പശ്ചിമബംഗാള്‍ മുർഷിദാബാദ് ബാഭ്‌ല സ്വദേശി സുറത്തുള്‍ ഹസനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 600 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. വിദ്യാർഥികളടക്കമുള്ളവർക്കാണ് ഇയാള്‍ കഞ്ചാവ് വിതരണം ചെയ്തിരുന്നത്.
പ്രത്യേകം അറകള്‍ തുന്നിച്ചേർത്ത ഒന്നിലധികം അടിവസ്ത്രങ്ങള്‍ ധരിച്ച് അതിലൊളിപ്പിച്ചാണ് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്. പഴയ ലോട്ടറി ടിക്കറ്റുകള്‍ ശേഖരിച്ച് അവയില്‍ പൊതിഞ്ഞാണ് കഞ്ചാവ് കൈമാറിയിരുന്നത്. അതിരാവിലെ മറ്റത്തൂർ മുതല്‍ വെള്ളിക്കുളങ്ങര വരെ കാല്‍നടയായി സഞ്ചരിച്ചാണ് പ്രതി ലഹരിവില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏതാനും ആഴ്ചമുമ്ബാണ് ആലുവയില്‍ നിന്ന് ഇയാള്‍ താമസത്തിനായി വെള്ളിക്കുളങ്ങരയില്‍ എത്തിയത്.
വെള്ളിക്കുളങ്ങര സി.ഐ സുജാതൻപിള്ളയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ പി.ആർ. ഡേവിസ്, വി.ജി. സ്റ്റീഫൻ, സതീശൻ മടപ്പാട്ടില്‍, റോയ് പൗലോസ്, എ.എസ്. ഐമാരായ പി.എം. മൂസ, പി.എം. ഷൈല, വി.യു. സില്‍ജോ, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ സഹദേവൻ, റെജി, ബിനു, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ നിരന്തരം നിരീക്ഷിച്ച് കഞ്ചാവ് പിടികൂടിയത്.