IndiaNEWS

ഭക്ഷണം ശരിയായി ഉണ്ടാക്കിയില്ല, 70കാരിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ ചെറുമകനും ഭാര്യയും

ഭോപ്പാൽ: ഭക്ഷണം വൃത്തിയായി പാചകം ചെയ്ത് കൊടുക്കാത്തതിനെ ചൊല്ലി 70കാരിക്ക് ക്രൂരമർദ്ദനം. ഭോപ്പാലിലെ ജഹാംഗിരാബാദ് സ്വദേശിയായ വൃദ്ധയാണ് ചെറുമകന്റെയും ഭാര്യയുടെയും ആക്രമണത്തിനിരയായത്.

സംഭവത്തില്‍  ദമ്ബതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവർ വൃദ്ധയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനകം തന്നെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

Signature-ad

മർദ്ദനമേറ്റ വൃദ്ധ യുവാവിന്റെ സ്വന്തം മുത്തശ്ശിയാണെന്നും ദമ്ബതികള്‍ നിരന്തരം ഇവരെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നുമാണ് നാട്ടുകാരുടെ മൊഴി. പ്രതികള്‍ വൃദ്ധയെ മർദ്ദിക്കുന്ന വീഡിയോ അയല്‍ക്കാരണ് രഹസ്യമായി ചിത്രീകരിച്ച്‌ പൊലീസിനും മറ്റുളളവർക്കും അയച്ചുകൊടുത്തതും.

Back to top button
error: