KeralaNEWS

ചികിത്സയ്ക്കിടെ  യുവാവ് മരിച്ചു; കണ്ണൂരിലെ ചൈതന്യ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു

കണ്ണൂർ: ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവാവ് മരിക്കാനിടയായെന്ന ബന്ധുക്കളുടെ പരാതിയില്‍ കണ്ണൂരിലെ ചൈതന്യ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി ഏഴേകാലിനാണ് രോഗി മരിച്ചത്. ദുബൈയിൽ നിന്നും ചികിത്സയ്ക്കായി  നാട്ടിലെത്തിയ പളളിക്കുന്ന് കുന്നാവ്  ആയുഷില്‍ ജിതേന്ദ്ര(42)ആണ് കണ്ണൂര്‍ ചൈതന്യാ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്.

കിഡ്നി സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ ആവശ്യമായതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പേ നാട്ടിലെത്തിയ യുവാവിനെ കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇതിനുശേഷം ഇവിടെ നിന്നും ശനിയാഴ്ച ശസ്ത്രക്രിയ നടത്തുകയും ഞായറാഴ്ച രാത്രി ഏഴുമണിയോടെ  മരിക്കുകയുമായിരുന്നു.

Signature-ad

ശസ്ത്രക്രിയ സമയത്തും അതിനുശേഷമുളള ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം മൃതദേഹം പയ്യാമ്ബലത്ത് സംസ്‌കരിച്ചു. പരേതനായ നരിക്കുട്ടി ചന്ദ്രന്റെയും എന്‍ ശൈലജയുടെയും മകനാണ്.

ഭാര്യ: ബില്‍ന. മക്കള്‍: ദ്യുതി ധ്വനി, ആയുഷ്. സഹോദരങ്ങള്‍: മൃദുല, സഞ്ജയ, അര്‍ജുന്‍, അശ്വിന്‍, നിമിഷ, അവിനാഷ്.

Back to top button
error: