Month: March 2024
-
Kerala
‘അളമുട്ടിയാൽ ചേരയും കടിക്കു’മെന്ന് പത്മജ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡോ.വി വേണുഗോപാല്‍
കരുണാകരനെ അപമാനിക്കുന്നിടത്തു നിൽക്കില്ലെന്നും, കോൺഗ്രസിന് ശക്തനായ നേതാവില്ലന്നും തുറന്നടിച്ച പത്മജ വേണുഗോപാൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. ‘‘എന്തുകൊണ്ട് ബിജെപി എന്ന് പലരും ചോദിച്ചു. എന്ത് പ്രയാസമുണ്ടെങ്കിലും പാർട്ടിയിൽ ഉറച്ചുനിൽക്കുന്ന ആളായിരുന്നു ഞാൻ. വല്ലാത്ത വേദനയായിരുന്നു പോകുമ്പോൾ. ഏതു പാർട്ടിക്കും ശക്തനായ നേതാവ് വേണം. കോൺഗ്രസ് പാർട്ടിക്ക് അതില്ല. ഒരു മാസം മുമ്പ് എഐസിസി ആസ്ഥാനത്തു ചെന്നപ്പോൾ ആരെയാണു കാണേണ്ടതെന്ന് ഞാൻ ആലോചിച്ചു. ആരുമില്ല. ആർക്കും സമയമില്ല. സോണിയ ഗാന്ധി ആരെയും കാണുന്നില്ല. രാഹുൽ ഗാന്ധിക്ക് സമയമില്ല. അന്നെനിക്ക് തോന്നി, ഇതിൽ നിന്നിട്ട് കാര്യമില്ല എന്ന്’’ ബിജെപി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിനെതിരെ പത്മജ തുറന്നടിച്ചത്. ‘‘ദിവസവും അപമാനിക്കപ്പെടുകയാണ്. തിരഞ്ഞെടുപ്പു കാലത്ത് എന്നെ ഒരു കമ്മിറ്റിയിലും ഇടില്ല. തൃശൂരിൽനിന്ന് എന്നെ ഓടിക്കണമെന്നു നാലഞ്ചുപേർ തീരുമാനിച്ചു. നേതൃത്വത്തിനോട് അതിനെക്കുറിച്ചു പറയുമ്പോൾ അവരും വളരെ നിസാരമാക്കി എടുത്തു. അതെന്നെ വേദനിപ്പിച്ചു. കോൺഗ്രസ് വിടുന്നത് കുറച്ചുദിവസങ്ങളായി എന്റെ മനസ്സിലുണ്ടായിരുന്നു. ആരോടും പറഞ്ഞില്ല. അളമുട്ടിയാൽ ചേരയും കടിക്കും.’’ പത്മജ…
Read More » -
Kerala
അന്താരാഷ്ട്ര വനിതാ ദിനം: ‘നാരീ ശക്തി 2024’ വനിതാസംരംഭകർക്കായി എസ്.ബി.ഐ പ്രദർശന വിപണന മേള
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ, 21 കോടിയിൽപ്പരം വനിതാ ഇടപാടുകാരുടെ പിന്തുണയും സംഭാവനകളും അംഗീകരിച്ചു കൊണ്ട് അന്താരാഷ്ട്ര വനിതാദിനം ഉജ്വലമായി ആഘോഷിക്കുന്നു. മാർച്ച് 11 ന് സംസ്ഥാനത്തുടനീളം ‘നാരീ ശക്തി’ എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാതലത്തിലൂം, മറ്റിടങ്ങളിലുമായി 27 പ്രധാന കേന്ദ്രങ്ങളിൽ പ്രദർശനവിപണന മേള സംഘടിപ്പിക്കുന്നു. എസ് ബി ഐയുടെ വിജയം കൈവരിച്ച വനിതാ സംരംഭകർക്ക് മേളയിൽ വേദിയൊരുക്കി കൊണ്ടാണ് വനിതാദിനം ആഘോഷിക്കുന്നത്. ഇവരുടെ വിജയ പാത പിന്തുടരാൻ വളർന്നു വരുന്ന വനിതാ സംരംഭകർക്കും ഇത് പ്രേരണയാകുന്നു. മേളയിലെ സ്റ്റാളുകളിൽ വനിതാ സംരംഭകർ അവരുടെ ഉൽപ്പന്നങ്ങളും പ്രവർത്തനങ്ങളും അവതരിപ്പിക്കും. മെഡിക്കൽ ക്യാമ്പുകൾ, പ്രവർത്തന മേഖലകളിൽ വിജയികളായ സ്ത്രീകൾ അനുഭവം പങ്കിടുന്ന സെഷനുകൾ, പ്രാദേശിക സംരംഭകരുടെ സാന്നിധ്യം, മാർഗനിർദ്ദേശങ്ങളുമായി പ്രമുഖ വ്യക്തികൾ തുടങ്ങിയവയും മേളയുടെ പ്രത്യേകതയാണ്. മുതിർന്ന വനിതാ ബാങ്ക് ഉദ്യോഗസ്ഥർ സാമ്പത്തിക ആസൂത്രണത്തെ കുറിച്ച് വീട്ടമ്മമാർക്കുവേണ്ടി നടത്തുന്ന സെഷനും പ്രമുഖ വ്യക്തികളുടെ മോട്ടിവേഷണൽ ക്ലാസുകളും…
Read More » -
Kerala
ഗവര്‍ണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമസാധ്യതകള്‍ തേടി വി.സിമാര്‍; ഹൈക്കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം: ഗവര്‍ണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമപരമായ സാധ്യതകള്‍ തേടി കാലിക്കറ്റ്- സംസ്‌കൃത സര്‍വകലാശാല വി.സിമാര്‍. ചാന്‍സലറുടെ നടപടി ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചേക്കും. ഡിജിറ്റല്‍- ഓപ്പണ്‍ സര്‍വകലാശാലകളിലെ വി.സിമാരുടെ കാര്യത്തില്‍ യു.ജി.സിയുടെ കത്ത് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് രാജ്ഭവന്റെ നീക്കം. കാലിക്കറ്റ്- സംസ്‌കൃത സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. അതുകൊണ്ടുതന്നെ നടപടി നേരിട്ട വി.സിമാര്‍ നിയമപരമായി നീങ്ങുമെന്നാണ് വിവരം. ഉത്തരവ് പുറത്തിറക്കിയെങ്കിലും ഉടന്‍ ഇവരെ നീക്കം ചെയ്യാന്‍ കഴിയില്ല. കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം അനുവദിക്കണമെന്നും 10 ദിവസം കഴിഞ്ഞ് മാത്രമേ ഉത്തരവ് നടപ്പിലാക്കാന്‍ പാടുള്ളൂ എന്നും ഹൈക്കോടതി വിധിയിലുണ്ട്. ഈ സമയത്തിനകം ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങാനാകും വി.സിമാരുടെ ശ്രമം. ഗവര്‍ണറാണ് തങ്ങളെ നിയമിച്ചതെന്നും നിയമനത്തിന്റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും കാട്ടിയാകും കോടതിയില്‍ അപ്പീല്‍ നല്‍കുക. പുറത്താക്കല്‍ നടപടി സ്വീകരിച്ച വിവരം ഗവര്‍ണറും ഉടന്‍ ഹൈക്കോടതിയെ അറിയിക്കും. എന്നാല്‍,…
Read More » -
India
‘തല’ അജിത് ആശുപത്രിയില്‍; പരിഭ്രാന്തരായി ആരാധകര്‍ തടിച്ചുകൂടി
ചെന്നൈ: നടന്‍ അജിത്തിനെ ആരോഗ്യ പരിശോധനയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകളുടെ ഭാഗമായാണ് നടന്‍ ആശുപത്രിയിലെത്തിയത്. അതേ സമയം അജിത്ത് ആശുപത്രിയിലാണെന്നറിഞ്ഞതോടെ ആരാധകര്‍ പരിഭ്രാന്തരായി. ആശുപത്രിയ്ക്ക് മുന്നില്‍ തടിച്ചുകൂടുകയും ചെയ്തു. തുടര്‍ന്ന് നടന്റെ മാനേജര്‍ സുരേഷ് ചന്ദ്ര പ്രതികരണവുമായി രംഗത്തെത്തി. പതിവ് പരിശോധനയാണെന്നും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിടാമുയര്‍ച്ചി എന്ന സിനിമയിലാണ് അജിത്തിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അസര്‍ബൈജാനിലേക്ക് ചിത്രീകരണത്തിന് പോകുന്നതിന് മുന്നോടിയായാണ് പരിശോധനയ്ക്കായി എത്തിയത്.
Read More » -
Kerala
സിറ്റി ഗോൾഡിൽ നിന്ന് 11.25 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസ്, ജീവനക്കാരൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: സിറ്റി ഗോൾഡ് ജ്വലറിയുടെ ചെറുവത്തൂർ ശാഖയിൽ നിന്ന് അഞ്ച് മാസം മുമ്പ് 11.25 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തന്ത്രപൂർവം തട്ടിയെടുത്ത കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. ജ്വലറിയിലെ സെയിൽസ്‌മാനായ കർണാടക ബെൽത്തങ്ങാടി താലൂക് പരിധിയിലെ ഇർഫാനെ (26) ആണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ജ്വലറി ഡയറക്ടർ മുഹമ്മദ് മിർസ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 2023 നവംബർ 12നും 2024 ജനുവരി- ഫെബ്രുവരി മാസങ്ങളിൽ നിരവധി തവണകളിലായും ജ്വലറിയിൽ നിന്നും സ്വർണം പുറത്തേക്ക് കടത്തിയെന്നാണ് പരാതി. ജ്വലറിയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ജീവനക്കാരൻ പിടിയിലായത്.
Read More » -
Kerala
മുരളിക്കും ഷാഫിക്കും അതൃപ്തി? ഔദ്യോഗിക പ്രഖ്യാപനം വന്നിട്ട് പ്രതികരിക്കാമെന്ന് ഇരുവരും
കോഴിക്കോട്: തൃശൂര്‍ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിക്കാതെ കെ.മുരളീധരന്‍. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ട് പ്രതികരിക്കാമെന്നാണ് മുരളീധരന്റെ നിലപാട്. കോഴിക്കോട്ടെ വീട്ടിലെത്തിയ മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. തശൂരില്‍ നിന്നെത്തിയ കോണ്‍ഗ്രസ് നേതാക്കളെയും മുരളി കണ്ടില്ല. തൃശൂരില്‍ മത്സരിക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തോട് അദ്ദേഹത്തിന് എതിര്‍പ്പുണ്ടെന്നാണ് സൂചന. പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മുരളീധരന്‍ തൃശൂരില്‍ തന്നെ മത്സരിക്കാന്‍ തയാറായേക്കും. ഔദ്യോഗിക പ്രഖ്യാപനം വരട്ടെയെന്നാണ് ഷാഫി പറമ്പിലിന്റെയും നിലപാട്. ഷാഫി വടകരയില്‍ മത്സരിച്ച് വിജയിച്ചാല്‍ നിയമസഭാ തിരഞ്ഞെടപ്പില്‍ പാലക്കാട് ജയിച്ചുകയറുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ദുഷ്‌കരമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ വട്ടിയൂര്‍ക്കാവും കോന്നിയും അടക്കമുള്ള മണ്ഡലങ്ങള്‍ കൈവിട്ടു പോയതിന്റെ പാഠം കോണ്‍ഗ്രസിനു മുന്നിലുണ്ട്. പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെയാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കെ.മുരളീധരന്റെ പേര് നിര്‍ദേശിക്കുന്നത്. ഷാഫി പറമ്പില്‍ വടകരയിലും കെ.സി.വേണുഗോപാല്‍ ആലപ്പുഴയിലും മത്സരിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. രാഹുല്‍ ഗാന്ധി വയനാട്ടിലും കെ.സുധാകരന്‍ കണ്ണൂരിലുമാകും മത്സരിക്കുക. മറ്റു മണ്ഡലങ്ങളില്‍…
Read More » -
Kerala
അന്നുമിന്നും കോൺഗ്രസിനെ പത്മവ്യൂഹത്തിൽ പെടുത്തി പത്മജ
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും മക്കള്‍രാഷ്ട്രീയം കടന്നുവരുന്നത് കെ കരുണാകരനിലൂടെയാണ്. കരുണാകരൻ തന്റെ മക്കളെ രണ്ടുപേരേയും രാഷ്ട്രീയത്തില്‍ കൊണ്ടുവന്നുവെങ്കിലും മകള്‍ പത്മജ തെരഞ്ഞെടുപ്പു രാഷട്രീയത്തില്‍ തീരെ ശോഭിച്ചില്ല. 2004-ലാണ് അവർ മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു, പക്ഷേ സിപിഐ എമ്മിലെ ലോനപ്പൻ നമ്ബാടനോട് പരാജയപ്പെടുകയാണ് ഉണ്ടായത്. തുടർന്ന് 2016 ലും 2021 ലും രണ്ട് തവണ തൃശൂർ മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് അവരെ പരിഗണിച്ചില്ല എന്ന പരിഭവം പല മാധ്യമങ്ങളോട് പറയുകയും ചെയ്തു. സഹോദരൻ കെ മുരളീധരനും പത്മജയുടെ രാഷ്ട്രീയ പ്രവേശനത്തിനു വലിയ താത്പര്യം ഒരു കാലത്തും കാണിച്ചിരുന്നില്ല. പത്മജ ഒരു സമയത്ത് ടെലിവിഷൻ നിർമ്മാതാവായും അറിയപ്പെട്ടിരുന്നു. അവരും മല്ലികാസുകുമാരനും ചേർന്ന് ചില ടെലിവിഷൻ പരമ്ബരകളൊക്കെ ഇടക്കാലത്ത് നിർമ്മിച്ചിരുന്നു. തിരുവനന്തപുരം വിമൻസ് കോളേജില്‍ നിന്ന് ആർട്‌സില്‍ (ഹിന്ദി) ബിരുദം നേടിയിട്ടുള്ള പത്മജയ്ക്ക് ബിജെപി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമ്ബോള്‍ ബി എ ഹിന്ദി തുണയാകുമോ എന്ന്…
Read More » -
Kerala
റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം: തിരുവനന്തപുരത്ത് രണ്ട് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കേരള സന്ദർശനത്തിന് എത്തിയ റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം ആക്കല്‍ കിഴക്കേക്കര പുത്തൻ വീട്ടില്‍ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയില്‍ അജ്മല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന 33 കാരിയാണ് അക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി 11.30 യോടെ വർക്കല ഗസ്റ്റ് ഹൗസിന് സമീപത്തിലൂടെ പോവുകയായിരുന്ന ഇവരെ അക്രമികള്‍ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇവർ വാഹനം നിർത്തിയതോടെ യുവതിയെ കടന്ന് പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. ബൈക്ക് നമ്ബർ സഹിതം റഷ്യൻ യുവതി വർക്കല പൊലീസില്‍ പരാതി നല്‍കിയതോടെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്തു.പിടിയിലായ പ്രതികളെ വർക്കല കോടതി റിമാൻഡ് ചെയ്തു.
Read More » -
LIFE
”കാമുകന്‍ വസ്ത്രമില്ലാതെയാണ് അന്ന് തിരിച്ച് പോയത്; ഞാന്‍ ടോര്‍ച്ചര്‍ ചെയ്തു”
സിനിമാ താരമായി തിളങ്ങി പിന്നീട് കരിയറില്‍ വീഴ്ച സംഭവിച്ച നടിയാണ് കിരണ്‍ റാത്തോഡ്. ജമിനി, താണ്ഡവം തുടങ്ങിയ സിനിമകളിലൂടെ ജനപ്രീതി നേടിയ കിരണിനെ പിന്നീട് ഏറെക്കാലം സിനിമകളില്‍ കണ്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം ചൂടന്‍ ഫോട്ടോകളും വീഡിയോകളും വില്‍ക്കുന്ന ഒരു വെബ്‌സൈറ്റുമായാണ് കിരണ്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. പ്രേക്ഷകരെ ഈ വാര്‍ത്ത ഞെട്ടിച്ചു. എന്തുകൊണ്ടാണ് കിരണിങ്ങനെ ചെയ്തതെന്ന ചോദ്യം വന്നു. കഴിഞ്ഞ ദിവസം ഒരു തമിഴ് മീഡിയയില്‍ ഇതേക്കുറിച്ച് കിരണ്‍ റാത്തോഡ് തുറന്ന് സംസാരിച്ചു. വര്‍ക്കുകള്‍ കുറഞ്ഞതോടെയാണ് താന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് കിരണ്‍ തുറന്ന് പറഞ്ഞു. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി സിനിമകള്‍ വേണ്ടെന്ന് വെച്ചു. തീരുമാനം തെറ്റാണെന്ന് മനസിലാക്കി തിരിച്ച് വന്നെങ്കിലും പിന്നീട് പലരും അവസരത്തിന് അഡ്ജസ്റ്റ്‌മെന്റുകള്‍ ആവശ്യപ്പെട്ടെന്നും കിരണ്‍ റാത്തോഡ് തുറന്ന് പറഞ്ഞു. ഇപ്പോഴിതാ ഒടുവിലത്തെ കാമുകന്‍ തന്നെ വിട്ട് പോയതിനെക്കുറിച്ച് സംസാരിക്കുകയാണ് കിരണ്‍ റാത്തോഡ്. നടി ഷക്കീലയ്‌ക്കൊപ്പമുള്ള അഭിമുഖത്തിലാണ് കിരണ്‍ മനസ് തുറന്നത്. കാമുകന്‍ തന്നില്‍ നിന്നും ഓടിപ്പോവുകയായിരുന്നെന്ന് കിരണ്‍ റാത്തോഡ്…
Read More » -
Local
‘വി ലൈക്ക് ചാഴികാടന്‍’ ക്യാമ്പയിന് തുടക്കമിട്ട് എല്‍ഡിഎഫ്
കോട്ടയം: നവ വോട്ടര്‍മാരെയും യുവജനങ്ങളെയും ആകര്‍ഷിക്കുന്നതിനു വേണ്ടി കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനായി വി ലൈക് ചാഴികാടന്‍ എന്ന പേരില്‍ വ്യത്യസ്തമായ നവ മാധ്യമ ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുകയാണ് എല്‍ഡിഎഫ് . വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നവമാധ്യമങ്ങളുടെ സാധ്യത പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതുമയാര്‍ന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന് എല്‍ഡിഎഫ് നേതൃത്വം കൊടുക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വാട്‌സ്ആപ്പ് , എക്‌സ്, യൂട്യൂബ് എന്നീ നവ മാധ്യമങ്ങളിലൂടെ പുതുതലമുറയെ ആകര്‍ഷിക്കുന്നതിനു വേണ്ടി റീല്‍സ്, ഷോര്‍ട്ട് വീഡിയോ, സ്ഥാനാര്‍ത്ഥി പങ്കെടുക്കുന്ന തല്‍സമയ സംവാദങ്ങള്‍, മീറ്റ് ദി വോട്ടേഴ്‌സ് പ്രോഗ്രാം തുടങ്ങി വ്യത്യസ്തങ്ങളായ പ്രചരണ പരിപാടികള്‍ക്കാണ് കോട്ടയത്ത് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് വി ലൈക് ചാഴികാടന്‍ എന്ന ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നവമാധ്യമ രംഗത്ത് മേല്‍ക്കൈ നേടുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നു. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നവമാധ്യമ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളില്‍…
Read More »