LocalNEWS

സമാനതകളില്ലാത്ത വികസനത്തിന്റെ ചൂളം വിളി മുഴക്കി കോട്ടയം; റെയില്‍വേ വികസനം 1000 കോടിയിലേക്ക്

കോട്ടയം: തോമസ് ചാഴികാടന്‍ എംപിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി റെയില്‍വേ മേഖലയില്‍ കോട്ടയത്തേക്ക് വന്നെത്തിയത് വന്‍ വികസനം. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ കൊണ്ട് 926 കോടി രൂപയുടെ റെയില്‍ വികസനമാണ് മണ്ഡലത്തില്‍ നടപ്പാക്കിയത്. കേരളത്തിലെതന്നെ ഏറ്റവും പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കോട്ടയം സ്റ്റേഷന്റെ സമഗ്ര വികസനമാണ് നടന്നത്.

സ്റ്റേഷന്റെ ആധുനീകവത്കരണത്തിന്റെ ഭാഗമായി രണ്ടാം കവാടത്തിന്റെ ഉദ്ഘാടനം ഈ മാസാവസാനത്തോടെ നടക്കും. കേവലം മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടായിരുന്ന സ്റ്റേഷനില്‍ ഇപ്പോള്‍ ആറ് പ്ലാറ്റ്‌ഫോമുകളാണുള്ളത്. അഞ്ച് പ്ലാറ്റ്‌ഫോമുകളെയും പ്രധാന പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടുത്തുന്ന ഓവര്‍ ബ്രിഡ്ജ്,ലിഫ്റ്റ്-എസ്‌കലേറ്റര്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളും സ്റ്റേഷനില്‍ നടപ്പിലാക്കി. കൂടാതെ സ്റ്റേഷനെ ആശ്രയിക്കുന്ന നൂറുകണക്കിന് ഇരുചക്ര വാഹന ഉടമകളായ ട്രെയിന്‍ യാത്രികരുടെ ചിരകാലാഭിലാഷമായിരുന്ന പാര്‍ക്കിംഗ് ഏരിയ മൂന്നു നിലകളിലായാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.

Signature-ad

കൂടാതെ രാജ്യത്തെ 180 റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ച് ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന സ്റ്റേഷന്‍ എന്ന അംഗീകാരവും കോട്ടയത്തെത്തേടിയെത്തി. വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങിയിരുന്ന കുറുപ്പുന്തറ-ചിങ്ങവനം പാതയിരട്ടിപ്പിക്കലും എം പിയുടെ പരിശ്രമഫലമായി 2023 ജൂലൈ മാസത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു.

Back to top button
error: