Month: March 2024
-
Kerala
എം ഡി എം എയുമായി യുവതിയും യുവാവും പിടിയിൽ
കൊച്ചി: എം ഡി എം എയുമായി യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ സ്വദേശിനിയും ഇരുപത്തിനാലുകാരിയുമായ ശ്രുതി, എറണാകുളം സ്വദേശിയും ഇരുപത്തെട്ടുകാരനുമായ മുഹമ്മദ് റോഷൻ എന്നിവരാണ് പിടിയിലായത്. കൊച്ചി കറുകപ്പള്ളിയില്‍ ഇവർ താമസിക്കുന്ന ഫ്ളാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. 57 ഗ്രാം എം ഡി എം എയാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. ഇവർ ഏറെനാളായി മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്
തൃശൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ മകളും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി മാറാനാണ് പത്മജ ശ്രമിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പത്മജ വാർത്ത തള്ളിക്കളയുന്നില്ലെന്ന് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്നതാണ് അവരെ ചൊടിപ്പിച്ചതെന്നാണ് വിവരം.അതേസമയം പത്മജയുടെ സഹോദരൻ കെ.മുരളീധരൻ വടകരയില്‍ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. മൂന്ന് തവണ യുഡിഎഫിനായി മത്സര രംഗത്തുവന്ന പത്മജയ്ക്ക് പരാജയം മാത്രമായിരുന്നു വിധി. 2004-ല്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച പത്മജ 1,17,097 വോട്ടിന്‍റെ ദയനീയ തോല്‍വി സിപിഎമ്മിലെ ലോനപ്പൻ നമ്ബാടനോട് ഏറ്റുവാങ്ങിയിരുന്നു. പിന്നീട് 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തൃശൂർ മണ്ഡലത്തില്‍ ജനവിധി തേടിയ പത്മജ രണ്ട് തവണയും തോറ്റു. 2016-ല്‍ വി.എസ്.സുനില്‍കുമാറിനോടും 2021-ല്‍ പി.ബാലചന്ദ്രനോടുമായിരുന്നു തോല്‍വി സമ്മതിക്കേണ്ടി വന്നത്.
Read More » -
LIFE
പതിനെട്ടാം വയസില്‍ ആത്മഹത്യയെന്ന മണ്ടന്‍ തീരുമാനം ഇപ്പോള്‍ എക്‌സ്പീരിയന്‍സായാണോ കാണുന്നത? അവതാരകന്റെ ചോദ്യത്തിന് അശ്വതിയുടെ മറുപടി.!
മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ സജീവമാണ് അശ്വതി ശഅരീകാന്ത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ചക്കപ്പഴം എന്ന സീരിയലിലെ ആശ എന്ന കഥാപാത്രമായിട്ടാണ് അശ്വതി സ്‌ക്രീനില്‍ അഭിനേത്രിയായി ആദ്യം എത്തുന്നത്. കാളി എന്ന ഒരു പുസ്തകവും അടുത്തിടെ താരം ഇറക്കിയിരുന്നു. അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം. പതിനെട്ടാം വയസില്‍ ആത്മഹത്യയെന്ന മണ്ടന്‍ തീരുമാനം ഇപ്പോള്‍ എക്‌സ്പീരിയന്‍സായാണോ കാണുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് താന്‍ ഇപ്പോള്‍ ആര്‍ക്കും ഉപദേശം കൊടുക്കാറില്ലെന്നായിരുന്നു അശ്വതിയുടെ മറുപടി. ”ഒരു ഉപദേശമോ മോട്ടിവേഷനോകൊടുക്കുന്ന റോളിലേക്ക് പോകണമെന്ന് വിചാരിക്കുന്ന ആളല്ല ഞാന്‍. അവരെന്ത് ചെയ്യണമെന്നല്ല, ഇതിങ്ങനെ ചെയ്ത് നോക്കൂ എന്നാണ് കോച്ചിങ്ങിലും പറയാറ്. ഒരു പ്രശ്‌നം ആരെങ്കിലും പറയുമ്പോള്‍ എന്റെ അനുഭവങ്ങള്‍ വെച്ചിട്ടായിരിക്കും അതിനെ വിലയിരുത്തുക. നിങ്ങള്‍ക്ക് എങ്ങനെ ചെയ്താലാണ് നല്ലതെന്ന ഓപ്ഷന്‍സ് നിങ്ങളെക്കൊണ്ട് തന്നെ എക്‌സ്‌പ്ലോര്‍ ചെയ്യിപ്പിക്കലാണ് ഞാന്‍ നടത്തുന്നത്. അങ്ങനൊരു അവസരത്തില്‍ എന്റെ അനുഭവങ്ങള്‍ അവരുടെ അവസ്ഥ മനസ്സിലാക്കാന്‍ സഹായകരമാണ്”- അശ്വതി പറയുന്നു. നെഗറ്റീവ്…
Read More » -
India
‘ഇന്ത്യ ഒരു രാജ്യമല്ല, ഉപഭൂഖണ്ഡമാണ്’; വിവാദത്തിന് തിരികൊളുത്തി എ രാജ
ചെന്നൈ: ഇന്ത്യയൊരു രാജ്യമല്ല, ഉപഭൂഖണ്ഡമാണ് എന്ന ഡിഎംകെ നേതാവ് എ രാജയുടെ പ്രസ്താവന വിവാദത്തില്‍. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിലായിരുന്നു രാജയുടെ പ്രസ്താവന. ‘ഒരു രാഷ്ട്രം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു പൈതൃകം എന്നിങ്ങനെയാണ്. ഇന്ത്യയൊരു രാജ്യമായിരുന്നില്ല, ഭൂഖണ്ഡമായിരുന്നു. ഇവിടെ, തമിഴ്നാട് ഒരു ഭാഷയും സംസ്‌കാരവും ഉള്ള രാഷ്ട്രമായിരുന്നു. മലയാളം മറ്റൊരു ഭാഷയും സംസ്‌കാരവുമാണ്. ഇതെല്ലാം കൂടിച്ചേര്‍ന്നാണ് ഇന്ത്യ ഉണ്ടാക്കിയത്. അങ്ങനെ ഇന്ത്യ ഒരു ഉപഭൂഖണ്ഡമായി. രാജ്യമല്ലായിരുന്നു’ – എന്നായിരുന്നു രാജയുടെ വാക്കുകള്‍. കുറ്റവാളികളെ സ്വീകരിക്കുമ്പോള്‍ വിളിക്കുന്ന ജയ് ശ്രീറാം വിളിയും ഭാരത് മാതാ കീ ജയ് വിളികളും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്‍ക്കീസ് ബാനു കേസില്‍ വിട്ടയച്ച പ്രതികളെ സ്വീകരിക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യങ്ങളെ വിമര്‍ശിച്ചായിരുന്നു രാജയുടെ പ്രതികരണം. ‘ഈ ദൈവത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത് എങ്കില്‍, ഇതാണ് നിങ്ങളുടെ ജയ് ശ്രീറാം, ഭാരത് മാതാ…
Read More » -
Crime
അട്ടപ്പാടിയില്‍ നായാട്ടുസംഘം പിടിയില്‍; നൂറുകിലോ മാനിറച്ചിയും രണ്ടുകിലോ ചന്ദനവും പിടിച്ചെടുത്തു
പാലക്കാട്: അഗളി സാമ്പാര്‍ക്കോട് വനമേഖലയില്‍ പുള്ളിമാനുകളെ വേട്ടയാടിയ സംഘത്തിലെ അഞ്ചുപേരെ വനംവകുപ്പ് പിടികൂടി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. നൂറുകിലോ മാനിറച്ചിയും രണ്ടുകിലോ ചന്ദനവും കണ്ടെടുത്തു. സംഘം ഉപയോഗിച്ച രണ്ടുവാഹനങ്ങളും നാടന്‍തോക്കും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം പിലാപ്പെറ്റ പരമത്തൊടി മുഹമ്മദ് മുസ്തഫ (23), മഞ്ചേരി കൂരിമണ്ണില്‍ തലപ്പില്‍ മുഹമ്മദ് റാഫി (24), പെരിന്തല്‍മണ്ണ തൊടങ്ങല്‍ ഷമീര്‍ (35), അട്ടപ്പാടി പുലിയറ സ്വദേശി സോബിന്‍ (42), അഗളി സ്വദേശി സിജോ (42) എന്നിവരെയാണ് പിടികൂടിയത്. രക്ഷപ്പെട്ടത് മലപ്പുറം സ്വദേശി റിഷാദാണെന്നും നായാട്ടിന് ഉപയോഗിച്ച നാടന്‍തോക്കും വാഹനങ്ങളും ഇയാളുടേതാണെന്നും മറ്റുള്ളവര്‍ മൊഴിനല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. ആറംഗസംഘം വനത്തിനുള്ളില്‍ രണ്ട് പുള്ളിമാനുകളെയാണ് വേട്ടയാടിയത്. ഇതില്‍ ആണ്‍മാനിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റി. കത്തി ഉപയോഗിച്ച് മാനുകളുടെ തോല് വേര്‍പ്പെടുത്തി ഇറച്ചി കഷ്ണങ്ങളാക്കി. ഇത് പ്ലാസ്റ്റിക് ചാക്കിലാക്കി കൈവശം സൂക്ഷിച്ചിരുന്നു. മാന്‍തോലും ഇറച്ചിയും വില്‍ക്കാനായിരുന്നു പദ്ധതി. സംഘം സഞ്ചരിച്ച കാറില്‍നിന്നാണ് രണ്ടുകിലോ ചന്ദനം കണ്ടെത്തിയത്. അഗളി റേഞ്ചോഫീസര്‍ സി. സുമേഷിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന്…
Read More » -
Kerala
ജാമ്യം കിട്ടിയതിനു പിന്നാലെ വീണ്ടും അറസ്റ്റിന് നീക്കം; കോടതിയിലേക്ക് ഓടിക്കയറി മുഹമ്മദ് ഷിയാസ്
എറണാകുളം: നേര്യമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസില്‍ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനൊപ്പം കോടതി ജാമ്യം അനുവദിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസിന്റെ നീക്കം. കോതമംഗലം കോടതി ജാമ്യം അനുവദിച്ചതിനു തൊട്ടുപിന്നാലെയാണ് പൊലീസ് വാഹനം ആക്രമിച്ചെന്ന കേസില്‍ മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. ഇതോടെ മുഹമ്മദ് ഷിയാസ് കോടതിയിലേക്ക് ഓടിക്കയറി. സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഹമ്മദ് ഷിയാസിനെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം തടഞ്ഞ് രംഗത്തെത്തി. തുടര്‍ന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിളിപ്പിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇവര്‍ക്കു പുറമേ കേസില്‍ പ്രതികളായ മറ്റു പതിനാലു പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്ത കുഴല്‍നാടനും ഷിയാസിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷകളില്‍ വാദം കേട്ട കോടതി, ഇടക്കാല ജാമ്യം നീട്ടിനല്‍കിയ ശേഷം വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ജാമ്യം അനുവദിച്ച്…
Read More » -
India
കേരളത്തിന് ആശ്വാസം; 13,608 കോടി കടമെടുക്കാന്‍ സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി: കടമെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജിയില്‍ കേരളത്തിന് ആശ്വാസം. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് മുന്‍പ് സംസ്ഥാനത്തിന് കടമെടുക്കാന്‍ അര്‍ഹതയുള്ളത് 13,608 കോടി രൂപയാണ്. ഈ തുക കടമെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് അടിയന്തരമായി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതിയില്‍ സംസ്ഥാനം നല്‍കിയിരിക്കുന്ന ഹര്‍ജി പിന്‍വലിച്ചാല്‍ മാത്രമേ ഈ തുക എടുക്കാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കാന്‍ കഴിയൂ എന്നായിരുന്നു കേന്ദ്രനിലപാട്. എന്നാല്‍ ഇതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. അധികതുക കടമെടുക്കുന്നത് സംബന്ധിച്ച് കേരളവും കേന്ദ്രവും ചര്‍ച്ച ചെയ്യാനും കോടതി നിര്‍ദേശിച്ചു. കടമെടുപ്പിന് പരിധിനിശ്ചയിച്ചുകൊണ്ട് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നുകാട്ടിയാണ് കേരളം സ്യൂട്ട് ഹര്‍ജി നല്‍കിയത്. മുന്‍പ് കേസ് പരിഗണിച്ച ദിവസങ്ങളില്‍ വിഷയം പരസ്പരം ചര്‍ച്ചചെയ്ത് രമ്യമായി പരിഹരിച്ചുകൂടേയെന്ന നിലപാടാണ് സുപ്രീംകോടതി ആവര്‍ത്തിച്ചത്. സാമ്പത്തികവിഷയത്തില്‍ സുപ്രീംകോടതി ഇടപെടുന്നതിലെ പരിമിതികളും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
Read More » -
Local
കോട്ടയത്തിന്റെ മുക്കിലുംമൂലയിലും സാന്നിധ്യമറിയിച്ച് ഇടതു സ്ഥാനാര്‍ത്ഥി
കോട്ടയം: ലോക്‌സഭ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ഓടിയെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. രാവിലെ കെഇ കോളേജില്‍ യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനത്തിനെത്തിയ സ്ഥാനാര്‍ത്ഥിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. എംപി ഫണ്ട് പൂര്‍ണമായി വിനിയോഗിച്ച എംപിയെ കയ്യടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ വരവേറ്റത്. അതിതിനിടെ, പാലാ പൂവരണിയിലെ ദുരന്ത വാര്‍ത്തയെത്തി. സംഭവം നടന്ന വീട്ടിലേക്ക് എംപി ഓടിയെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലുള്‍പ്പെടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. വൈകുന്നേരത്തോടെ കൂത്താട്ടുകുളത്തെയും പിറവത്തെയും മാധ്യമ പ്രവര്‍ത്തകരുമായി സൗഹൃദ സംഭാഷണം. നവീകരിച്ച പ്രസ് ക്ലബ് സന്ദര്‍ശിച്ച എം.പി ടൗണ്‍ ഹാളില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു. പ്രാദേശിക നേതാക്കളും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് കാരിത്താസ് മേല്‍പ്പാല ഉദ്ഘാടനത്തിന്റെ ആലോചനാ യോഗത്തിലും സ്ഥാനാര്‍ത്ഥി എത്തി. രാത്രി വൈകി തെള്ളകത്ത് കുടുംബസംഗമത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.
Read More » -
Kerala
വിവാദ ‘ആള്‍ദൈവം’ സന്തോഷ് മാധവന്‍ ചികിത്സയിലിരിക്കെ അന്തരിച്ചു
കൊച്ചി: വിവാദ ജ്യോതിഷിയും പൂജാരിയുമായിരുന്ന സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സന്തോഷ് മാധവന്‍ എന്ന സ്വാമി അമൃത ചൈതന്യയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് കോടതി 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. പ്രവാസിയായ മലയാളി സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചെന്ന കേസും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ കൊച്ചിയില്‍ ശാന്തി തീരമെന്ന പേരില്‍ ഒരു ആശ്രമം നടത്തുകയായിരുന്നു സന്തോഷ് മാധവന്‍. 2009 മെയ് മാസത്തിലാണ് സന്തോഷ് മാധവനെ എറണാകുളം അഡീ. സെഷന്‍സ് കോടതി 16 വര്‍ഷം തടവിന് വിധിച്ചത്.
Read More » -
NEWS
ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; സക്കര്‍ബര്‍ഗിന് നഷ്ടം 23,127 കോടി
ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്സ്, മെസഞ്ചര്‍, വാട്സാപ്പ് എന്നിവയടക്കമുള്ള പ്ലാറ്റ്ഫോമുകള്‍ ആഗോള തലത്തില്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് 300 കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി ഒരു ദിവസം 279 കോടി ഡോളര്‍ (23127 കോടി രൂപ) കുറഞ്ഞ് 17600 കോടി ഡോളറിലെത്തി. എങ്കിലും ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നന്‍ എന്ന സ്ഥാനം അദ്ദേഹം നിലനിര്‍ത്തി. ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇതാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തിയിലും ഇടിവുണ്ടാക്കിയത്. വാള്‍സ്ട്രീറ്റിലെ ഓവര്‍നൈറ്റ് ട്രേഡിങില്‍ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് മെറ്റയുടെ സേവനങ്ങള്‍ക്ക് തടസം നേരിട്ടത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഒരു മണിക്കൂറിലധികം നേരം സേവനങ്ങള്‍ പണിമുടക്കി. ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് പ്രശ്നം നേരിട്ടുതുടങ്ങിയത്. ഇതിന് കാരണമായത് എന്താണ് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Read More »