി, ബിനു, ഷിജോ…
Read More »