Month: March 2024
-
Kerala
വനിതാ സംരംഭകര്‍ക്ക് 40 ലക്ഷം വരെ സബ്‌സിഡി; വിവിധ പദ്ധതികളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ ഉന്നമനത്തിനും അവകാശത്തിനും ശക്തിപകരുക എന്നതാണ് വനിതാ ?ദിനത്തിലൂടെ ലക്ഷ്യമിടുന്നത് ‘സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകളില്‍ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം കൂടിയാണിന്ന്. വനിതാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്. കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി വഴി ഉല്പാദന മേഖലയില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 25 ശതമാനം(പരമാവധി 40 ലക്ഷം രൂപ വരെ) സബ്സിഡിയായി ലഭിക്കും. നാനോ യൂണിറ്റുകള്‍ക്കായുള്ള മാര്‍ജിന്‍ മണി ഗ്രാന്‍ഡ് വഴി ഉല്‍പാദന മേഖലയിലോ സേവന മേഖലയിലോ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് പത്തുലക്ഷം രൂപ വരെയുള്ള പ്രൊജക്ടുകള്‍ക്ക്…
Read More » -
India
”അമ്മാ തായേ കാപ്പാത്തുങ്കോ”!!! വനിതാദിനത്തില്‍ പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച് കേന്ദ്രം
ന്യൂഡല്‍ഹി: വനിതാദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാന്‍ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാചകവാതകത്തെ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കുക വഴി കുടുംബങ്ങളുടെ ക്ഷേമവും ആരോഗ്യകരമായ പരിസ്ഥിതിയും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്, മോദി പറഞ്ഞു. വനിതാശാക്തീകരണവും സ്ത്രീകളുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 100 രൂപ കുറയുന്നതോടെ നിലവില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയില്‍ നിന്ന് 810 ആയിമാറും. അതേസമയം, ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്‌സിഡി ഒരുവര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. 14.2 കിലോഗ്രാം എല്‍.പി.ജി. സിലിണ്ടറിനുള്ള 300 രൂപ സബ്‌സിഡിയാണ് 2025 മാര്‍ച്ച് വരെ നീട്ടാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് പാവപ്പെട്ടവര്‍ക്കായുള്ള ഉജ്ജ്വല യോജന പ്രകാരമുള്ള…
Read More » -
Kerala
സെലിബ്രിറ്റികള്‍ വന്ന വഴി മറന്ന് പ്രതിഫലം വാങ്ങരുതെന്ന് മന്ത്രി; ഒരു രൂപ പോലും വാങ്ങിയില്ലെന്ന് നവ്യ
തിരുവനന്തപുരം: യുവജനോത്സവത്തില്‍ അതിഥികളായി എത്തുന്ന സെലിബ്രിറ്റികള്‍ വന്ന വഴി മറന്ന് വന്‍ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നു മന്ത്രി വി.ശിവന്‍കുട്ടിയും താന്‍ ഒരു രൂപ പോലും വാങ്ങാതെയാണു വന്നിരിക്കുന്നതെന്ന് നടി നവ്യാ നായരും കേരള സര്‍വകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും സര്‍വകലാശാല കലോത്സവം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ശിവന്‍കുട്ടി പറഞ്ഞു. സെലിബ്രിറ്റികള്‍ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ വന്ന വഴി മറക്കില്ലെന്നും കലോത്സവത്തിനെത്താന്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും നവ്യ മറുപടി നല്‍കി. ഇന്ന് കലാലയങ്ങളില്‍ ഒരുപാടു ജീവനുകള്‍ നഷ്ടമാകുന്നു. രക്ഷിതാക്കള്‍ വലിയ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികളെ കോളജുകളിലേക്ക് അയയ്ക്കുന്നത്. അക്കാദമിക് തലത്തില്‍ വലിയ നേട്ടങ്ങള്‍ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണമെന്ന് നവ്യ വിദ്യാര്‍ഥികളോട് പറഞ്ഞു. സിനിമകളിലെ കൊലപാതക രംഗങ്ങള്‍ വിദ്യാര്‍ഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവ് ഉപയോഗിക്കുന്ന സിനിമ ഡയലോഗുകള്‍ക്ക് ഇന്ന് വലിയ…
Read More » -
India
ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് അമേരിക്ക
വാഷിങ്ടൺ:ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് അമേരിക്ക. യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍, ഗോവധ നിരോധനം, മതാടിസ്ഥാനത്തിനുള്ള പൗരത്വ മുന്‍ഗണനകള്‍, മത സംഘടനകള്‍ക്ക് വിദേശ ഫണ്ടിംഗില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച്, വിവേചനപരമെന്നു വിലയിരുത്തപ്പെട്ട നയങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഹരിയാനയിലെയും മണിപ്പൂരിലെയും സാമുദായിക കലാപങ്ങളും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ ഉദാഹരണങ്ങളായി സംഘടന ചൂണ്ടിക്കാട്ടുന്നു. മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശം നിരീക്ഷിക്കുന്ന യു.എസ് സര്‍ക്കാറിനു കീഴിലുള്ള സ്വതന്ത്ര ഏജന്‍സിയാണ് യു.എസ്.സി.ഐ.ആര്‍.എഫ്.
Read More » -
Kerala
ഇരിങ്ങാലക്കുട ബിഷപ്പിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി
തൃശൂർ: ഇരിങ്ങാലക്കുട ബിഷപ്പിനെ സന്ദര്‍ശിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇന്നലെ രാവിലെയാണ് ഇരിങ്ങാലക്കുട രൂപത ആസ്ഥാനത്തെത്തി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയത്. ബിഷപ്പിനൊപ്പം പ്രാതലും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. കാട്ടുങ്ങച്ചിറ ജുമാ മസ്ജിദും സുരേഷ് ഗോപി സന്ദര്‍ശിച്ചു. പള്ളി കമ്മിറ്റി ഭാരവാഹികള്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു. തുടര്‍ന്ന് മുകുന്ദപുരം താലൂക്ക് എന്‍എസ്‌എസ് യൂണിയന്‍ ആസ്ഥാനമന്ദിരവും എസ്‌എന്‍ഡിപി ഓഫീസും യോഗക്ഷേമസഭയുടെ ഓഫീസും സുരേഷ് ഗോപി സന്ദര്‍ശിച്ചു.
Read More » -
India
ഉത്തര്‍പ്രദേശില്‍ ബിജെപി കിസാൻ മോര്‍ച്ച ജില്ലാ പ്രസിഡന്റിനെ വെടിവെച്ച് കൊന്നു
ലഖ്‌നോ: ഉത്തർപ്രദേശില്‍ ബിജെപി കിസാൻ മോർച്ച ജില്ലാ പ്രസിഡന്റിനെ അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തി. 55കാരനായ പ്രമോദ് യാദവാണ് കൊല്ലപ്പെട്ടത്. ജൗൻപൂർ ജില്ലയിലാണ് സംഭവം.പ്രമോദ് യാദവിനെ തടഞ്ഞുനിർത്തി ഒരു കാർഡ് നല്‍കിയതിന് ശേഷം അജ്ഞാതസംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബോധ്പൂർ ഗ്രാമത്തില്‍ വച്ചാണ് പ്രമോദ് യാദവിന് വെടിയേറ്റത്. മൂന്ന് തവണ വെടിവെച്ച സംഘം സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. ഉടൻ തന്നെ പ്രമോദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Kerala
ടി.എൻ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകള്‍ മായ്ക്കാൻ നിർദേശം
തൃശൂർ: ടി.എൻ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകള്‍ മായ്ക്കാൻ തൃശൂർ ജില്ലാ നേതൃത്വം നിർദേശം നല്‍കി. മണ്ഡലത്തില്‍ കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ ധാരണയായതോടെയാണ് നിർദേശം. പത്മജ ബി.ജെ.പിയിലെത്തിയ സാഹചര്യത്തിലാണ് തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകന്‍ കെ.മുരളീധരൻ എത്തുന്നത്. പ്രതിപക്ഷ നേതാവായ വി.ഡി സതീശനാണ് മുരളീധരന്റെ പേര് തൃശൂരില്‍ മുന്നോട്ടുവച്ചത്. 150ലധികം ഇടങ്ങളില്‍ ടി.എൻ പ്രതാപന് വേണ്ടി ചുവരെഴുത്ത് ഇതിനകം പൂർത്തിയായിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചു. ബൂത്തുകള്‍ക്കുള്ള പ്രവർത്തനഫണ്ടും വിതരണം ചെയ്തിരുന്നു. അതേസമയം തൃശൂരില്‍ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് ടി.എൻ പ്രതാപൻ എം.പിയുടെ പ്രതികരണം. കെ.മുരളീധരൻ സ്വീകാര്യതയുള്ള നേതാവാണെന്നും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. അണികള്‍ പോസ്റ്ററൊട്ടിച്ചതും ചുവരെഴുതിയതും കോണ്‍ഗ്രസിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
Kerala
പ്രതാപനെ വെട്ടി കെ മുരളീധരൻ തൃശൂരിലേക്ക്; സർവത്ര നാടകമെന്ന് എൽഡിഎഫ്
തൃശൂർ: തൃശൂർ മണ്ഡലത്തിലെ ലോക്സഭാ സ്ഥാനാർത്ഥിയായി കെ.മുരളീധരൻ.നിലവിലെ വടകര എംപിയാണ് കെ മുരളീധരൻ. തൃശൂർ ലോക്സഭാ സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി സിറ്റിങ് എംപിയായ ടി എൻ പ്രതാപൻ മത്സരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും കെ മുരളീധരനെ തീരുമാനിക്കുകയായിരുന്നു. കെ മുരളീധരന്റെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നതിന് പിന്നാലെയാണ് മുരളീധരന്റെ തൃശൂരിലേക്കുള്ള ചുവടുമാറ്റം. ഇതോടെ ബിജെപിയുടെ സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന പത്മജയും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ മുരളീധരനും തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടലാകും തൃശൂരില്‍ നടക്കുന്നത്. അതേസമയം തൃശൂർ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി മാറിയതില്‍ ആശങ്കയില്ലെന്ന് തൃശൂർ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ വി എസ് സുനില്‍ കുമാർ. ഏത് സ്ഥാനാർത്ഥി വന്നാലും ഇടതുപക്ഷം ജയിക്കും, അതിനുള്ള അടിത്തറ എല്‍ഡിഎഫിനുണ്ടെന്നും സുനില്‍ കുമാർ പറഞ്ഞു.സ്ഥാനാർഥിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. പത്മജയുടെ ബിജെപി പ്രവേശനവും കെ മുരളീധരന്റെ സ്ഥാനാർഥിത്വവും തമ്മില്‍ ബന്ധമുണ്ടോ എന്നറിയില്ലെന്നും എല്‍ഡിഎഫിന്റെ വിജയം ഉറപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും…
Read More » -
India
വീട്ടുകാരുടെ മുന്നില്‍ വെച്ച് വ്യാപാരിയെ അക്രമികള്‍ വെടിവെച്ച് കൊന്നു
ഗുഡ്ഗാവ്: വീട്ടുകാരുടെ മുന്നില്‍ വെച്ച് വ്യാപാരിയെ അക്രമികള്‍ വെടിവെച്ച് കൊന്നു.ഹരിയാനയിലെ ഗുഡ്ഗാവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മൂന്നംഗ സംഘം സച്ചിൻ എന്ന യുവാവിനെ വീട്ടുകാരുടെ മുന്നിലിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു. ഒന്നിലധികം തവണയാണ് സച്ചിന് വെടിയേറ്റത്. മകനെ വെടിവെയ്ക്കുന്നത് തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. സച്ചിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു . മകനെതിരെയുള്ള ആക്രമണം തടയാൻ ശ്രമിച്ച അമ്മയ്ക്കും വെടിയേറ്റിട്ടുണ്ട്.ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Read More » -
Kerala
ഇടതുപക്ഷത്തിന്റെ പ്രചാരണത്തിന് ആക്കംപകര്‍ന്ന് കോൺഗ്രസ് നേതാക്കളുടെ കൂടുമാറ്റം
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടുപിടിക്കുന്ന ബി.ജെ.പി. രീതി ഉത്തരേന്ത്യൻ മണ്ണിലേ തളിർക്കൂവെന്ന് ആവർത്തിച്ചാണയിട്ട കേരളനേതാക്കള്‍ക്കേറ്റ പ്രഹരമാണ് പത്മജാ വേണുഗോപാലിന്റെ കൂടുമാറ്റം. മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മക്കളെ ബി.ജെ.പി. കൊണ്ടുപോയതിന്റെ ആഘാതത്തില്‍നിന്ന് കോണ്‍ഗ്രസിന് എളുപ്പത്തില്‍ രക്ഷപ്പെടാനാവില്ല. ‘ഇന്നത്തെ കോണ്‍ഗ്രസ് നാളെത്തെ ബി.ജെ.പി.’ എന്ന ഇടതുപക്ഷത്തിന്റെ പ്രചാരണവാക്യത്തിന് ആക്കംപകരുന്നതാണ് അനില്‍ അന്റണിയുടെയും പത്മജയുടെയും കൂടുമാറ്റം. കേരളത്തില്‍ പരസ്പരം മത്സരിക്കുമ്ബോള്‍ ബി.ജെ.പി.യെ എതിർക്കുന്നതില്‍ യു.ഡി.എഫിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്താണ് എല്‍.ഡി.എഫ്. ജനങ്ങളിലേക്ക് ഇറങ്ങുന്നത്. അനില്‍ ആന്റണി ബി.ജെ.പി. പാളയത്തിലെത്തിലേക്കു പോയപ്പോള്‍ അവഗണിച്ച് മറികടക്കാൻ കോണ്‍ഗ്രസിന് ഒരു പരിധിവരെ കഴിഞ്ഞിരുന്നു. കേരളത്തിന്റെ രാഷ്ട്രീയമണ്ണില്‍ ആന്റണിയെ അല്ലാതെ അദ്ദേഹത്തിന്റെ മകനെ അധികമാരും കണ്ടിട്ടില്ലെന്നതാണ് കോണ്‍ഗ്രസിനെ തുണച്ചത്. എന്നാല്‍ ‘ലീഡർ’ എന്ന ഒറ്റവാക്കിന്റെ ഐഡന്റിറ്റിയിലാണ് പത്മജ നേതാവായതെങ്കിലും ഇപ്പോള്‍ എ.ഐ.സി.സി. അംഗവും കെ.പി.സി.സി.യുടെ രാഷ്ട്രീയ കാര്യസമിതി അംഗവുമാണ്. അങ്ങനെ അവഗണിക്കാവുന്നതല്ല എന്നർഥം. തൃശ്ശൂർ എടുക്കാൻ ഒരുങ്ങുന്ന ബി.ജെ.പി.ക്ക് അതേ മണ്ണിലെ വോട്ടർമാർക്ക് വൈകാരിക അടുപ്പമുള്ള നേതാവിന്റെ മകളെ…
Read More »